Latest News

ഒരാളെ ആഗ്രഹിച്ചപ്പോള്‍ രണ്ട് പെണ്‍തരികളെ തന്ന ദൈവത്തോടാണ് എന്നും കടപ്പാട്; സത്യത്തില്‍ എല്ലാം അറിയാവുന്ന കുഞ്ഞു ദൈവങ്ങളാണ് കുട്ടികള്‍; മക്കളെ കുറിച്ച്‌ വാചാലയായി നടി സാന്ദ്ര തോമസ് രംഗത്ത്

Malayalilife
topbanner
 ഒരാളെ ആഗ്രഹിച്ചപ്പോള്‍ രണ്ട് പെണ്‍തരികളെ തന്ന ദൈവത്തോടാണ് എന്നും കടപ്പാട്; സത്യത്തില്‍ എല്ലാം അറിയാവുന്ന കുഞ്ഞു ദൈവങ്ങളാണ് കുട്ടികള്‍; മക്കളെ  കുറിച്ച്‌  വാചാലയായി നടി സാന്ദ്ര  തോമസ്   രംഗത്ത്

ലയാള സിനിമ മേഖലയിലെ ശ്രദ്ധേയായ നടിയും നിർമ്മാതാവും കൂടിയാണ് സാന്ദ്ര തോമസ്. ബാലതാരമായി തന്നെ മലയാള സിനിമ മേഖലയിലേക്ക് ചേക്കേറിയ താരം കൂടിയാണ് സാന്ദ്ര. സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ സാന്ദ്ര ഇരട്ടക്കുട്ടികളായ ഉമ്മുകുല്സുവിൻ്റെയും ഉമ്മിണിത്തങ്കയുടെയും വളർച്ചയുടെ ഓരോ ഘട്ടങ്ങളും  ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. എന്നാൽ ഇപ്പോൾ ഗര്‍ഭിണിയായിരുന്നപ്പോള്‍ മുതല്‍ കുട്ടികളെ ഇപ്പോള്‍ എങ്ങനെ വളര്‍ത്തുന്നു എന്നുള്ള കാര്യങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് സാന്ദ്ര. ഒരു മാധ്യമത്തിന്  നല്‍കിയ അഭിമുഖത്തിലാണ് സാന്ദ്ര തുറന്ന്  പറഞ്ഞത്. 

എനിക്കൊരു പെണ്‍ കുഞ്ഞ് വേണം പണ്ടു തൊട്ടേയുള്ള ആഗ്രഹമാണ്. കുഞ്ഞുവാവ വയറ്റില്‍ വളരുന്നു എന്നറിഞ്ഞ നിമിഷം മുതല്‍ മനസ്സില്‍ ആ പ്രാര്‍ഥനയുമുണ്ടായിരുന്നു. മൂന്നാം മാസമാണ് അറിയുന്നത് ഒന്നല്ല രണ്ട് കുഞ്ഞുങ്ങളെയാണ് ദൈവം തന്നിരിക്കുന്നതെന്ന്. അപ്പോള്‍ മനസ്സില്‍ ഉറപ്പിച്ചു, ഒരെണ്ണം എന്തായാലും പെണ്‍കുഞ്ഞ് തന്നെ. നമ്മുടെ നാട്ടില്‍ ഗര്‍ഭസ്ഥശിശു നിര്‍ണയം വലിയ കുറ്റമായതു കൊണ്ട് എത്ര കെഞ്ചി ചോദിച്ചാലും ഡോക്ടര്‍മാര്‍ പറയില്ല. ഞാന്‍ അതുകൊണ്ട് ആദ്യമേ അങ്ങോട്ട് പറഞ്ഞു, എനിക്ക് പെണ്‍കുഞ്ഞിനെയാണ് ഇഷ്ടം, പെണ്‍കുഞ്ഞാകാനാണ് ആഗ്രഹിക്കുന്നതെന്ന്.

അഞ്ചാം മാസത്തിലെ സ്‌കാനിങ്ങിലാണ് ശരിക്കും കുഞ്ഞ് ആണാണോ പെണ്ണാണോ എന്ന് തിരിച്ചറിയാന്‍ കഴിയുക. ഞാനാണെങ്കില്‍ ഡോക്ടറെ തന്നെ ശ്രദ്ധിച്ചിരിക്കുകയാണ്. പരിശോധനയ്ക്ക് ഇടയില്‍ ഡോക്ടര്‍ അറിയാതെ ഒന്ന് ചിരിച്ചു. അപ്പോള്‍ എനിക്ക് മനസ്സിലായി എന്റെ വയറ്റിലെ ഒരാള്‍ പെണ്ണാണ്. ഒരാളെ ആഗ്രഹിച്ചപ്പോള്‍ രണ്ട് പെണ്‍തരികളെ തന്ന ദൈവത്തോടാണ് എന്നും കടപ്പാട്. മനസ്സില്‍ കൊണ്ടു നടന്ന പേരാണ് ഉമ്മു കൊല്‍സു. ആദ്യം ഭൂമിയിലേക്ക് വന്നവള്‍ക്ക് ആ പേര് നല്‍കി. അടുത്തയാള്‍ക്കുള്ള പേര് സത്യത്തില്‍ പ്ലാനിങ്ങില്‍ ഇല്ലായിരുന്നു. പക്ഷേ, മനസ്സില്‍ ഉമ്മിണി തങ്കം എന്നാണ് ആദ്യം വന്നത്. അത് അവള്‍ക്കുമിട്ടു.

കുഞ്ഞുങ്ങള്‍ ജനിച്ച് ഏഴാം ദിവസം മുതല്‍ തന്നെ ഞാനാണ് കുളിപ്പിക്കുന്നതൊക്കെ. ഇതൊന്നും നമ്മള്‍ നേരത്തെയറിഞ്ഞു വച്ച് ചെയ്യുന്നതല്ല. സാഹചര്യം വരുമ്പോള്‍ അങ്ങനെ ചെയ്യും. പിന്നെ, അതൊരു ശീലമായി മാറും. പലപ്പോഴും നമ്മള്‍ കുഞ്ഞുങ്ങളുടെ അറിവിനെ കുറച്ച് കാണുന്നതു പോലെ തോന്നിയിട്ടുണ്ട്. സത്യത്തില്‍ എല്ലാം അറിയാവുന്ന കുഞ്ഞു ദൈവങ്ങളാണ് കുട്ടികള്‍. അവരെ നമ്മളായിട്ട് ഒന്നിനും നിര്‍ബന്ധിക്കരുത്. സമയമാകുമ്പോള്‍ എല്ലാം ചെയ്യാന്‍ അവര്‍ പഠിച്ചോളും. ഞാന്‍ സത്യത്തില്‍ എന്റേതായ രീതിയിലാണ് മക്കളെ വളര്‍ത്തുന്നത്. പലരും കരുതും ഇതെന്തൊരു അമ്മയാണെന്ന്. പക്ഷേ, അത്തരം അഭിപ്രായപ്രകടനങ്ങള്‍ ശ്രദ്ധിക്കാറേയില്ല.

എന്റെ കുഞ്ഞുങ്ങള്‍ക്ക് ഇപ്പോള്‍ രണ്ടര വയസ്സായി. അവര്‍ക്ക് മണ്ണിനോട് അറപ്പില്ല, മഴയില്‍ കളിച്ചാല്‍ പനി വരില്ല, അവരുടെ എല്ലാ കാര്യങ്ങളും അവര്‍തന്നെ ചെയ്‌തോളും. ഒന്നര വ യസ്സ് മുതല്‍ തന്നെ സ്വന്തമായി ഭക്ഷണം കഴിക്കാന്‍ ശീലിച്ചു. എന്റെ വീട്ടിലുള്ളവരൊക്കെ അവരുടെ ആഗ്രത്തിന് ാരി കൊടുത്താലായി. അതല്ലെങ്കില്‍ അവര്‍ സ്വന്തം കാര്യം സ്വയം ചെയ്യുന്ന മിടുക്കികളാണ്. ചോക്‌ലെറ്റ്, ബിസ്‌കറ്റ്, കേക്ക് ഇതൊന്നും അവര്‍ക്ക് കൊടുക്കാറില്ല. ഇടയ്‌ക്കൊക്കെ എന്റെ പപ്പ ചോക്‌ലെറ്റ് കൊടുക്കും. എന്നിട്ട് അമ്മ കാണാതെ വേഗം കഴിച്ചോന്ന് പറയും. പക്ഷേ, ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ വാര്‍ത്ത എന്റെയടുത്ത് അവരായിട്ട് തന്നെ എത്തിക്കും. അപ്പച്ചന്‍ ചോക്‌ലെറ്റ് തന്നു. കഴിച്ചോളാന്‍ പറഞ്ഞു എന്ന മേമ്പൊടിയോടെ ആകും അവതരണം.

കഴിഞ്ഞ ദിവസം ഭര്‍ത്താവിന്റെ പിറന്നാളായിരുന്നു. അന്നേരം മുറിച്ച കേക്കിന്റെ പകുതി ഞാന്‍ ഫ്രിജില്‍ വച്ചു. തങ്കത്തിനേയും എടുത്ത് ഞാന്‍ വേറെന്തോ ആവശ്യത്തിന് ഫ്രിജ് തുറന്നപ്പോള്‍ കേക്ക് കണ്ടു.  അതെന്തുവാ അമ്മേ കേക്കാണോ എന്ന് ചോദ്യം. അതേ കേക്കാണ് എന്ന് എന്റെ മറുപടി. പിന്നെ, കൂടുതല്‍ ചോദ്യവും പറച്ചിലും ഒന്നും ഉണ്ടായില്ല. എനിക്കുറപ്പാണ് ഞാനല്ല വേറെയൊരാളായിരുന്നെങ്കില്‍ ചിലപ്പോള്‍ തങ്കം അതു വേണമെന്ന് പറഞ്ഞേനെ. എന്റെയടുത്ത് പറഞ്ഞിട്ട് കാര്യമില്ല എന്ന് അറിയാവുന്നതു കൊണ്ട് അവള്‍ മിണ്ടാതിരുന്നു. അതു തന്നെയാ ഞാന്‍ പറഞ്ഞത് കുഞ്ഞു മക്കള്‍ക്ക് എല്ലാം അറിയാം. അവര്‍ നമ്മളേക്കാള്‍ ബുദ്ധിയുള്ളവരാണ്. മണ്ണപ്പം ചുടാനും ചെടി നടാനും അവര്‍ക്ക് അറിയാം. ഒന്നോ രണ്ടോ തവണ അവര്‍ മണ്ണില്‍ തെന്നി വീഴുമായിരിക്കും. പക്ഷേ, മൂന്നാം വട്ടം അവര്‍ വീഴാതെ നടക്കാന്‍ പഠിക്കും.

Actress sandra thomas words about two babies

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES