Latest News

എനിക്കെന്റെ സഹോദരനെ നഷ്ടമായി; സഹോദരന്റെ മരണവിവരം പങ്കുവച്ച് അജയ് ദേവ്ഗൺ

Malayalilife
എനിക്കെന്റെ സഹോദരനെ നഷ്ടമായി; സഹോദരന്റെ മരണവിവരം പങ്കുവച്ച്  അജയ് ദേവ്ഗൺ

ബോളിവുഡ് നടൻ അജയ് ദേവ്‍ഗണിന്റെ സഹോദരൻ അനിൽ ദേവ്‍ഗൺ  വിടവാങ്ങി. അജയ് ദേവ്ഗൺ തന്നെയാണ് സഹോദരന്റെ മരണ വാർത്ത പുറത്ത് വിട്ടത്.  അനിൽ ദേവ്‍ഗണിന്റെ മരണം കഴിഞ്ഞ ദിവസമായിരുന്നു സംഭവിച്ചത്. എന്നാൽ എന്താണ് മരണകാരണം എന്ന് ഇത് വരെ വ്യക്തമാക്കിയിട്ടില്ല. അജയ് ദേവ്‍ഗണിനെ നായകനാക്കി സിനിമകൾക്ക്  അനിൽ ദേവ്ഗൺ സംവിധാനം ചെയ്‍തിട്ടുണ്ട്. 

അജയ് ദേവ്‍ഗൺ പുറത്തുവിട്ടപ്പോഴാണ് അനിൽ ദേവ്ഗണിന്റെ മരണം  മിക്കവരും അറിഞ്ഞത്. അസിസ്റ്റന്റ് ഡയറക്ടറായി അജയ് ദേവ്‍ഗൺ നായകനായ ഒട്ടേറെ ചിത്രങ്ങളിൽ അനിൽ ദേവ്‍ഗൺ എത്തിയിരുന്നു.  അനിൽ ദേവ്‍ഗൺ അസിസ്റ്റന്റ് ഡയറക്ടറായിരുന്നത് ജാൻ, ഇതിഹാസ് തുടങ്ങിയ ചിത്രങ്ങളിലാണ്.

എനിക്ക് കഴിഞ്ഞ ദിവസം എന്റെ സഹോദരൻ അനിൽ ദേവ്‍ഗണിനെ നഷ്‍ടപ്പെട്ടു. അകാലമായ അദ്ദേഹത്തിന്റെ വിയോഗം ഞങ്ങളുടെ കുടുംബത്തിന് ഹൃദയഭേദകമാണ്. അദ്ദേഹത്തിന്റെ അസാന്നിദ്ധ്യം മിസ് ചെയ്യുന്നു.ആത്മശാന്തിക്കായി പ്രാർഥിക്കുന്നു. മഹാമാരി കാരണം പ്രാർഥന ചടങ്ങ് പോലും ഞങ്ങൾക്ക് സംഘടിപ്പിക്കാനായില്ലെന്നും അജയ് ദേവ്‍ഗൺ സോഷ്യൽ മീഡിയയിലൂടെ പറഞ്ഞിരുന്നു.  അനിൽ ദേവ്‍ഗൺ അജയ് ദേവ്‍ഗൺ നായകനായ രാജു ചാച്ച, ബ്ലാക്ക് മെയിൽ തുടങ്ങിയ സിനിമകൾ സംവിധാനം ചെയ്‍തിട്ടുണ്ട്.  കഴിഞ്ഞ മെയ്‍യിൽ ആയിരുന്നു അജയ് ദേവ്‍ഗണിന്റെ അച്ഛൻ വീരു ദേവ്‍ഗൺ അന്തരിച്ചത്.  ആക്ഷൻ ഡയറക്ടറായി ഹിന്ദി സിനിമ ലോകത്ത് തിളങ്ങിയ ആളാണ് വീരു ദേവ്‍ഗൺ.

Brother of actor ajay devgan passed away

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES