Latest News

തമിഴ് സിനിമ ചെയ്യുമ്പോള്‍ എന്തിനാണ് ഗ്ലാമര്‍ വേഷങ്ങള്‍ ധരിക്കുന്നത്? പുതിയ തമിഴ് ചിത്രം 'ലക്കി ദ സൂപ്പര്‍ സ്റ്റാര്‍ ഒടിടി റിലിസിനെത്തിയതോടെ നടിക്കെതിരെ  വിമര്‍ശനം; നടിയുടെ ഗ്ലാമറസ് മോഡേണ്‍ ലുക്കുകള്‍ പങ്ക് വച്ച് സൈബര്‍ ആക്രമണം

Malayalilife

ഉദാഹരണം സുജാത എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ അരങ്ങേറ്റം കുറിച്ച താരമാണ് അനശ്വര രാജന്‍, പിന്നീട് തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ എന്ന ചിത്രത്തിലും മികച്ച പ്രകടനം കാഴ്ചവച്ച അനശ്വര രാജന്‍ മലയാളത്തിന് പുറമേ തമിഴിലും തെലുങ്കിലും അടക്കം ശ്രദ്ധേയമായ പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. അടുത്തിടെയാണ് അനശ്വര നായികയായ ലക്കി-ദ സൂപ്പര്‍സ്റ്റാര്‍ എന്ന ചിത്രം പുറത്തിറങ്ങിയത്. ജി.വി. പ്രകാശ് നായകനായ ചിത്രം ഹോട്ട്സ്റ്റാറിലൂടെ ഡയറക്ട് ഒ.ടി.ടി റിലീസായത്. ചിത്രം റിലിസിനെത്തിയതോടെ നടിയുടെ ഗ്ലാമര്‍ ചിത്രങ്ങള്‍് സൈബറിടത്ത് ചര്‍ച്ചയാകുകയാണ്.

ചിത്രത്തിലെ അനശ്വരയുടെ മേക്ക്ഓവറിനെയും പ്രകടനത്തെയും കുറിച്ച് മികച്ച അഭിപ്രായമാണ് സമൂഹമാധ്യമങ്ങളില്‍ ലഭിച്ചുകൊണ്ടിരിക്കുമ്പോഴും 
നടിയെ വിമര്‍ശിച്ചും ചിലര്‍ എത്തുന്നുണ്ട്. തമിഴിലെത്തുമ്പോള്‍ എന്തിന് ഗ്ലാമറാകുന്നു എന്ന ചോദ്യവും ഉയരുന്നത്.എന്നാല്‍ വിമര്‍ശകര്‍ക്ക് മറുപടിയുമായി നടിയെ പിന്തുണച്ചും നിരവധി ഫോളോവര്‍മാരെത്തി. തമിഴില്‍ മാത്രം അഭിനയിച്ച നടിയല്ല അനശ്വര എന്നാണ് ഇവര്‍ പറയുന്നത്. 

anaswara rajan lucky the super star

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES