Latest News

ആ പെണ്ണിന് അഭിനയിക്കാന്‍ അറിയില്ലന്നേ; പറഞ്ഞു വിട്ടു അവന്‍..അതിനാ...  ഇനിയും ശക്തമായി തിരിച്ചു വന്നു ചേട്ടന്മാര്‍ സിനിമ എടുക്കും!..രഞ്ജിത്തിനെ വെളുപ്പിക്കാന്‍ ഇറങ്ങുന്നവര്‍ക്ക് സജിത മഠത്തിലിന്റെ കൊട്ട്;രഞ്ജിത്തിനെ ആശുപത്രിയില്‍ കാണാന്‍ പോയത് അദ്ദേഹത്തിന്റെ മകന്‍ അടുത്ത സുഹൃത്തായതിനാലെന്ന് നടന്‍ സോഹനും

Malayalilife
 ആ പെണ്ണിന് അഭിനയിക്കാന്‍ അറിയില്ലന്നേ; പറഞ്ഞു വിട്ടു അവന്‍..അതിനാ...  ഇനിയും ശക്തമായി തിരിച്ചു വന്നു ചേട്ടന്മാര്‍ സിനിമ എടുക്കും!..രഞ്ജിത്തിനെ വെളുപ്പിക്കാന്‍ ഇറങ്ങുന്നവര്‍ക്ക് സജിത മഠത്തിലിന്റെ കൊട്ട്;രഞ്ജിത്തിനെ ആശുപത്രിയില്‍ കാണാന്‍ പോയത് അദ്ദേഹത്തിന്റെ മകന്‍ അടുത്ത സുഹൃത്തായതിനാലെന്ന് നടന്‍ സോഹനും

യുവനടിയുടെ ലൈംഗികാതിക്രമ പരാതിയില്‍ സംവിധായകന്‍ രഞ്ജിത്ത് റിമാന്‍ഡിലായതിന് പിന്നാലെ, സിനിമാ മേഖലയിലെ ലൈംഗികാതിക്രമങ്ങളുമായി ബന്ധപ്പെട്ട് ഉയരുന്ന പതിവ് ന്യായീകരണങ്ങളെ രൂക്ഷമായി വിമര്‍ശിച്ച് നടി സജിത മഠത്തില്‍ രംഗത്തെത്തി. 'ആ പെണ്ണിന് അഭിനയിക്കാന്‍ അറിയില്ലന്നേ, പറഞ്ഞു വിട്ടു അവന്‍, അതിനാ...' തുടങ്ങിയ സ്ഥിരം ന്യായീകരണങ്ങളെയാണ് സജിത തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പരിഹസിച്ചത്. 

കാരവനുള്ളില്‍ വെച്ച് കടന്നുപിടിച്ചുവെന്ന യുവനടിയുടെ പരാതിയിലാണ് രഞ്ജിത്തിനെ കസ്റ്റഡിയിലെടുത്ത ശേഷം റിമാന്‍ഡ് ചെയ്തത്. അതിക്രമം ഉണ്ടായപ്പോള്‍ നടി കാരവനില്‍ നിന്ന് ഇറങ്ങിയോടുകയും സെറ്റിലുണ്ടായിരുന്നവരെ വിവരം അറിയിക്കുകയും അവര്‍ സമാധാനിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തതായി പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. രഞ്ജിത്തിനെതിരായ പരാതിയില്‍ പ്രാഥമികമായി കഴമ്പുണ്ടെന്ന് പോലീസ് അറിയിച്ചു. സംവിധായകന്റെ ജാമ്യാപേക്ഷയും പോലീസിന്റെ കസ്റ്റഡി അപേക്ഷയും കോടതി ശനിയാഴ്ച പരിഗണിക്കും. കുറ്റകൃത്യം നടന്ന കാരവനെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. 

അതിനിടെയാണ്, ഇത്തരം വിഷയങ്ങളില്‍ സിനിമാ മേഖലയിലെ പ്രമുഖര്‍ ഉയര്‍ത്തുന്ന ന്യായീകരണങ്ങളെ ചോദ്യം ചെയ്തുകൊണ്ട് സജിത മഠത്തിലിന്റെ ഫേസ്ബുക്ക് പോസ്റ്റ് വന്നത്. 'ഞാനും നീതിന്യായ വ്യവസ്ഥയില്‍ വിശ്വസിക്കുന്നു', 'അവള്‍ ഐസിയില്‍ പരാതി കൊടുത്തില്ല!', 'ഞങ്ങള്‍ പുറത്താക്കിയല്ലോ', 'കേസ് കോടതിയില്‍ ആയതിനാല്‍ ആ വിഷയം സംസാരിക്കണ്ട', 'പിന്നെ ഒരു രഹസ്യം പറയാം.. ഇത് ഗൂഡാലോചനയാണ്. ആ പെണ്ണിന് അഭിനയിക്കാന്‍ അറിയില്ലന്നേ.. പറഞ്ഞു വിട്ടു അവന്‍ .. അതിനാ...' എന്നിങ്ങനെയുള്ള പരാമര്‍ശങ്ങളെ സജിത പരിഹസിച്ചു. കേസ് കൊടുത്തവള്‍ എക്കാലത്തും പുറത്തായിരിക്കുമെന്നും കൂടെ നില്‍ക്കുന്നവരെ സിനിമാ ലോകം കാണിക്കില്ലെന്നും എന്നാല്‍ 'ചേട്ടന്മാര്‍' വീണ്ടും ശക്തമായി സിനിമയെടുക്കുമെന്നും അവര്‍ തന്റെ പോസ്റ്റില്‍ കൂട്ടിച്ചേര്‍ത്തു. 

സംവിധായകന്‍ രഞ്ജിത്തിനെ രക്ഷിക്കാന്‍ ശ്രമിച്ചുവെന്ന് ആരോപിക്കപ്പെടുന്ന ബോബി കുര്യനെയും ശാലിനിയെയും എസ്ഐടി ചോദ്യം ചെയ്യുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. രഞ്ജിത്തിനെതിരെ നടന്‍ ഗോപന്‍ മാങ്ങാട്ടും വിമര്‍ശനമുന്നയിച്ചിരുന്നു. രഞ്ജിത്ത് പ്രതിയായ കേസിന്റെ തുടര്‍നടപടികള്‍ കോടതിയുടെ തീരുമാനങ്ങളെ ആശ്രയിച്ചിരിക്കും. 

സജിത മഠത്തിലിന്റെ പോസ്റ്റ്: ചര്‍ച്ചയില്‍ പ്രമുഖര്‍ * ഞാനും നീതിന്യായ വ്യവസ്ഥയില്‍ വിശ്വസിക്കുന്നു * അവള്‍ ഐ സിയില്‍ പരാതി കൊടുത്തില്ല!  ഞങ്ങള്‍ പുറത്താക്കിയല്ലോ * കേസ് കോടതിയില്‍ ആയതിനാല്‍ ആ വിഷയം സംസാരിക്കണ്ട * പിന്നെ ഒരു രഹസ്യം പറയാം.. ഇത് ഗൂഡാലോചനയാണ്. ആ പെണ്ണിന് അഭിനയിക്കാന്‍ അറിയില്ലന്നേ.. പറഞ്ഞു വിട്ടു അവന്‍ .. അതിനാ... * അപ്പൊ കൂടുതല്‍ ചര്‍ച്ചയില്ല. * പിന്നെ...അവള്‍ക്കൊപ്പം തന്നെ (പക്ഷെ ഇനിയും ശക്തമായി തിരിച്ചു വന്നു ചേട്ടന്മാര്‍ സിനിമ എടുക്കും! കേസ് കൊടുത്തവള്‍ എക്കാലത്തും പുറത്തേക്ക്... കൂടെ നില്‍ക്കുന്നവരെ സിനിമ ലോകം കാണിക്കില്ല )

'രഞ്ജിത്ത് സുഹൃത്തിനേക്കാളുപരി ഗുരുസ്ഥാനീയനായിരുന്നു. ഫെഫ്ക നിലപാട് പറഞ്ഞുകഴിഞ്ഞു. കേസിന്റെ വിശദാംശങ്ങള്‍ അറിയുന്നതേയുള്ളൂ. വ്യക്തിപരമായി ആ പെണ്‍കുട്ടിയോടൊപ്പമാണ് താന്‍. അവര്‍ക്ക് ബുദ്ധിമുട്ടുണ്ടായത് കൊണ്ടാവുമല്ലോ പരാതി പറഞ്ഞത്. അവര്‍ക്ക് നീതി ലഭിക്കേണ്ട കാര്യങ്ങള്‍ ചെയ്യും'നടന്‍ സോഹന്‍ പറഞ്ഞു.   

'രഞ്ജിത്തിന്റെ മകന്‍ എന്റെ അടുത്ത സുഹൃത്താണ്. വിഷമത്തോടെയാണ് അല്‍പ്പം മുന്‍പ് എന്നെ വിളിച്ചത്. അതുകൊണ്ടാണ് ആശുപത്രിയില്‍ കാണാന്‍ പോയത്. അത് സ്വാധീനിക്കപ്പെടുമെന്ന് വിചാരിച്ചായിരുന്നില്ല. ഐസിസിസിയില്‍ നടി പരാതി നല്‍കിയിട്ടില്ല. ഐസിസി രൂപീകരിക്കുന്ന സമയത്ത് വക്കീലിനെ വെക്കുമ്പോള്‍ ഇങ്ങനെ കേസ് ഉണ്ടാകുമെന്നും ആരോപണവിധേയന്‍ ഈ വക്കീലിനെ തന്നെ വെക്കും എന്ന് കരുതില്ലല്ലോ'. സോഹന്‍ വ്യക്തമാക്കി.'

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് വന്ന ശേഷം വലിയ പല മാറ്റങ്ങളും ഉണ്ടായിട്ടുണ്ട്. പുതിയ നിയമം നടപ്പിലാക്കാന്‍ കാലതാമസവും തടസ്സവും ഉണ്ട്. അടുപ്പമുണ്ടെന്ന് വെച്ച് കാരവാനിലും ഹോട്ടല്‍ മുറിയിലും നോക്കാന്‍ കഴിയില്ലല്ലോ. ആരോപണം വന്നാല്‍ ഒരാളെയും പടിയടച്ച് പിണ്ഡം വെക്കാനോ സഹായിക്കാന്‍ ഇറങ്ങാനോ കഴിയില്ല. നിയമത്തിനൊപ്പം നില്‍ക്കും'. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.   

കേസ് നീതിന്യായ വ്യവസ്ഥയ്ക്ക് അനുസരിച്ച് പോകട്ടെയെന്ന് താരസംഘടനയായ അമ്മ ജനറല്‍ സെക്രട്ടറി കുക്കു പരമേശ്വരനും പ്രതികരിച്ചു. എല്ലാ കാര്യത്തിലും നടപടി സ്വീകരിക്കുന്നുണ്ട്. കേസ് ഗൗരവത്തിലാണ് നോക്കിക്കാണുന്നത്. അമ്മയുടെ പിന്തുണയില്ലാത്തവരായി ആരുമില്ല. നീതിന്യായ വ്യവസ്ഥയില്‍ വിശ്വസിക്കുന്നു. തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ക്ക് സുരക്ഷ വേണമെന്നാണ് സംഘടനയുടെ വിശ്വാസം. കുക്കു കൂട്ടിച്ചേര്‍ത്തു.   യുവനടിക്കെതിരായ ലൈംഗികാതിക്രമക്കേസില്‍ ചലച്ചിത്ര അക്കാഡമി മുന്‍ ചെയര്‍മാനുമായ രഞ്ജിത്തിനെ ഫെഫ്കയില്‍ നിന്ന് പുറത്താക്കിയിരുന്നു. ്.
 

sajitha madathil reactson- director ranjith case

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES