Latest News

പ്ലാസ്റ്റിക് അവരുടെ കാലാതീതമായ സൗന്ദര്യത്തെ ഇല്ലാതാക്കി; ലോകത്തെ ഏറ്റവും സുന്ദരിയായ സ്ത്രിയെപോലും കാലം വെറുതെ വിടുന്നില്ല; ഐശ്വര്യ റായിയെ വിമര്‍ശിച്ച് നടി കസ്തൂരി

Malayalilife
topbanner
 പ്ലാസ്റ്റിക് അവരുടെ കാലാതീതമായ സൗന്ദര്യത്തെ ഇല്ലാതാക്കി; ലോകത്തെ ഏറ്റവും സുന്ദരിയായ സ്ത്രിയെപോലും കാലം വെറുതെ വിടുന്നില്ല; ഐശ്വര്യ റായിയെ വിമര്‍ശിച്ച് നടി കസ്തൂരി

കാന്‍ ഫിലിം ഫെസ്റ്റിവലിലെ റെഡ് കാര്‍പ്പറ്റിലെത്തിയ ഐശ്വര്യ റായിയെ വിമര്‍ശിച്ച് നടി കസ്തൂരി ശങ്കര്‍ . പ്ലാസ്റ്റിക് ഐശ്വര്യ റായിയുടെ സൗന്ദര്യം ഇല്ലാതാക്കി എന്നാണ് നടിയുടെ വിമര്‍ശനം . ''സമയം. കാലം ലോകത്തെ ഏറ്റവും സുന്ദരിയായ സ്ത്രീയെ പോലും വെറുതെ വിടുന്നില്ല. 

ഐശ്വര്യ റായിയ്ക്ക് സമയത്തെ പിന്നിലാക്കേണ്ട ആവശ്യമില്ലായിരുന്നു . അവര്‍ സുന്ദരിയായി തന്നെ തുടരുമായിരുന്നു. പക്ഷേ, പ്ലാസ്റ്റിക് അവരുടെ സൗന്ദര്യം ഇല്ലാതാക്കി''- സമൂഹമാദ്ധ്യമത്തില്‍ ഐശ്വര്യയുടെ ചിത്രം പങ്കുവച്ച് കസ്തൂരി കുറിച്ചു....

അടുത്തിടെ കാന്‍ ഫിലിം ഫെസ്റ്റിവലില്‍ ഐശ്വര്യ റായി പങ്കെടുത്തിരുന്നു. അവിടുത്തെ പ്രശസ്തമായ റെഡ് കാര്‍പെറ്റ് വാക്കില്‍ ഐശ്വര്യറായി പങ്കെടുത്തിരുന്നു. ഇവര്‍ ധരിച്ച വേഷവും മേക്കപ്പും എല്ലാം വലിയ രീതിയില്‍ വിമര്‍ശനങ്ങള്‍ക്ക് കാരണമായി മാറിയിരുന്നു. നിരവധി ആളുകള്‍ ആയിരുന്നു സമൂഹം മാധ്യമങ്ങളില്‍ വിമര്‍ശനവുമായി രംഗത്തെത്തിയത്.

അതേസമയം നിരവധി ആളുകള്‍ ആണ് കസ്തൂരിയെ വിമര്‍ശിച്ചുകൊണ്ട് രംഗത്ത് എത്തുന്നത്. എല്ലാ നടിമാരും അവരുടെ സൗന്ദര്യ നിലനിര്‍ത്തുന്നതിന് വേണ്ടി പല കാര്യങ്ങളും ചെയ്യാറുണ്ട് എന്നും അതിനെ എന്തിനാണ് ഇങ്ങനെ വിമര്‍ശിക്കുന്നത് എന്നുമാണ് നിരവധി ആളുകള്‍ ചോദിക്കുന്നത്. അതേസമയം ബോടോക്‌സ് അടക്കമുള്ള ചികിത്സകള്‍ ഐശ്വര്യ എടുത്തിട്ടുണ്ട് എന്ന് നേരത്തെ തന്നെ വാര്‍ത്തകള്‍ വന്നിരുന്നു. അതേസമയം വിമര്‍ശകരോട് കസ്തൂരി പറയുന്നത് താന്‍ മേക്കപ്പ് ഉപയോഗിക്കാറില്ല എന്നും ഹെയര്‍ പോലും ഉപയോഗിക്കാറില്ല എന്നുമാണ്. ലിപ്സ്റ്റിക് മാത്രമാണ് താന്‍ ഉപയോഗിക്കുന്നത് എന്നും താരം കൂട്ടിച്ചേര്‍ത്തു.

കാന്‍ ഫിലിം ഫെസ്റ്റിവലിന്റെ 77 മത്തെ എഡിഷന്‍ ആയിരുന്നുഅടുത്തിടെ നടന്നത്. ഇവിടെ നിന്നുമുള്ള ഐശ്വര്യയുടെ ചിത്രങ്ങള്‍ വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. കോസ്‌മെറ്റിക് പ്രോഡക്റ്റ് ആയ ലോറിയല്‍ പാരീസിന്റെ ബ്രാന്‍ഡ് അംബാസിഡര്‍ കൂടിയാണ് ഇവര്‍ എന്ന പ്രത്യേകതയുമുണ്ട്. ഈ കെയറോഫില്‍ ആണ് ഇവര്‍ ഈ പരിപാടിയില്‍ പങ്കെടുത്തത്.

actress kasturi about aiswarya rai

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES