പാതിരാത്രിയില്‍ ആശംസയറിയിക്കാന്‍ വീടിന് മുമ്പില്‍ തടിച്ച് കൂടിയ ആരാധകര്‍ക്ക് മുമ്പില്‍ ദുല്‍ഖറിനൊപ്പമെത്തി കൈവിശീ മമ്മൂക്ക; പിതാവിനെപ്പോലെ ആകാനാണ് ആഗ്രഹമെന്ന് കുറിച്ച് ആശംസകളുമായി മമ്മൂക്ക; മലയാളത്തിന്റെ പ്രിയനടന് ആശംസകളുമായി താരലോകവും ആരാധകരും

Malayalilife
പാതിരാത്രിയില്‍ ആശംസയറിയിക്കാന്‍ വീടിന് മുമ്പില്‍ തടിച്ച് കൂടിയ ആരാധകര്‍ക്ക് മുമ്പില്‍ ദുല്‍ഖറിനൊപ്പമെത്തി കൈവിശീ മമ്മൂക്ക; പിതാവിനെപ്പോലെ ആകാനാണ് ആഗ്രഹമെന്ന് കുറിച്ച് ആശംസകളുമായി മമ്മൂക്ക; മലയാളത്തിന്റെ പ്രിയനടന് ആശംസകളുമായി താരലോകവും ആരാധകരും

നാല് പതിറ്റാണ്ടിലേറെയായി സിനിമാ ലോകത്ത് തന്റേതായ സ്ഥാനം ഉറപ്പിച്ച്, ആരാധകരുടെ ഇടനെഞ്ചില്‍ ഇടംപിടിച്ച മമ്മൂക്കയുടെ ജന്മദിനമാണ് ഇന്ന്. പ്രായം 72  ആയെങ്കിലും, മമ്മൂക്കയെ സംബന്ധിച്ച് അത് വെറും നമ്പര്‍ മാത്രമാണ്.ഒരാഴ്ച മുന്‍പ് തന്നെ പ്രിയ താരത്തിന്റെ പിറന്നാള്‍ ആഘോഷമാക്കേണ്ട ഒരുക്കങ്ങള്‍ ആരാധകര്‍ തകൃതിയായി നടത്തിയിരുന്നു. ഓരോ നിമിഷവും മലയാളികളെ അമ്പരപ്പിച്ച് കൊണ്ടിരിക്കുന്ന മമ്മൂട്ടിയുടേതായി വന്‍ സര്‍പ്രൈസുകളാണ് ഇന്ന് ആരാധകരെ കാത്തിരിക്കുന്നത്. 

എങ്ങും പിറന്നാള്‍ ആവേശം അലതല്ലുമ്പോള്‍  മമ്മൂട്ടിയുടെ വീടിന് മുന്നില്‍ ആശംസകള്‍ അറിയിക്കാന്‍ തടിച്ചു കൂടിയ ആരാധകരുടെ വീഡിയോയാണ് വൈറലാകുന്നത്. വിവിധ പ്രദേശങ്ങളില്‍ നിന്നുമുള്ള മമ്മൂട്ടി ഫാന്‍സ് അം?ഗങ്ങള്‍ ഉള്‍പ്പടെ ഉള്ളവരാണ് മമ്മൂട്ടിയുടെ വീടിന് മുന്നില്‍ അര്‍ദ്ധരാത്രിയോട് തടിച്ച് കൂടിയത്. ആശംകള്‍ അറിയിച്ചും ആര്‍പ്പുവിളിച്ചും ആരാധകര്‍ മമ്മൂട്ടിയുടെ പിറന്നാള്‍ ആഘോഷമാക്കി. ഏറെ നേരത്തെ കാത്തിരിപ്പിനൊടുവില്‍ മമ്മൂട്ടി ആരാധകരെ അഭിവാദ്യം ചെയ്യാന്‍ എത്തുകയും ചെയ്തു. പിആര്‍ഒ, രമേഷ് പിഷാരടി എന്നിവര്‍ക്കൊപ്പം ദുല്‍ഖറും മമ്മൂട്ടിയുടെ കൂടെ എത്തിയിരുന്നു. 

തന്റെ പിതാവിനെപ്പോലെ ആകാനാണ് ആഗ്രഹിച്ചതെന്ന് ദുല്‍ഖര്‍ ഹൃദയസ്പര്‍ശിയായ കുറിപ്പില്‍ പറയുന്നു.ചെറിയ കുട്ടിയായിരുന്നപ്പോള്‍ വലുതാകുമ്പോള്‍ താങ്കളെപ്പോലെ ആകാന്‍ ആഗ്രഹിച്ചു. ആദ്യമായി ക്യാമറയ്ക്ക് മുന്നില്‍ നിന്നപ്പോള്‍ താങ്കളെപ്പോലെ ഒരു നടനാകണമെന്ന് മോഹിച്ചു. താനൊരു പിതാവായപ്പോഴും അതെ. ഒരിക്കല്‍ ഞാന്‍ താങ്കളുടെ പകുതിയോളമെങ്കിലും എത്തിച്ചേരുമെന്ന് പ്രതീക്ഷിക്കുന്നു. പിറന്നാളാശംസകള്‍ നേരുന്നു. ഇനിയും ഈ ലോകത്തെ രസിപ്പിക്കാനും പ്രചോദനമാകാനും താങ്കള്‍ക്ക് സാധിക്കട്ടെയെന്നുമാണ് ദുല്‍ഖര്‍ കുറിച്ചത്. 

മമ്മൂട്ടിയ്ക്ക് ബര്‍ത്ത്ഡേ വിഷ് ചെയ്തിരിക്കുകയാണ് മോഹന്‍ലാല്‍. ' എന്റെ ഇച്ചാക്കയ്ക്ക് പിറന്നാള്‍ ആശംസകളെന്ന് പറഞ്ഞുകൊണ്ടാണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. നിരവധി പേരാണ് താരത്തിന് ആശംസ അറിയിച്ച് എത്തുന്നത്. 

മമ്മൂട്ടിയുടെ ജന്മദിനത്തോടനുബന്ധിച്ച് എല്ലാ വര്‍ഷത്തേയും പോലെ ഇക്കുറിയും ഫാന്‍സ് അസോസിയേഷനുകളുടെ നേതൃത്വത്തില്‍ ലോകമെമ്പാടും രക്തദാനം നടക്കുന്നുണ്ട്. സെപ്റ്റംബര്‍ ഒന്നിന് ആരംഭിച്ച ക്യാമ്പെയിന്റെ ഭാഗമായി ഇതിനോടകം ഏഴായിരം രക്തദാനം നടന്നതായാണ് മമ്മൂട്ടി ഫാന്‍സ് ആന്‍ഡ് വെല്‍ഫയര്‍ അസോസിയേഷന്‍ മാധ്യമങ്ങളെ അറിയിച്ചിരിക്കുന്നത്. ലോകമെമ്പാടുമായി 25,000 രക്തദാനമാണ് ജന്മദിനത്തോടനുബന്ധിച്ച് നടക്കുന്നത്.

അതേസമയം, ഭ്രമയുഗം എന്ന ചിത്രത്തിലാണ് മമ്മൂട്ടി നിലവില്‍ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. ഹൊറര്‍ ത്രല്ലര്‍ ഗണത്തില്‍പ്പെടുന്ന ചിത്രം സംവിധാനം ചെയ്യുന്നത് രാഹുല്‍ സദാശിവന്‍ ആണ്. അദ്ദേഹം തന്നെയാണ് ചിത്രത്തിന്റെ രചനയും നിര്‍വഹിച്ചിരിക്കുന്നത്. അര്‍ജുന്‍ അശോകന്‍, സിദ്ധാര്‍ഥ് ഭരതന്‍, അമാല്‍ഡ ലിസ് എന്നിവരാണ് മമ്മൂട്ടിക്കൊപ്പം പ്രധാനവേഷത്തില്‍ എത്തുന്ന താരങ്ങള്‍. നിലവില്‍ ചിത്രീകരണം പുരോഗമിക്കുന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് ഇന്ന് പുറത്തുവിടും. മമ്മൂട്ടിയുടെ പിറന്നാളിനോട് അനുബന്ധിച്ചാണിത്

 

Read more topics: # മമ്മൂക്ക
Mammotty birthday wishes

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES