Latest News

വാ​ക്ക​റി​ലും​ ​ച​ക്ര​കസേ​​ര​യി​ലു​മാ​യി​രുന്നു കുറെ നാളത്തെ ജീവിതം; തുറന്ന് പറഞ്ഞ് മഞ്ജിമ മോഹൻ

Malayalilife
വാ​ക്ക​റി​ലും​ ​ച​ക്ര​കസേ​​ര​യി​ലു​മാ​യി​രുന്നു കുറെ നാളത്തെ ജീവിതം; തുറന്ന് പറഞ്ഞ് മഞ്ജിമ മോഹൻ

ലയാള സിനിമയിൽ ബാലതാരമായി തന്നെ ചേക്കേറിയ താരമാണ് മഞ്ജിമ മോഹൻ. തുടർന്ന് നിരവധി സിനിമകളിൽ നായികയായി തിളങ്ങുകയും ചെയ്തു.  മയിൽ പീലിക്കാവ്, സാഫല്യം, പ്രിയം ,തെങ്കാശിപട്ടണം, മധുരനൊമ്പരക്കാറ്റ്,സുന്ദരപുരുഷൻ,താണ്ഡവം എന്നീ ചിത്രങ്ങളിലും ബാലതാരമായി തിളങ്ങിയിരുന്നു. ഒരു വടക്കൻ സെൽഫി എന്ന ചിത്രത്തിലൂടെയാണ് താരം മലയാള സിനിമയിൽ നായികയായി അരങ്ങേറിയത്. എന്നാൽ ഇപ്പോൾ തന്റെ കാല് കൊണ്ട് ഉണ്ടായ ദുരിതപൂർണമായ നാളുകളെ കുറിച്ച് തുറന്ന് പറയുകയാണ്. 

​വീ​ടി​ന്റെ​ ​ഗേ​റ്റ് ​ത​ട്ടി​ ​ഇ​ട​തു​കാ​ലി​ന്റെ​ ​ഉ​പ്പൂ​റ്റി​ ​ഭാ​ഗ​ത്ത് ​ഒ​രു​ ​ചെ​റി​യ​ ​മു​റി​വ് ​ഉ​ണ്ടാ​യി.​ര​ണ്ടാ​ഴ്ച​ ​വി​ശ്ര​മം​ ​വേ​ണ്ടി​വ​രു​മെ​ന്ന് ​ക​രു​തി.​വി​വ​രം​ ​ചേ​ട്ട​നോ​ട് ​മാ​ത്രം​ ​പ​റ​ഞ്ഞു.​സ്റ്റി​ച്ച് ​നീ​ക്കം​ ​ചെ​യ്ത​പ്പോ​ൾ​ ​കാ​ലി​ന് ​അ​സ​ഹ്യ​മാ​യ​ ​വേ​ദ​ന​.​ന​ട​ക്കാ​ൻ​ ​ക​ഴി​യു​ന്നി​ല്ല.​ഉ​പ്പൂ​റ്റി​ ​ഭാ​ഗ​ത്തെ​ ​മു​റി​വാ​യ​തി​നാ​ൽ​ ​ഇ​നി​ ​ന​ട​ക്കാ​ൻ​ ​ക​ഴി​യു​മോ​യെ​ന്ന് ​പേ​ടി​ച്ചു.ന​മ്മു​ടെ​ ​ശ​രീ​ര​ ​ഭാ​രം​ ​നി​യ​ന്ത്രി​ക്കു​ന്ന​ ​ഇ​ട​മാ​ണ​ല്ലോ​ ​ഉ​പ്പൂ​റ്റി.​വീ​ണ്ടും​ ​വേ​ദ​ന​ ​കൂ​ടി​യ​തോ​ടെ​ ​അ​പ്പോ​ളോ​ ​ആ​ശു​പ​ത്രി​യി​ലെ​ ​ഡോ​ക്ട​ർ​ ​ദൊ​രൈ​ ​കു​മാ​റി​നെ​ ​ക​ണ്ടു​.​അ​ടി​യ​ന്ത​ര​ ​ശ​സ്ത്ര​ക്രി​യ​ ​വേ​ണ​മെ​ന്നും​ ​അ​ല്ലെ​ങ്കിൽ ​സ്ഥി​തി​ ​ഗു​രു​ത​മാ​വു​മെ​ന്നും​ ​ഡോ​ക്ട​ർ​ ​ഒാ​ർ​മ​പ്പെ​ടു​ത്തി

ആ​ദ്യം​ ​ചി​കി​ത്സ​ ​തേ​ടി​യ​ ​ആ​ശു​പ​ത്രിയി​ൽ ​മു​റി​വേ​റ്റ​ ​ഭാ​ഗം​ ​ന​ന്നാ​യി​ ​വൃ​ത്തി​യാ​ക്കാ​തെ​ ​സ്റ്റി​ച്ചി​ട്ടു.​മാ​ത്ര​മ​ല്ല,​ഗേ​റ്റി​ന്റെ​ ​ചെ​റി​യ​ ​ഒ​രു​ ​തു​രു​മ്പ് ​ക​ ഷ്ണം​ ​നീ​ക്കം​ ​ചെ​യ്ത​തു​മി​ല്ല,​മു​റി​വി​ൽ​ ​പ​ഴു​പ്പു​ണ്ടാ​യ​തി​നെ​ ​തു​ട​ർ​ന്നാ​ണ് ​വേ​ദ​ന​ ​അ​നു​ഭ​വ​പ്പെ​ട്ട​ത്.​ജീ​വി​ത​ത്തി​ൽ​ ​ആ​ദ്യ​മാ​ണ് ​ശ​സ്ത്ര​ക്രി​യ​യ്ക്ക് ​വി​ധേ​യ​യാ​വു​ന്ന​ത്.​ശ​സ്ത്ര​ക്രി​യ​ ​ക​ഴി​ഞ്ഞ​പ്പോ​ൾ​ ​കാ​ലി​ന് ​ന​ല്ല​ ​വേ​ദ​ന.​സി​നി​മ​യും​ ​നൃ​ത്ത​വും​ ​ഉ​പേ​ക്ഷി​ക്കേ​ണ്ട​ ​സാ​ഹ​ച​ര്യം​ ​ഉ​ണ്ടാ​വു​മെ​ന്ന് ​തോ​ന്നി.​മ​റ്രൊ​രു​ ​ഇ​ടം​ ​തേ​ട​ണ​മെ​ന്നു​പോ​ലും​ ​ചി​ന്തി​ച്ചു.​മൂ​ന്നു​മാ​സം​ ​ന​ട​ക്കാ​ൻ​ ​ക​ഴി​യി​ല്ലെ​ന്ന് ​ഡോ​ക്ട​ർ​ ​ദൊ​രൈ​ ​കു​മാ​ർ​ ​ആ​ദ്യ​മേ​ ​പ​റ​ഞ്ഞി​രു​ന്നു.​അ​ത് ​എ​ന്നെ​ ​ത​ള​ർ​ത്തി.​വാ​ക്ക​റി​ലും​ ​ച​ക്ര​കസേ​​ര​യി​ലു​മാ​യി​ ​പി​ന്ന​ത്തെ​ ​ജീ​വി​തം.​ഇ​ങ്ങ​നെ​ ​ക​ഴി​യു​ന്ന​വ​രെ​ ​ഞാ​ൻ​ ​ക​ണ്ടി​ട്ടു​ള്ള​ത് ​സി​നി​മ​യി​ൽ​ ​മാ​ത്രം.​ത​ള​ർ​ന്നു​ ​പോ​യ​ ​ആ​ ​അ​വ​സ്ഥ​യി​ൽ​ ​അ​ച്ഛ​നും​ ​അ​മ്മ​യും​ ​ആ​ശ്വാ​സം​ ​പ​ക​ർ​ന്നു.​ചേ​ട്ട​നും​ ​എ​ന്റെ​ ​കൂ​ട്ടു​കാ​രും​ ​ഒ​പ്പം​ ​നി​ന്നു.​സാ​വ​ധാ​നം​ ​സാ​ധാ​ര​ണ​ ​ജീ​വി​ത​ത്തി​ലേ​ക്ക് ​വ​രാ​ൻ​ ​തു​ട​ങ്ങി.​നൃ​ത്തം​ ​ചെ​യ്യാ​ൻ​ ​ഇ​പ്പോ​ഴും​ ​തു​ട​ങ്ങി​യി​ട്ടി​ല്ല എന്നും താരം പറയുന്നു.

Manjima mohan words about her life

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES