ആർജെ, വിജെ, എഴുത്തുകാരി, അവതാരക എന്നീ പദവികളിൽ തിളങ്ങിയ അശ്വതി ശ്രീകാന്ത് വ്യത്യസ്തമായ അവതരണ ശൈലി കൊണ്ട് തന്നെ പ്രേക്ഷകരുടെ പ്രിയങ്കരിയാണ്. റേഡിയോ ജോക്കിയായിരുന്ന അശ്വതി കോമഡി സൂപ്പർ നൈറ്റിൽ അവതാരകയായി എത്തിയാണ് ശ്രദ്ധ നേടിയത്. ശ്രീകാന്താണ് അശ്വതിയുടെ ഭർത്താവ്. ഇവരുടെത് പ്രണയവിവാഹമായിരുന്നു. തന്റെ കൊച്ച് കൊച്ച് വിശേഷങ്ങളും കുറിപ്പുകളുമൊക്കെ സോഷ്യൽമീഡിയ വഴി ആരാധകർക്ക് മുമ്പിൽ അശ്വതി എത്തിക്കാറുണ്ട്. എന്നാൽ ഇപ്പോൾ മകളുടെ പിറന്നാൾ ദിനത്തിൽ ഹൃദയം തൊടുന്ന കുറിപ്പുമായി നടിയും അവതാരകയുമായ അശ്വതി ശ്രീകാന്ത് രംഗത്ത് എത്തിയിരിക്കുകയാണ്.
കുറിപ്പിന്റെ പൂർണരൂപം:
ഒൻപത് വർഷം മുന്നേ ഇതേ ദിവസം കൈയിലേക്ക് കിട്ടിയതാണ്.വിട്ടു കളയാം എന്ന് തോന്നിയ ഇടങ്ങളിലെല്ലാം എന്റെ ജീവനെ പിടിച്ച് നിർത്തിയവൾ ! എന്നെ ഞാനാക്കിയവൾ ! ഇനിയാരൊക്കെ ഈ ജന്മം അമ്മേയെന്ന് വിളിച്ചാലും നിന്റെ വിളിയുടെ ആഴത്തിലാണ് എന്റെ ജീവൻ വേരുറച്ചത് ! അത് എനിക്കറിയാം എന്നേക്കാൾ നന്നായി നിനക്കും എന്റെ ആകാശത്തിന്, എന്നെ ഉറപ്പിക്കുന്ന ഭൂമിയ്ക്ക്, പിറന്നാളുമ്മകൾ
മലയാളി പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുത്ത അവതാരകയാണ് അശ്വതി ശ്രീകാന്ത്. അവതാരകയിൽ നിന്ന് അഭിനേത്രിയായി എത്തിയപ്പോഴും ആ പ്രേക്ഷകപ്രിയം കാത്തുസൂക്ഷിക്കാൻ അശ്വതിക്കായി. രണ്ടാമത് ഗർഭിണിയാപ്പോൾ അശ്വതി അഭിനയത്തിൽ നിന്നും ഇടവേള എടുത്തിരുന്നു. തന്റെ യൂട്യൂബ് ചാനലിലൂടെ ആരാധകരുമായി നിരന്തരം സംവദിക്കാറുള്ള അശ്വതി പങ്കുവയ്ക്കുന്ന വീഡിയോകളെല്ലാംതന്നെ സാമൂഹിക പ്രസക്തികൊണ്ട് സോഷ്യൽമീഡിയയിൽ ചർച്ചയാകാറുണ്ട്. തന്റെ പ്രസാവാനന്തര വിഷാദത്തെ കുറിച്ച് അശ്വതി പറഞ്ഞത്, വലിയൊരു ചർച്ചയ്ക്ക് വഴിയൊരുക്കിയിരുന്നു. വീഡിയോയുടെ കമൻറ് ബോക്സിൽ നിരവധി സ്ത്രീകൾ സ്വന്തം അനുഭവങ്ങൾ പങ്കുവച്ചിരുന്നു. അതിനുശേഷം പേരന്റിംഗുമായി ബന്ധപ്പെട്ട ചില വീഡിയോകൾ അശ്വതി യൂട്യൂബിൽ പോസ്റ്റ് ചെയ്തതും ആരാധകർ കയ്യടികളോടെ സ്വീകരിച്ചിരുന്നു.