Latest News

പൃഥ്വിരാജ് എന്ന് കേള്‍ക്കുമ്പോള്‍ വെരി സെന്‍സിബിള്‍ പേഴ്‌സണ്‍ എന്നാണ് തോന്നിയിട്ടുള്ളത്: അഹാന കൃഷ്ണകുമാർ

Malayalilife
പൃഥ്വിരാജ് എന്ന് കേള്‍ക്കുമ്പോള്‍ വെരി സെന്‍സിബിള്‍ പേഴ്‌സണ്‍ എന്നാണ് തോന്നിയിട്ടുള്ളത്: അഹാന കൃഷ്ണകുമാർ

രാജീവ് രവി സംവിധാനം നിർവഹിച്ച ഞാൻ സ്റ്റീവ് ലോപ്പസിലൂടെ  മലയാള സിനിമയിലേക്ക് ചേക്കേറിയ താരമാണ് അഹാന കൃഷണ. തുടർന്ന് നിരവധി സിനിമകളിലൂടെ ശ്രദ്ധേയമായ കഥാപാത്രങ്ങൾ താരത്തെ തേടി എത്തുകയും ചെയ്തിരുന്നു. സോഷ്യൽ മീഡിയയിൽ ഏറെ സജീവയായ താരം തന്റെ വിശേഷങ്ങൾ എല്ലാം തന്നെ പങ്കുവച്ച് എത്താറുമുണ്ട്. എന്നാൽ ഇപ്പോൾ താരം നടൻ പൃത്വിരാജിനെ കുറിച്ച് പറയുന്ന വാക്കുകളാണ് ശ്രദ്ധ നേടുന്നത്. 

സിനിമാക്കാര്‍ക്കിടയിലെ സന്തുഷ്ട സുന്ദര കുടുംബമാണ് കൃഷ്ണകുമാറിന്റെത്.ഇപ്പോള്‍ കൊറോണ കാലത്ത് ഷൂട്ടുകളൊന്നും ഇല്ലാതെ താരകുടുംബം ഒന്നിച്ച് ഒരു വീട്ടില്‍ തന്നെയാണ്. ക്വാറന്റൈന്‍ സമയമാണെങ്കിലും വീഡിയോകളും ചിത്രങ്ങളും പങ്കുവെച്ചുകൊണ്ട് കുടുംബം മുഴുവന്‍ തിരക്കിലാണ്.  ഇതിനോടാകം  തന്നെ അഭിനയം മാത്രമല്ല സംവിധാനത്തിലും അഹാനയ്ക്ക് ഭാവിയുണ്ടെ പ്രേക്ഷകര്‍ വിലയിരുത്തിയിരുന്നു. വൈകാതെ തന്നെ തന്റെ  ആ സ്വപ്‌നം സഫലീകരിക്കും  അഹാന വെളിപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.  പ്രേക്ഷകര്‍ക്ക് അഹാന മാത്രമല്ല സഹോദരിമാരും  സുപരിചിതരായി മാറിയവരാണ്. നൃത്ത വീഡിയോയും ടിക് ടോക് ഗാനങ്ങളുമൊക്കെയായി എല്ലാവരും സോഷ്യൽ മീഡിയയിൽ എത്താറുമുണ്ട്. എന്നൽ റെഡ് കാർപെറ്റിൽ അതിഥിയായി അഹാന എത്തിയപ്പോൾ ടോവിനോ തോമസ്, പൃഥ്വിരാജ്, മമ്മൂട്ടി, മോഹന്‍ലാല്‍ ഇവരുടെ ഫോട്ടോയായിരുന്നു അഹാനയ്ക്കായി അവതാരക  കാണിച്ചത്. എന്നാൽ അതിൽ നിന്നും പൃഥ്വിരാജിനെയായിരുന്നു അഹാന തിരഞ്ഞെടുത്തത്. പൃഥ്വിയെ തനിക്ക് പണ്ടേയിഷ്ടമാണെന്നായിരുന്നു താരം വെളിപ്പെടുത്തിയത്. പൃഥ്വിരാജ് എന്ന് കേള്‍ക്കുമ്പോള്‍ വെരി സെന്‍സിബിള്‍ പേഴ്‌സണ്‍ എന്നാണ് തോന്നിയിട്ടുള്ളത്. വേറിട്ട പ്രണയനായകനായാണ് അദ്ദേഹത്തെ വിശേഷിപ്പിക്കുന്നത്. ഞാനൊക്കെ ചില പ്രശ്‌നങ്ങളിലൂടെ കടന്നുപോവുമ്പോള്‍ ചിലരൊക്കെ പറഞ്ഞിട്ടുണ്ട്, പൃഥ്വിരാജിനെ നോക്കൂ. എത്ര പ്രശ്‌നങ്ങളെ അതിജീവിച്ചാണ് പുള്ളി ഇങ്ങനെ നില്‍ക്കുന്നത്. ഭയങ്കര ബഹുമാനം തോന്നുന്നയാളാണ്. എന്നുമാണ് അഹാന ഇപ്പോൾ തുറന്ന് പറയുന്നത്.

2014 ല്‍ രാജീവ് രവി ചിത്രം ഞാന്‍ സ്റ്റീവ് ലോപ്പസിലൂടെയായിരുന്നു അഹാന സിനിമയിലെത്തുന്നത്. ഇന്ന് മലയാളത്തിലെ യുവനടിമാരില്‍ ഭാവി താരമായാണ് അഹാനയെ വിലയിരുത്തുന്നത്. പോയ വര്‍ഷം ലൂക്കയിലെ പ്രകടനത്തിലൂടെ താരം കെെയ്യടി നേടിയിരുന്നു.അഹാനയുടെ പാത പിന്തുടര്‍ന്ന് സഹോദരി ഇഷാനി സിനിമയിലേക്ക് എത്തുകയാണ്. മമ്മൂട്ടി ചിത്രം വണ്‍ ആണ് ഇഷാനിയുടെ അരങ്ങേറ്റ ചിത്രം. അച്ഛന്‍ കൃഷ്ണകുമാറും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

Ahana krishnakumar words about prithviraj

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES