മോഹന്‍ലാല്‍-മഞ്ജു വാര്യര്‍ കൂട്ടുകെട്ടില്‍ പ്രദർശനത്തിന് എത്തിയ ചിത്രമായിരുന്നു കന്മദം. ഇന്നും സിനിമാ പ്രേമികളുടെ ഇഷ്ട ചിത്രങ്ങളിൽ ഒന്നാണ് ലോഹിതദാസ് തിരക്കഥ എഴുതി സംവിധാനം ചെയ്ത ഈ ചിത്രം. മോഹന്‍ലാല്‍ വിശ്വനാഥനായും മഞ്ജു വാര്യര്‍ ഭാനുവായിട്ടായിരുന്നു പ്രേക്ഷകർക്ക് മുന്നിൽ എത്തിയിരുന്നത്. മഞ്ജുവിന്റെ സിനിമ കരിയറില്‍ വലിയ വഴിത്തിരിവുണ്ടാക്കിയ സിനിമകളിൽ ഒന്നായിരുന്നു കന്മദം. കന്മദത്തില്‍ മോഹന്‍ലാലിനും മഞ്ജുവിനൊപ്പം ഏറെ ശ്രദ്ധിക്കപ്പെട്ടെ കഥാപാത്രമായിരുന്നു ശാരദ നായര്‍ അവതരിപ്പിച്ച മുത്തശ്ശി വേഷം. എന്നാൽ ഇപ്പോൾ ശാരദ നായരെ കുറിച്ചുള്ള ഓർമ്മകൾ പങ്കുവച്ച് എത്തിയിരിക്കുകയാണ് നടി മഞ്ജുവാര്യർ. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലൂടെയാണ് താരം മുത്തശ്ശിയെ കുറിച്ച് തുറന്ന് പറഞ്ഞത്.
ആദ്യമായിട്ട് പല്ലില്ലാതെ നിറഞ്ഞുചിരിക്കുന്ന മുഖം അഭിനയിക്കുന്നതാണെന്ന് തോന്നില്ല. ഇടവേളയില്‍ സംസാരിച്ചപ്പോള്‍ ശരിക്കും എന്നെ അത്ഭുതപ്പെടുത്തിയിരുന്നു. നല്ല പ്രാവീണ്യമായിരുന്നു മലയാളത്തിലും ഇംഗ്ലീഷിലുമൊക്കെ മുത്തശ്ശിക്ക്. അഭിനയിക്കാന്‍ വല്യ ഇഷ്ടമാണെന്ന് പറയുമായിരുന്നു. കന്മദത്തിലെ പ്രധാനപ്പെട്ട കഥാപാത്രമാണ് മുത്തശ്ശി എത്തിയിരുന്നത്.ലോഹി സാറിന്റെ ജീവിതത്തോട് ചേര്‍ന്നുനില്‍ക്കുന്ന സംഭാഷണങ്ങളിലൂടെയും മൂഹൂര്‍ത്തങ്ങളിലൂടെയും കടന്നുപോകുന്ന വേഷം.
വൈകാരികമായ ഒട്ടേറെ രംഗങ്ങളുണ്ട്. അഭിനയത്തെ കുറിച്ച് എല്ലാവരോടും സംശയം ചോദിക്കുമായിരുന്നു. ആത്മാര്‍പ്പണം ലോഹി സാറിന്റെയും ഇഷ്ടത്തിന് കാരണമായിട്ടുണ്ടാകാം. പ്രതീക്ഷിച്ചത് പോലെ എല്ലാവരെയും അത്ഭുതപ്പെടുത്തികൊണ്ട് ആ പുതുമുഖം പ്രേക്ഷകരുടെ മനസില്‍ സ്ഥാനം നേടി. . സ്‌നേഹമായിരുന്നു എല്ലാവരോടും.
കന്മദത്തിന്റെ ചിത്രീകരണം കഴിഞ്ഞ് പിരിഞ്ഞ ശേഷം പിന്നെ കാണാന്‍ അവസരം കിട്ടിയിട്ടില്ല. അഭിനയത്തോട് ഇഷ്ടമുണ്ടായിരുന്നിട്ടും എന്തുക്കൊണ്ട് പിന്നീട് കൂടുതല്‍ സിനിമകളില്‍ അഭിനയിച്ചില്ല എന്ന് ഇപ്പോള്‍ ആലോചിച്ചുപോവുകയാണ് എന്നും താരം പറഞ്ഞു.