മീനാക്ഷിയേക്കാള്‍ സുന്ദരി മഞ്ജു തന്നെ; ആരാധകരുടെ മനം കവര്‍ന്ന് പുതുപുത്തന്‍ വീഡിയോ വൈറല്‍

Malayalilife
topbanner
മീനാക്ഷിയേക്കാള്‍ സുന്ദരി മഞ്ജു തന്നെ; ആരാധകരുടെ മനം കവര്‍ന്ന് പുതുപുത്തന്‍ വീഡിയോ വൈറല്‍

യുവജനോത്സവ വേദിയില്‍ നിന്നും വെള്ളിത്തിരയിലേക്കെത്തിയ താരമാണ് മഞ്ജു വാര്യര്‍. അഭിനയ പ്രാധാന്യമുള്ള കഥാപാത്രത്തെയായിരുന്നു തുടക്കം മുതലേ താരത്തിന് ലഭിച്ചത്. സെലക്ടീവായാണ് നടി കഥാപാത്രങ്ങളെ തിരഞ്ഞെടുക്കുന്നത്. മുന്‍നിര താരങ്ങള്‍ക്കും സംവിധായകര്‍ക്കുമൊപ്പമെല്ലാം പ്രവര്‍ത്തിക്കാനുള്ള അവസരവും മഞ്ജു വാര്യര്‍ക്ക് ലഭിച്ചത്.

ഏറ്റവും അവസാനമായി പുറത്തിറങ്ങിയ ചതുര്‍മുഖം സിനിമയുടെ പ്രമോഷനായി ലേഡി സൂപ്പര്‍സ്റ്റാര്‍ എത്തിയത് കറുത്ത സ്‌കര്‍ട്ടും വെളുത്ത ഷര്‍ട്ടുമണിഞ്ഞായിരുന്നു. സ്‌റ്റൈലിഷായുള്ള എന്‍ട്രിക്ക് മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്. നിമിഷനേരം കൊണ്ടായിരുന്നു ചിത്രങ്ങള്‍ വൈറലായി മാറിയത്. 21കാരിയായ മീനാക്ഷിയുടെ 18കാരിയായ അമ്മയെന്നായിരുന്നു ഒരാള്‍ ചിത്രത്തിന് കീഴില്‍ കമന്റിട്ടത്. തലൈവി ഇത്തവണ രണ്ടും കല്‍പ്പിച്ചുള്ള വരവാണെന്നായിരുന്നു മറ്റ് ചിലര്‍ പറഞ്ഞത്. ന്യൂജന്‍ പിള്ളേരൊക്കെ മാറിനിന്നോളൂയെന്നായിരുന്നു സോഷ്യല്‍ മീഡിയയും പറഞ്ഞത്.

ചാരത്തില്‍ നിന്നും ഉയിര്‍ത്തെഴുന്നേല്‍ക്കുന്ന ഫീനിക്സ് പക്ഷിയെപ്പോലെ ഉയര്‍ന്നുപറക്കുക പ്രിയപ്പെട്ടവളെ, നീയിങ്ങനെ പറന്നുയരുന്നത് കാണാന്‍ എന്ത് സുഖമാണെന്നോ, നിന്റെ ഓരോ വിജയവും എന്തൊരു എന്തൊരു അഭിമാനമാണെന്നോ എന്നായിരുന്നു വേറൊരു കമന്റ്. ഇപ്പോഴിതാ, ഒരു കിടിലന്‍ വീഡിയോ പങ്കുവച്ചിരിക്കുകയാണ് മഞ്ജുവാര്യര്‍.

മണിക്കൂറുകള്‍ക്കു മുമ്പു മാത്രം പുറത്തിറക്കി ഈ വീഡിയോ കണ്ടിട്ട് താരം കണ്ണുകളിലൂടെ കഥ പറയുന്നു എന്നാണ് ആരാധകര്‍ക്ക് തോന്നുന്നത്. വിവിധ വേഷത്തില്‍ വിവിധ ഭാവങ്ങളിലുള്ള ഈ വീഡിയോ ഫേസ്ബുക്കിലാണ് താരം പങ്കുവച്ചിട്ടുള്ളത്. ഒരു പരസ്യ ചിത്രീകരണത്തിനായി എടുത്ത വീഡിയോയ്ക്കിടയിലുള്ള നിമിഷങ്ങള്‍ കൂട്ടിച്ചേര്‍ത്താണ് ഏറ്റവും പുതിയ വീഡിയോ എത്തിയിരിക്കുന്നത്.

കഴിഞ്ഞ ദിവസം മകള്‍ മീനാക്ഷി ദിലീപ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ഡാന്‍സ് വീഡിയോയും ശ്രദ്ധേയമായിരുന്നു. ദീപിക പദുകോണ്‍ വേഷമിട്ട പദ്മാവത് എന്ന സിനിമയിലെ 'നൈനോവാലെ നെ' ഗാനമാണ് മീനാക്ഷി തിരഞ്ഞെടുത്തിരിക്കുന്നത്. സിനിമയില്‍ വന്യത നിറഞ്ഞ് നില്‍ക്കുന്ന ഗാനരംഗത്തിന് നൃത്തഭാഷ്യം ഒരുക്കാന്‍ മീനാക്ഷിയെക്കൊണ്ട് സാധിച്ചിട്ടുണ്ട്. വെളിച്ചം പതിക്കാതെ നിഴല്‍ പോലെ ആളെക്കാണാവുന്ന വീഡിയോയില്‍ മീനാക്ഷിയുടെ നൃത്ത ചുവടുകളാണ് ഹൈലൈറ്റ്. പ്രിയ സുഹൃത്തായ നമിതയും മീനാക്ഷിയെ അഭിനന്ദിച്ചിട്ടുണ്ട്. ചടുലമായ, ഒഴുക്കുള്ള സ്റ്റെപ്പുകളാണ് മീനാക്ഷി അവതരിപ്പിച്ചിരിക്കുന്നത്.

ഇന്‍സ്റ്റഗ്രാമില്‍ മീനാക്ഷി സജീവമാണ്. ഇടയ്ക്കിടെ ചിത്രങ്ങളും മറ്റുമായി താരപുത്രി എത്താറുണ്ട്. കുട്ടിക്കാലം മുതലുള്ള കൂട്ടുകാരായ ആയിഷയും അനുജത്തി ഖദീജയും മീനാക്ഷിയുടെ ഫോളോവേഴ്‌സ് പട്ടികയിലുണ്ട്. ചെന്നൈയില്‍ മെഡിസിന്‍ പഠനത്തിന് ചേര്‍ന്നിരിക്കുകയാണ് മീനാക്ഷി. കുറച്ചു വര്‍ഷങ്ങള്‍ കൂടി കഴിഞ്ഞാല്‍ മീനാക്ഷി ഡോക്ടര്‍ മീനാക്ഷി ദിലീപ് ആകും. സിനിമയില്‍ അഭിനയിക്കുന്നതിനെ കുറിച്ച് ഒന്നും മീനാക്ഷി ഇതുവരെയും ഒന്നും പറഞ്ഞിട്ടില്ല.

Read more topics: # Manju warrier,# new video goes viral
Manju warrier new video goes viral

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES