Latest News

നാല് മാസത്തിന് ശേഷം ബിഗ്‌ബോസിന്റെ മറ്റൊരു സ്വപ്‌ന സമ്മാനവും അനുവിനെ തേടിയെത്തി; മാരുതി സുസുക്കിയുടെ പുത്തന്‍ എസ്യുവി ഏറ്റുവാങ്ങിയ ചിത്രവുമായി താരം

Malayalilife
 നാല് മാസത്തിന് ശേഷം ബിഗ്‌ബോസിന്റെ മറ്റൊരു സ്വപ്‌ന സമ്മാനവും അനുവിനെ തേടിയെത്തി; മാരുതി സുസുക്കിയുടെ പുത്തന്‍ എസ്യുവി ഏറ്റുവാങ്ങിയ ചിത്രവുമായി താരം

ബിഗ് ബോസിലൂടെയും സ്റ്റാര്‍മാജിക് പോലുള്ള പ്രോഗ്രാമിലൂടെയുമെല്ലാം ശ്രദ്ധേയമായ താരമാണ് അനുമോള്‍.മലയാളം ബിഗ് ബോസ് സീസണ്‍ 7ലെ ടൈറ്റില്‍ വിന്നറായ താരത്തിന് ക്യാഷ് പ്രൈസ്, ആഢംബര കാര്‍ എന്നിവയെല്ലാം ചേര്‍ത്ത്, ബിഗ് ബോസ് മലയാളം സീസണ്‍ 7-ല്‍ നിന്ന് ഏതാണ്ട് ഒരു കോടി രൂപയോളം മൂല്യമുള്ള സമ്മാനങ്ങളുമായാണ് താരം പുറത്തിറങ്ങിയത്

പണം കൂടാതെ മാരുതി സുസുക്കിയുടെ പുത്തന്‍ എസ്യുവിയും വിജയിക്ക് സമ്മാനമായി ലഭിക്കുമെന്ന കാര്യം ഏഷ്യാനെറ്റ് അറിയിച്ചിരുന്നു. ഇപ്പോഴിതാ ഈ വാഹനം അനുമോളുടെ കൈകളിലേക്ക് എത്തിയിരിക്കുകയാണ്. പുതിയ അതിഥിയെ വരവേല്‍ക്കുന്നതിന്റെ സന്തോഷം തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് ആരാധകരിലേക്ക് താരം എത്തിച്ചിരിക്കുന്നത്.

ഇത് ഒരു കാര്‍ മാത്രമല്ല... എന്റെ പരിശ്രമത്തിന്റെ, വിശ്വാസത്തിന്റെ, നിങ്ങളൊക്കെ നല്‍കിയ സ്‌നേഹത്തിന്റെ ഫലമാണെന്നും എന്നെ വിശ്വസിച്ച് വോട്ട് ചെയ്ത് ഇതുവരെ കൊണ്ടുവന്ന എല്ലാ ഓഡിയന്‍സിനും ഹൃദയം നിറഞ്ഞ നന്ദിയെന്നും വിവരിച്ചുകൊണ്ടാണ് അനുമോള്‍ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരിക്കുന്നത്. കൂടാതെ ഈ മനോഹരമായ ഗിഫ്റ്റ് നല്‍കിയ മാരുതി സുസുക്കി അരീന ഇന്‍ഡസ് മോട്ടോര്‍ കമ്പനി ടീമിനും പ്രത്യേക നന്ദിയും അനുമോള്‍ അറിയിച്ചിട്ടുണ്ട്.

വിക്ടോറിസിന്റെ ടോപ്പ് എന്‍ഡ് ഹൈബ്രിഡ് വേരിയന്റാണ് അനുമോള്‍ക്ക് സമ്മാനം ലഭിച്ചിരിക്കുന്നത്. 10.50 ലക്ഷം മുതല്‍ 19.99 ലക്ഷം രൂപ വരെയാണ് എസ്യുവിക്കായി ഇന്ത്യയില്‍ മുടക്കേണ്ടി വരുന്ന എക്‌സ്‌ഷോറൂം വില. ടോപ്പ് എന്‍ഡ് നിരത്തിലിറങ്ങുമ്പോള്‍ ടാക്സും ഇന്‍ഷുറന്‍സും എല്ലാമായി ഏകദേശം 24.57 ലക്ഷം രൂപയോളം ഓണ്‍-റോഡ് വില വരുമെന്നാണ് കണക്കുകള്‍. 

Read more topics: # അനുമോള്‍
anumol gifted brand new car

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES