കാന്‍ ഫിലിം ഫെസ്റ്റിവലിലെ പതിവ് മുഖങ്ങളിലൊന്നാണ് ഐശ്വര്യ റായിയുടേത്. ഐശ്വര്യയുടെ കാനിലെ റെഡ് കാര്‍പ്പറ്റ് ലുക്കുകളെല്ലാം ആരാധകരുടെ കൈയ്യടി നേടാറുണ്ട്. ഇപ്പോഴിതാ 77-ാമത് കാന്‍ ഫിലിം ഫെസ്റ്റിവലില്‍ പങ്കെടുക്കാനെത്തിയ ഐശ്വര്യയുടെ ഒരു വീഡിയോയാണ് സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.
ഐശ്വര്യ റായ് മകള്‍ക്കൊപ്പം മുംബയ് വിമാനത്താവളത്തിലെത്തിയ ചിത്രങ്ങളും വീഡിയോയുമാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. കാന്‍ ഫിലിം ഫെസ്റ്റിവലില്‍ പങ്കെടുക്കാന്‍ ഫ്രഞ്ച് റിവിയേരയിലേക്ക് പോയതാണ് ഐശ്വര്യ.
മകള്‍ ആരാധ്യയ്ക്കൊപ്പമാണ് താരമെത്തിയതെങ്കിലും ആരാധകരുടെ ശ്രദ്ധ ആകര്‍ഷിച്ചത് മറ്റൊന്നിലാണ്. കൈയില്‍ പ്ലാസ്റ്റര്‍ ഇട്ടാണ് ഐശ്വര്യ വിമാനത്താവളത്തിലെത്തിയത്. ഐശ്വര്യയുടെ ഹാന്‍ഡ്ബാഗുമായി ആരാധ്യ പോകുന്നതും വീഡിയോയില്‍ ഉണ്ട്. താരത്തിന്റെ വലത് കൈകയിലാണ് പരിക്കേറ്റിട്ടുള്ളത്. വീഡിയോ വൈറലായതിന് പിന്നാലെ നിരവധി പേരാണ് താരത്തിന് എന്തുപറ്റിയെന്നറിയാന്‍ കമന്റുകളുമായി രംഗത്തെത്തിയത്.
'എന്താണ് സംഭവിച്ചത്, ഐശ്വര്യ നിങ്ങള്‍ക്ക് സുഖമാണോ, നിങ്ങള്‍ എന്നു ഞങ്ങള്‍ക്ക് റാണിയാണ്' ഇത്തരത്തില്‍ നിരവധി കമന്റുകള്‍ വീഡിയോയ്ക്ക് വരുന്നുണ്ട്.
എന്നാല്‍ എങ്ങനെയാണ് താരത്തിന്റെ കൈക്ക് പരിക്ക് സംഭവിച്ചതെന്ന് വ്യക്തമല്ല. വീഡിയോയില്‍ ഐശ്വര്യ വിമാനത്താവളത്തിലേക്ക് കയറി പോകുന്നതിന് മുന്‍പ് ആരാധകരെ ഇടത് കൈവീശി കാണിക്കുന്നതും കാണാം. കൂടാതെ മകളോട് ആരാധകരോട് ഹായ് പറയാനും ഐശ്വര്യ ആവശ്യപ്പെടുന്നുണ്ട്.