അവൾ പാടുന്നതും നമ്മളെ പോലെ നടക്കുന്നതും ഞാൻ മുന്നിൽ കാണുകയാണ്; സോഷ്യൽ മീഡിയയിലൂടെ നന്ദി അറിയിച്ച് നവ്യ നായർ

Malayalilife
topbanner
  അവൾ പാടുന്നതും  നമ്മളെ പോലെ  നടക്കുന്നതും ഞാൻ മുന്നിൽ കാണുകയാണ്;  സോഷ്യൽ മീഡിയയിലൂടെ  നന്ദി അറിയിച്ച്  നവ്യ നായർ

ലയാളി പ്രേക്ഷകർക്ക് നന്ദനത്തിലെ ബാലാമണിയെ അത്ര  പെട്ടന്ന് ഒന്നും തന്നെ മറക്കാനാകില്ല. പ്രേക്ഷകരുടെ ഇഷ്ട നായികമാരില്‍ ഒരാള് കൂടിയാണ് നടി നവ്യ നായർ. നന്ദനം എന്ന ചിത്രത്തിന് പിന്നാലെയായിരുന്നു താരം മോളിവുഡിലെ മുൻ നിര നായികമാരിൽ ഒരാളായി മാറിയിരുന്നത്. അതിന് പിന്നാലെ  സൂപ്പര്‍ താരങ്ങളുടെയും യുവതാരങ്ങളുടെയുമെല്ലാം ചിത്രങ്ങളില്‍ നടി തിളങ്ങുകയും ചെയ്‌തു. വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇപ്പോൾ താരം വീണ്ടും സിനിമയിൽ അഭിനയിക്കാനായി എത്തിയിരിക്കുന്നത്. വികെ പ്രകാശ് സംവിധാനം ചെയ്യുന്ന ഒരുത്തീ എന്ന ചിത്ത്രിയാണ് നവ്യയുടെ രണ്ടാം വരവ്. 

അടുത്തിടെ നവ്യ  അപൂര്‍വ്വരോഗവുമായി മല്ലിടുന്ന സൗമ്യ എന്ന പെണ്‍കുട്ടിയുടെ ശസ്ത്രക്രിയയ്ക്ക് സഹായമഭ്യര്‍ത്ഥിച്ചുകൊണ്ട് എത്തിയിരുന്നു.  നിരവധി പേരായിരുന്നു വീഡിയോ കണ്ടതോടെ മുന്നോട്ട് വന്ന് സൗമ്യയ്ക്ക് സഹായവാഗ്ദാനങ്ങള്‍ നല്‍കുകയും സൗമ്യയുടെ ശസ്ത്രക്രിയയ്ക്ക് വേണ്ട പണം സ്വരൂപിക്കുകയും ചെയ്തിരുന്നത്. എന്ന ഇപ്പോൾ  സൗമ്യയെ സഹായിക്കാന്‍ മുന്നോട്ട് വന്നവര്‍ക്ക് നന്ദി അറിയിച്ച് കൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ് നവ്യ നായർ.

കുറച്ചു കാലം മുൻപ് സർജറി ആവശ്യത്തിനായി ഞാൻ സൗമ്യയുടെ പോസ്റ്റ് ഇട്ടിരുന്നു , ഉദാരമതികളായ നിങ്ങളുടെ എല്ലാവരുടെയും മനസ്സുകൊണ്ട് സൗമ്യക്ക് അവളുടെ ഓപ്പറേഷൻ ഇന്നു നടത്താൻ എന്ന് സാധിക്കുകയാണ് .. കാലിക്കറ്റ് മിംസ് ഹോസ്പിറ്റൽ ആണ് സൗമ്യ ഇപ്പോൾ ഉള്ളത് .. ഇന്നു രാവിലേ സർജറി ആണ് , ഇനി ആഗ്രഹിക്കുന്നത് നിങ്ങളുടെ പ്രാർഥനയാണ് വീണ്ടും അവൾ പാടുന്നതും , അവൾ നമ്മളെ പൊലെ നടക്കുന്നതും ഞാൻ മുന്നിൽ കാണുകയാണ് ..എല്ലാവരും പ്രാർഥിക്കണം .. ഒരിക്കൽ കൂടി സഹായിച്ച എല്ലാവര്ക്കും നന്ദി .. കോഴിക്കോട് ചെയ്തുകൊണ്ടിരിക്കുന്ന സഹായങ്ങൾക്ക് ഡോ .എം .കെ മുനീറിനോടുള്ള ഹൃദയം നിറഞ്ഞ നന്ദി .. ഞമ്മടെ കോഴിക്കോട് വന്നവരാരും ഭക്ഷണം കയിക്കാണ്ടു പോവൂല്ല എന്ന് പറഞ്ഞ റഹിമിനെയും ഓർക്കുന്നു ..

Read more topics: # Navya nair,# say thanks,# social media
Navya nair say thanks infront of social media

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES