ധനുഷിന്റെ ആക്ഷന്‍ രംഗങ്ങളുമായി  ഹോളിവുഡ് ചിത്രം ഗ്രേമാന്‍ പ്രോമോ പുറത്ത്; റയാന്‍ ഗോസ്ലിംഗ്, അന്ന ഡി അന്‍മാസ് എന്നിവര്‍ക്കൊപ്പമുള്ള  സംഘട്ടന രംഗം കാണാം

Malayalilife
ധനുഷിന്റെ ആക്ഷന്‍ രംഗങ്ങളുമായി  ഹോളിവുഡ് ചിത്രം ഗ്രേമാന്‍ പ്രോമോ പുറത്ത്; റയാന്‍ ഗോസ്ലിംഗ്, അന്ന ഡി അന്‍മാസ് എന്നിവര്‍ക്കൊപ്പമുള്ള  സംഘട്ടന രംഗം കാണാം

മിഴ് സൂപ്പര്‍താരം ധനുഷിന്റെ ഹോളിവുഡ് അരങ്ങേറ്റ ചിത്രമാണ് ദി ഗ്രേ മാന്‍. ജൂലൈ 22 ന് നെറ്റ്ഫ്ലിക്‌സിലൂടെയാണ് ചിത്രം റിലീസ് ചെയ്യുന്നത്. ചിത്രത്തിന്റെ റിലീസിനോട് അനുബന്ധിച്ച് ഏറ്റവും പുതിയ പ്രോമോ പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍.റയാന്‍ ഗോസ്ലിംഗ്, അന്ന ഡി അന്‍മാസ് എന്നിവര്‍ക്കൊപ്പമുള്ള ധനുഷിന്റെ ഒരു സംഘട്ടന രംഗമാണ് റിലീസ് ചെയ്തിരിക്കുന്നത്.

വന്‍ സ്വീകാര്യതയാണ് പ്രൊമോക്ക് സോഷ്യല്‍ മീഡിയയില്‍ ലഭിക്കുന്നത്.ധനുഷിനെ കൂടാതെ റയാന്‍ ഗോസ്ലിങ്, അന ഡി അ4മാസ്, ക്രിസ് ഇവാന്‍സ് എന്നിവരും സിനിമയില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. 

വെറുതെ ഒരു റോള്‍ വന്നപ്പോള്‍ വിളിച്ചതല്ല ധനുഷിനെയെന്നും അദ്ദേഹത്തെ മനസ്സില്‍ കണ്ട് എഴുതിയ റോള്‍ തന്നെ ആണ് ഗ്രേ മാനില്‍ ഉള്ളതെന്നും നേരത്തെ ചിത്രത്തിന്റെ സംവിധായകരായ റൂസോ ബ്രദേഴ്‌സ് വ്യക്തമാക്കിയിരുന്നു.

വളരെ ആവേശം കൊള്ളിക്കുന്ന രണ്ട് ആക്ഷന്‍ രംഗങ്ങള്‍ ധനുഷിന്റെ കഥാപാത്രത്തിനുണ്ടെന്നും സംവിധായകര്‍ പറഞ്ഞിരുന്നു.അവഞ്ചേഴ്‌സ്' സംവിധായകരായ റൂസ്സോ സഹോദരന്മാരാണ് ഗ്രേമാന്റെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. ചിത്രത്തില്‍ ധനുഷിന്റേത് ഒരു പ്രധാന കഥാപാത്രമാണെന്നാണ് റൂസ്സോ സഹോദരന്മാര്‍ പറയുന്നത്. ധനുഷിനെ കണ്ടാണ് ആ കഥാപാത്രം തയ്യാറാക്കിയെടുത്തതെന്നും തങ്ങളിരുവരും ധനുഷിന്റെ ആരാധകരാണെന്നും സംവിധായകര്‍ പറയുന്നു. ചിത്രത്തില്‍ രണ്ട് പ്രധാനപ്പെട്ട ഫൈറ്റുകള്‍ താരത്തിന് ഉണ്ടെന്നും ധനുഷിന്റെ പ്രകടനം കാണുന്നത് പോലും തങ്ങള്‍ക്ക് ഒരുപാട് ഇഷ്ടമായെന്നും റൂസ്സോ സഹോദരന്മാര്‍ പറയുന്നു.

മാര്‍ക്ക് ഗ്രീനേയുടെ ഗ്രേമാന്‍ എന്ന പുസ്തകത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കുന്നത്. 200 മില്ല്യണോളമാണ് ചിത്രത്തിന്റെ മുതല്‍ മുടക്ക്.

Dhanush Fights Ryan Gosling and Ana De Armas

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES