Latest News

ലക്ഷ്മണന്‍ കാണിയുടെ കഥയുമായി 'ഭാരത സര്‍ക്കസ്'; ഷൈന്‍ ടോം ചാക്കോയും ബിനു പപ്പുവും ഒന്നിക്കുന്ന ചിത്രത്തിന്റെ ട്രെയ്ലര്‍ ശ്രദ്ധ നേടുന്നു

Malayalilife
 ലക്ഷ്മണന്‍ കാണിയുടെ കഥയുമായി 'ഭാരത സര്‍ക്കസ്'; ഷൈന്‍ ടോം ചാക്കോയും ബിനു പപ്പുവും ഒന്നിക്കുന്ന ചിത്രത്തിന്റെ ട്രെയ്ലര്‍ ശ്രദ്ധ നേടുന്നു

ഷൈന്‍ ടോം ചാക്കോ, ബിനു പപ്പു, സംവിധായകന്‍ എം.എ നിഷാദ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളാകുന്ന 'ഭാരത സര്‍ക്കസ്' റിലീസിന് ഒരുങ്ങുന്നു. ഡിസംബര്‍ 9ന് ആണ് ചിത്രം തിയേറ്ററുകളില്‍ എത്തുക. ഒരു ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ ചിത്രമാണ് ഇതെന്നാണ് ട്രെയ്‌ലര്‍ നല്‍കുന്ന സൂചന.

സോഹന്‍ സിനുലാല്‍ സംവിധാനം ചെയ്യുന്ന ഭാരത സര്‍ക്കസിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് മുഹാദ് വെമ്പായം ആണ്. ജാഫര്‍ ഇടുക്കി, സുധീര്‍ കരമന, മേഘ തോമസ്, ആരാധ്യ ആന്‍, സുനില്‍ സുഖദ, സരിത കുക്കു, അഭിജ, കലാഭവന്‍ പ്രജോദ്, ജയകൃഷ്ണന്‍, അനു നായര്‍, ജോളി ചിറയത്ത്, ലാലി, ദിവ്യ എം നായര്‍, നിയ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.


ബെസ്റ്റ് വേ എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ അനൂജ് ഷാജിയാണ് ചിത്രം നിര്‍മ്മിക്കുന്നത്. നേരത്തെ പുറത്തിറക്കിയ പി.എന്‍.ആര്‍ കുറുപ്പിന്റെ വിവാദ കവിത 'പുലയാടി മക്കള്‍' ഏറെ ശ്രദ്ധ നേടിയിരുന്നു. കവിതയുടെ റീമിക്സാണ് സിനിമയില്‍ ഉപയോഗിച്ചിട്ടുള്ളത്.

ബിനു കുര്യന്‍ ഛായാഗ്രഹണവും ബിജിബാല്‍ സംഗീതവും നിര്‍വഹിക്കുന്നു. എഡിറ്റിംഗ്- വി സാജന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ദീപക് പരമേശ്വരന്‍, ഗാനരചന- ബി.കെ ഹരിനാരായണന്‍, കവിത- പിഎന്‍ആര്‍ കുറുപ്പ്. കലാസംവിധാനം- പ്രദീപ്, മേക്കപ്പ്- റോണക്സ് സേവ്യര്‍, കോസ്റ്റ്യൂം- അരുണ് മനോഹര്‍.

Bharatha Circus Official Trailer

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES