ബോളി വുഡ് സിനിമ മേഖലയിലേക്ക് സൗന്ദര്യ മത്സര വേദിയിൽ നിന്നും അന്താരാഷ്ട്ര ശ്രദ്ധ നേടിയ നടിയാണ് പ്രിയങ്ക ചോപ്ര. നിരവധി അവസരങ്ങളായിരുന്നു തുടർന്ന് താരത്തെ തേടി എത്തിയിരുന്നത്. എന്നാൽ ഇപ്പോൾ താരം കടന്നുവന്ന ജീവിതാനുഭവങ്ങളെക്കുറിച്ച് ഓർമ്മക്കുറിപ്പ് തയ്യാറാക്കുന്നതിനയെ പണിപ്പുരയിലാണ് നടി. അതേസമയം ആരാധകർക്കായി പ്രിയങ്ക അൺഫിനിഷ്ഡ് എന്ന് പേരിട്ടിരിക്കുന്ന ഓർമ്മക്കുറിപ്പിന്റെ കവർ പേജിനായുള്ള ചിത്രം പങ്കുവയ്ക്കുകയാണ്.
ചിത്രത്തിൽ പ്രിയങ്ക ചോപ്ര എത്തിയിരിക്കുന്നത് കറുത്ത വേഷത്തിലാണ്. ഓർമ്മക്കുറിപ്പിലേക്ക് എത്തിയതിനെക്കുറിച്ച് അതിനൊപ്പം തന്നെ വിശദമായൊരു കുറിപ്പും താരം പങ്കുവയ്ക്കുന്നു. അൺഫിനിഷ്ഡ് എന്ന പേര് വർഷങ്ങൾക്ക് മുൻപ് തന്നെ തിരഞ്ഞെടുത്തിരുന്നതായി വ്യക്തമാക്കുകയാണ് ഇപ്പോൾ നടി.
‘വിരോധാഭാസമെന്നു പറയട്ടെ, ഞാൻ ഈ ഓർമ്മക്കുറിപ്പ് എഴുതാൻ തുടങ്ങുന്നതിനും വർഷങ്ങൾക്ക് മുമ്പ് പേര് തീരുമാനിച്ചുകഴിഞ്ഞിരുന്നു. 20 വർഷമായി ഒരു പൊതു വ്യക്തിയായതിനാലും, ഇനിയും വളരെയധികം ജീവിക്കാനുമുള്ളതിനാൽ വ്യക്തിപരമായും തൊഴിൽപരമായും എന്റെ ലിസ്റ്റ് പരിശോധിക്കുമ്പോൾ ഞാൻ വളരെയധികം അപൂർണയാണ്. എന്നാൽ ഒരു ഓർമ്മക്കുറിപ്പ് എഴുതുന്നതിലെ രസകരമായ കാര്യം, കാര്യങ്ങൾ വ്യത്യസ്തമായി നോക്കാൻ ഇത് സഹായിക്കും. അങ്ങനെ നോക്കുമ്പോൾ അൺഫിനിഷ്ഡ് എന്നതിന് ആഴമേറിയ അർത്ഥമുണ്ടെന്ന് ഞാൻ മനസ്സിലാക്കി’ എന്നുമാണ് പ്രിയങ്ക ചോപ്ര കുറിച്ചിരിക്കുന്നത്.