നിരവധി ശ്രദ്ധേയമായ കഥാപാത്രങ്ങളെ മലയാള സിനിമ പ്രേമികൾക്ക് സമ്മാനിച്ച താരമാണ് നടൻ സുരേഷ് ഗോപി. അദ്ദേഹം പ്രേക്ഷക ഹൃദയങ്ങളിലേക്ക് ചേക്കേറിയത് മാസ് ആക്ഷന്‍ സിനിമകളിലൂടെയാണ്. മലയാളത്തില്‍ സൂപ്പര്‍സ്റ്റാര്‍ പദവി മമ്മൂട്ടി.,മോഹന്‍ലാല്‍ തുടങ്ങിയവര്‍ക്ക് ശേഷം നേടിയ താരം കൂടിയാണ് അദ്ദേഹം. ഈ വര്‍ഷമാണ് നടന്‍ വീണ്ടും ഒരിടവേളയ്ക്ക് ശേഷം സിനിമകളില്‍ സജീവമായത്. രാഷ്ട്രീയ രംഗത്തും തന്റെ സാന്നിദ്ധ്യം സിനിമകള്‍ക്ക് പുറമെ താരം അറിയിച്ചിരുന്നു.
ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും സാമൂഹിക സേവനങ്ങളിലുമെല്ലാം എല്ലാം തന്നെ രാഷ്ട്രീയത്തിനൊപ്പം തന്നെ സജീവവുമാണ് നടൻ. സഹായ ഹസ്തവുമായി നടന്‍ ദുരിതമനുഭവിക്കുന്നവര്‍ക്കും രോഗ ബാധിതര്‍ക്കുമെല്ലാം എപ്പോഴും എത്താറുണ്ട്. സിനിമ നടന്‍ എന്നതിലുപരി നല്ലൊരു മനുഷ്യസ്‌നേഹി കൂടിയാണ് സുരേഷ് ഗോപി എന്നത് ഏവരും എടുത്ത് പറയുന്ന ഒരു കാര്യമാണ്. എന്നാൽ ഇപ്പോൾ നടനും സംവിധായകനുമായ മേജര്‍ രവി സുരേഷ് ഗോപിയെ പോലൊരു നേതാവിനെ കാണാനാണ് താന്‍ ആഗ്രഹിക്കുന്നതെന്ന് തുറന്ന് പറയുകയാണ്. ഇവിടെ തിരഞ്ഞെടുക്കപ്പെട്ട ഒരു എംപിയും അദ്ദേഹം ചെയ്യുന്ന മനുഷ്യത്വപരമായ കര്‍മ്മങ്ങള്‍ ചെയ്യുന്നില്ലെന്നും മേജര്‍ രവി പറയുന്നു.
സുരേഷ് ഗോപിയെ കുറിച്ച് ട്രോളുകള്‍ ഇറക്കുന്നത് കാണാം. ഒരു വിവരവും വിദ്യാഭ്യാസവും ഇല്ലാത്ത ചിലവന്മാര്‍ ഇരുന്ന് പറയുന്നതാണത്. ആ മനുഷ്യന്‍ ചെയ്യുന്ന മനുഷ്യത്വപരമായ കര്‍മ്മങ്ങള്‍ ഇവിടെ തിരഞ്ഞെടുക്കപ്പെട്ട ഒരു എംപിയും ചെയ്യുന്നില്ല. അവര്‍ ചെയ്യാത്തത് സ്വന്തം കാശ് മുടക്കിയാണ് അദ്ദേഹം ചെയ്യുന്നത്.
എനിക്കിത്ര വേണമെന്ന് ബാര്‍ഗയിന്‍ ചെയ്യും. അഭിനയിക്കാന്‍ പോയാല്‍ ആ ഇത്ര വാങ്ങുന്നത് അപ്പുറത്തുകൊണ്ടുപോയി കൊടുക്കുന്നത് കണ്ടിട്ടുളള ആളാണ് ഞാന്‍. സുരേഷിനോട് ഞാന്‍ പലപ്പോഴും ചോദിച്ചിട്ടുണ്ട്. എന്താ ഇതൊക്കെ പറയാത്തതെന്ന്. ഇതൊക്കെ പറയാനുളളതാണോ ചേട്ടാ. അതൊക്കെ അങ്ങ് പോയ്‌കൊണ്ടിരിക്കും എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.അങ്ങനെയുളള ഒരു നേതാവിനെയാണ് ഈ പട്ടാളക്കാരന്‍ കാണാന്‍ ആഗ്രഹിക്കുന്നത് എന്നും മേജര്‍ രവി വ്യക്തമാക്കി.