Latest News

എന്റെ മുൻപിൽ ചീരു പ്രത്യക്ഷപ്പെട്ടു; വീഡിയോയുമായി നടി മേഘ്‌ന രാജ്

Malayalilife
topbanner
എന്റെ മുൻപിൽ ചീരു പ്രത്യക്ഷപ്പെട്ടു; വീഡിയോയുമായി നടി  മേഘ്‌ന രാജ്

തെന്നിന്ത്യൻ സിനിമ പ്രേമികൾക്ക് ഏറെ പ്രിയങ്കരിയായ താരമാണ് മേഘ്ന രാജ്. നിരവധി സിനിമകളിലൂടെ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ താരത്തിന് സാധിക്കുകയും ചെയ്തു. എന്നാൽ താരത്തിന്റെ ജീവിതത്തിൽ ഏറെ വേദനിപ്പിച്ച ഒരു വേർപാടാണ് ഭർത്താവായ ചിരഞ്ജീവി സർജയുടെ വേർപാട്. എന്നാൽ  2020 ഒക്ടോബര്‍ 22നാണ് മേഘ്‌നയ്ക്കും ചിരഞ്ജീവി സര്‍ജയ്ക്കും ഒരു കുഞ്ഞ് പിറന്നത്. മകൻ റയാൻ രാജ്  ഇന്ന് മേഘ്‌നയ്ക്ക് അത്രമേൽ പ്രിയപെട്ടാണ്. കുഞ്ഞ് ജനിക്കുന്നതിന് അഞ്ച് മാസങ്ങൾക്ക് മുമ്പ് തന്നെ ചീരു യാത്രയായി.

 മേഘ്‌ന ആരാധകരുമായി നിരന്തരം കുഞ്ഞ് ജനിച്ചതിന് ശേഷമുള്ള ഓരോ വിശേഷങ്ങളും ചിത്രങ്ങളും വീഡിയോകളുമെല്ലാം പങ്കുവയ്ക്കാറുണ്ട്. എന്നാൽ ഇപ്പോൾ  മകനൊപ്പമുള്ള മനോഹരമായ ഒരു വീഡിയോ പങ്കുവെച്ച് ആരാധകർക്കരികിൽ എത്തിയിരിക്കുകയാണ് നടി മേഘ്‌നാ രാജ്.  താരം മകനൊപ്പം സമയം ചിലവഴിച്ചതിന്റെ വീഡിയോ തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലാണ് ഷെയർ ചെയ്തിരിക്കുന്നത്. വീഡിയോയില്‍ ‘അമ്മ’ എന്നു പറയാന്‍ റയാനെ പഠിപ്പിക്കുകയാണ് മേഘ്‌ന രാജ്.

മൂന്നു തവണ അമ്മ എന്നു പറഞ്ഞതിന് ശേഷം അവസാനതവണ ‘അപ്പ’ എന്നാണ് മകൻ പറയുന്നത്. ഒത്തിരിനേരം ആലോചിച്ചിട്ടാണ് അപ്പ എന്ന് റയാൻ പറയുന്നത്. ഇതിന്റെ പേരിൽ അമ്മയുടെ പരിഭവവും മകൻ കാണുന്നുണ്ട്. മലയാളികളുടെ പ്രിയപ്പെട്ട താരമാണ് മേഘ്‌ന. സോഷ്യൽ മീഡിയയിൽ ഒട്ടേറെ ഫോളോവേഴ്സ് ഉള്ള താരത്തിന്റെ വിശേഷങ്ങൾ അറിയാൻ അക്ഷമയോടെ കാത്തിരിക്കുകയാണ് ആരാധകർ.

Actress meghna raj new instagram post goes viral

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES