'ഇത് കേരളമാ.. ഇവിടെ ഭരിക്കുന്നത് പൊലീസ് അല്ല പിണറായി വിജയനാ'; കാക്കിപ്പട ടീസര്‍ ഡയലോഗ് വൈറല്‍.ഇത് കേരളമാ... ഇവിടെ ഭരിക്കുന്നത് പൊലീസല്ല,? പിണറായി വിജയനാ... പണിയും പോകും അഴിയും എണ്ണേണ്ടി വരും' എന്ന ടീസറിലെ സംഭാഷണമാണ് ശ്രദ്ധ നേടുന്നത്. കുറ്റവാളിയില്‍ നിന്ന് പൊലീസിലേക്കുള്ള അന്വേഷണത്തിന്റെ സഞ്ചാരം ആണ് സിനിമ പറയുന്നത്.
ഡിലെ ഇന്‍ ജസ്റ്റിസ്, ഈസ് ഇന്‍ജസറ്റ്ിസ് എന്ന ടാഗ്ലൈനോട് കൂടിയാണ് ചിത്രം പ്രദര്‍ശനത്തിനെക്കുക. സമകാലീന സംഭവങ്ങളുമായി വളരെ ബന്ധമുള്ള വിഷയമാണ് ചിത്രം പറയുന്നത്. ത്രില്ലര്‍ മൂഡിലാണ് ചിത്രം ഒരുങ്ങുന്നത്.
നിരഞ്ജ് മണിയന്‍പിള്ള രാജു, അപ്പാനി ശരത്, ചന്തുനാഥ്, ആരാധിക,സുജിത് ശങ്കര്‍, മണികണ്ഠന്‍ ആചാരി, ജയിംസ് ഏല്യാ, സിനോജ് വര്‍ഗീസ്, കുട്ടി അഖില്‍, സൂര്യാ അനില്‍, മാലാപാര്‍വതി എന്നിവരും നിരവധി പുതുമുഖങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നു.
എസ്.വി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഷെജി വലിയകത്ത് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. തിരക്കഥ, സംഭാഷണം ഷെബി ചൗഘട്, ഷെജി വലിയകത്ത്, സംഗീതം ജാസി ഗിഫ്ട്. പ്രശാന്ത് കൃഷ്ണ കാമറയും ബാബു രത്‌നം എഡിറ്റിംഗും നിര്‍വഹിക്കുന്നു.