Latest News

വിവാഹ ശേഷം ഭർത്താവിനൊപ്പം ഹെയർ സലൂണിൽ സമയം ചിലവിട്ട് മിയ; ചിത്രങ്ങൾ വൈറൽ

Malayalilife
വിവാഹ ശേഷം  ഭർത്താവിനൊപ്പം ഹെയർ സലൂണിൽ സമയം ചിലവിട്ട് മിയ; ചിത്രങ്ങൾ വൈറൽ

ലയാളത്തിലും തമിഴിലും നിരവധി വേഷങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട നടിയാണ് മിയ ജോര്‍ജ്ജ്.  ചെറിയ വേഷങ്ങളിലൂടെ സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ച മിയ കുറച്ചു സമയം കൊണ്ടു തന്നെ മലയാളത്തിലെ സൂപ്പര്‍ സ്റ്റാറുകള്‍ക്കൊപ്പവും യുവതാരങ്ങള്‍ക്കൊപ്പവും അഭിനയിച്ചു. അടുത്തിടെയാണ് താരം വിവാഹിതയായത്. എന്നാൽ ഇപ്പോൾ വിവാഹശേഷം ഭർത്താവിനൊപ്പം ബ്യൂട്ടി പാർളറിൽ എത്തിയ മിയയുടെ ചിത്രങ്ങളാണ് വൈറലായി മാറുന്നത്.

മിനിസക്രീനിലൂടെ വെളളിത്തിരയിലേക്കെത്തി മികച്ച കഥാപാത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട നടിയാണ് മിയ ജോര്‍ജ്ജ്. അല്‍ഫോണ്‍സാമ്മ എന്ന സീരിയലിലെ മാതാവിന്റെ കഥാപാത്രം ഏറെ ശ്രദ്ധ നേടിയിരുന്നു. പിന്നീട് ചെറിയ വേഷങ്ങളിലൂടെ സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ച മിയ കുറച്ചു സമയം കൊണ്ടു തന്നെ മലയാളത്തിലെ സൂപ്പര്‍ സ്റ്റാറുകള്‍ക്കൊപ്പവും യുവതാരങ്ങള്‍ക്കൊപ്പവും അഭിനയിച്ചു.  സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമായ മിയ തന്റെ ചിത്രങ്ങളും വിശേഷങ്ങളുമൊക്കെ ആരാധകരോട് പങ്കുവയ്ക്കാറുണ്ട്. എന്നാൽ ഇപ്പോൾ ഭർത്താവ് അശ്വിനൊപ്പം ബ്യൂട്ടി പാർളറിൽ എത്തിയ മിയയുടെ ചിത്രങ്ങളാണ്  സോഷ്യൽ മീഡിയ ഏറ്റെടുക്കുന്നത്. സിനിമ താരങ്ങൾ അടക്കം നിരവധി പേരുടെ ഫേവറേറ്റ് ഹെയർ സലൂണായ സജിത്ത് ആൻഡ്  സുജിത്തിലാണ് ഇരുവരും എത്തിയിരിക്കുന്നത്. റിമി ടോമി പൂർണിമ ഇന്ദ്രജിത്ത്, നസ്രിയ തുടങ്ങിയവരും ഇവിടെ വരാറുമുണ്ട്.

സെപ്റ്റംബർ പന്ത്രണ്ടിനായിരുന്നു മിയ ജോർജും അശ്വിൻ ഫിലിപ്പുമായുള്ള വിവാഹം നടന്നത്. സോഷ്യൽ മീഡിയ ഇരുവരെയും വിവാഹം ഏറെ ആഘോഷമാക്കുകയും ചെയ്തിരുന്നു. വിവാഹ ശേഷം പാലായിലെ കുടുംബവീട്ടിൽ മിയ എത്തിയ വിശേഷങ്ങൾ എല്ലാം തന്നെ വൈറലായി മാറിയിരുന്നു. ബ്രദേഴ്‌സ് ഡേ, ഡ്രൈവിങ് ലൈസന്‍സ്, അല്‍മല്ലു തുടങ്ങിയവയാണ് മലയാളത്തില്‍ അവസാനമായി പുറത്തിറങ്ങിയ താരത്തിന്റെ ചിത്രങ്ങള്‍. 


 

Read more topics: # Miya george new photo goes viral
Miya george new photo goes viral

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES