കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് സിനിമ മേഖലയിലെ പ്രമുഖ താരങ്ങള്‍ കൂറുമാറിയിരിക്കുകയാണ്. ഇരയ്ക്ക് പിന്തുണ നൽകികൊണ്ട് ഇതിനോടകം തന്നെ നിരവധി താരങ്ങൾ രംഗത്ത് എത്തിയിരിക്കുകയാണ്. നടിമാരായ രേവതി,റിമ കല്ലിങ്കല്‍,രമ്യ നമ്പീശന്‍ തുടങ്ങിയവര്‍ രംഗത്ത് എത്തിയിരുന്നു. എന്നാൽ ഇപ്പോള്‍ ഇതിനെതിരെ സംവിധായകന്‍ ആഷിഖ് അബുവും ഇരക്ക് പിന്തുണയുമായി രംഗത്ത് എത്തിയിരിക്കുകയാണ്. ഈ കേസിന്റെ വിധിയെന്താണെങ്കിലും അവസാന നിയമസംവിധാനങ്ങളുടെ വാതിലുകള്‍ അടയുന്നതുവരെ ഇരക്കൊപ്പം ഉണ്ടാകും എന്നുമാണ് ആഷിഖ് അബു തന്റെ ഫേസ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.
തലമുതിര്‍ന്ന നടനും നായികനടിയും കൂറുമാറിയതില്‍ അതിശയമില്ല.നടന്ന ക്രൂരതക്ക് അനൂകൂല നിലപാട് സ്വീകരിക്കുന്നതിലൂടെ ധാര്‍മികമായി ഇവരും കുറ്റകൃത്യങ്ങളുടെ അനൂകൂലികളായി മാറുകയാണ്.ഇനിയും അനുകൂലികള്‍ ഒളിഞ്ഞും തെളിഞ്ഞും അണിചേരും.നിയമസംവിധാനത്തെ,പൊതുജനങ്ങളെയൊക്കെ എല്ലാകാലത്തേക്കും കബളിപ്പിക്കാമെന്ന് ഇവര്‍ കരുതുന്നു.ഈ കേസിന്റെ വിധിയെന്താണെങ്കിലും, അവസാന നിയമസംവിധാനങ്ങളുടെ വാതിലുകള്‍ അടയുന്നതുവരെ ഇരക്കൊപ്പം ഉണ്ടാകും.അവള്‍ക്കൊപ്പംമാത്രം എന്നുമാണ് ആഷിക് തന്റെ ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നത്.
അതേസമയം നടി രേവതി സിനിമയിലെ സ്വന്തം സഹപ്രവര്‍ത്തകരെ വിശ്വസിക്കാന്‍ കഴിയാത്തതില്‍ വിഷമമുണ്ട്.ഇടവേള ബാബു, ബിന്ദു പണിക്കര്‍ എന്നിവര്‍ സ്വന്തം മൊഴികള്‍ കോടതിയില്‍ പിന്‍വലിച്ചു.അവരില്‍ നിന്ന് കൂടുതല്‍ പ്രതീക്ഷിക്കാനാകില്ല.ഇപ്പോള്‍ സിദ്ദിഖും ഭാമയും.സിദ്ദിഖ് എന്തുകൊണ്ടാണ് ഇങ്ങനെ ചെയ്യുന്നത് എന്ന് മനസിലാക്കാം.പക്ഷേ ഭാമ എന്നുമാണ് കുറിച്ചിരിക്കുന്നത്.