Latest News

നടൻ ആദിത്യൻ ജയനുമൊത്തുള്ള ജീവിത പ്രശനങ്ങൾക്ക് ഇടയിൽ നടി അമ്പിളി ദേവിയെ തേടി മറ്റൊരു ദുഃഖ വാർത്ത കൂടി; ആശ്വാസവാക്കുകളുമായി ആരാധകർ

Malayalilife
topbanner
നടൻ ആദിത്യൻ ജയനുമൊത്തുള്ള  ജീവിത പ്രശനങ്ങൾക്ക് ഇടയിൽ നടി അമ്പിളി ദേവിയെ തേടി മറ്റൊരു ദുഃഖ വാർത്ത കൂടി; ആശ്വാസവാക്കുകളുമായി ആരാധകർ

ലയാള സിനിമാ സീരിയൽ രംഗങ്ങളിലെ നിറസാന്നിദ്ധ്യമായ ഒരു തെന്നിന്ത്യൻ അഭിനേത്രിയാണ് അമ്പിളി ദേവി. മലയാളം ടെലിവിഷൻ വ്യവസായത്തിൽ ഒരു നടിയെന്ന നിലയിൽ സ്വന്തമായി ഒരു ഇടം നേടിയ അമ്പിളി ദേവി 2005 ൽ മികച്ച ടെലിവിഷൻ നടിയ്ക്കുള്ള കേരള സംസ്ഥാന ടെലിവിഷൻ അവാർഡ് നേടിയിരുന്നു. 2019 ജനുവരിയിലായിരുന്നു ഇവരുടെ വിവാഹം. ആരാധകരും സോഷ്യൽ മീഡിയയും ഒന്നടങ്കം ആഘോഷിച്ച താരവിവാഹമായിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം അമ്പിളി ദേവി ഭർത്താവായ ആദിത്യനെതിരെ ഒരു പ്രസ്താവന നടത്തിയിരുന്നു.എന്നാൽ ഇതിനെതിരെ ആരോപണങ്ങൾ തീർത്തും വ്യാജ ആരോപണങ്ങൾ മാത്രമാണെന്നും നടി വ്യക്തിപരമായി ആക്രമിക്കുകയാണെന്നും തന്റെ ഭാഗം ‍വ്യക്തമാക്കുമെന്നും ആദിത്യൻ തുറന്ന് പറഞ്ഞിരുന്നു. എന്നാൽ ഇപ്പോൾ വീണ്ടും അമ്പിളി ദേവിയുടെ ജീവിതത്തിലേക്ക് അപ്രതീക്ഷിതമായി ഒരു ദുഃഖ വാർത്തയാണ് വന്ന് എത്തിയിരിക്കുന്നത്.

പ്രണാമം അച്ഛാ  എന്റെ എല്ലാ കാര്യങ്ങൾക്കും കൂടെ നിന്നിരുന്ന, എന്റെ അർജുൻ മോനെ ഞാൻ പ്രസവിച്ചു കിടന്ന സമയത്തും അവന് ഓരോ തവണയും വാക്‌സീൻ എടുക്കാൻ പോകുമ്പോഴും എല്ലാം എല്ലാത്തിനും കൂട്ട് വന്നിരുന്ന, ഒന്ന് വിളിച്ചാൽ ഓടി എത്തുന്ന എന്റെ വല്യച്ഛൻ ഇന്ന് ഞങ്ങളെ വിട്ടു ഈശ്വരന്റെ അടുത്തു പോയി. ഞങ്ങളുടെ എല്ലാം കടയച്ഛൻ എന്നുമാണ് അമ്പിളിയുടെ പോസ്റ്റിൽ കുറിച്ചിരിക്കുന്നത്.

അതേസമയം കഴിഞ്ഞ ദിവസമായിരുന്നു അമ്പിളി ദേവി ആദിത്യൻ ജയനെതിരെ രംഗത്ത് എത്തിയത്. കഴിഞ്ഞ 16 മാസമായി ആദിത്യന്‍ വാടകയ്ക്ക് താമസിക്കുന്ന വീട്ടിലെ സ്ത്രീയുമായി റിലേഷനിലാണ്. 13 വയസുള്ള ഒരു മകന്റെ അമ്മ കൂടിയാണ് ആ സ്ത്രീ. പ്രസവം കഴിഞ്ഞ സമയത്ത് ആദിത്യന്‍ തന്റെ അടുത്തേക്ക് വരുന്നത് കുറവായിരുന്നു. തൃശൂരായിരുന്നു. അവിടെ ബിസിനസാണ് എന്നാണ് പറഞ്ഞിരുന്നത്. കഴിഞ്ഞ മാര്‍ച്ചിലാണ് റിലേഷന്റെ കാര്യം അറിയുന്നത്. അതു വെറുമൊരു സൗഹൃദം അല്ല. ഒരാളില്‍ നിന്ന് ഗര്‍ഭം ധരിക്കേണ്ടി വരുമ്പോള്‍ ആ ബന്ധത്തെ വെറും സൗഹൃദമെന്നു വിളിക്കാന്‍ പറ്റില്ലല്ലോ എന്ന് അമ്പിളി പറഞ്ഞത്.

Read more topics: # Actress Ambili devi,# have a bad news
Actress Ambili devi have a bad news

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES