നിങ്ങള് ഈ കൈയ്യിനി വേറൊരു മനുഷ്യനെ കാണിക്കാന്‍ നിക്കണ്ട; വിനിത് ശ്രീനിവാസന്‍ ചിത്രം ഒരു ജാതി ജാതകം' ടീസര്‍ പുറത്ത്

Malayalilife
നിങ്ങള് ഈ കൈയ്യിനി വേറൊരു മനുഷ്യനെ കാണിക്കാന്‍ നിക്കണ്ട; വിനിത് ശ്രീനിവാസന്‍ ചിത്രം ഒരു ജാതി ജാതകം' ടീസര്‍ പുറത്ത്

അരവിന്ദന്റെ അതിഥികള്‍'ക്ക് ശേഷം എം മോഹനന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം 'ഒരു ജാതി ജാതക'ത്തിന്റെ ടീസര്‍ പുറത്തിറങ്ങി. പ്രധാന കഥാപാത്രമായ വിനീത് ശ്രീനിവാസന്‍ തന്നെയാണ് ഫേസ്ബുക്കില്‍ ടീസര്‍ പങ്കുവെച്ചത്. ഒരു കോമഡി എന്റര്‍ടൈനര്‍ ചിത്രമായിരിക്കുമെന്നാണ് ടീസര്‍ നല്‍കുന്ന സൂചന.

സ്യൂട്ടണിഞ്ഞ് നില്‍ക്കുന്ന വിനീതിന് ചുറ്റും ഒരു സംഘം സുന്ദരികള്‍ കൂടിനില്‍ക്കുന്ന ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ നേരത്തെ അണിയറപ്രവര്‍ത്തകര്‍ പുറത്തിറക്കിയിരുന്നു. പോസ്റ്ററിന് മികച്ച പ്രതികരണമാണ് സോഷ്യല്‍ മീഡിയയില്‍ ലഭിച്ചത്. വിനീതിന്റെ ഈ വ്യത്യസ്ത സ്‌റ്റൈലിന് ആളുകളുടെ ശ്രദ്ധ നേടാന്‍ കഴിഞ്ഞിരുന്നു. 'തിര', 'ഗോദ' എന്നീ സിനിമകള്‍ക്ക് തിരക്കഥ രചിച്ച രാകേഷ് മണ്ടോടി ആണ് ഈ ചിത്രത്തിനും തിരക്കഥ ഒരുക്കിയിരിക്കുന്നത്.

നിഖില വിമല്‍, പത്തൊമ്പതാം നൂറ്റാണ്ട് എന്ന ചിത്രത്തിലെ നായിക യാദു, പ്രശസ്ത ഗായിക സയനോരാ ഫിലിപ്പ്, ഇന്ദുതമ്പി, ഹരിത (രോമാഞ്ചം ഫെയിം), ചിപ്പി ദേവസ്സി, രജിതാ മധു, ഹരിത എന്നിവര്‍ ചിത്രത്തിലുണ്ട്. ബാബു ആന്റണി ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. നിര്‍മ്മല്‍ പാലാഴി, അമല്‍ താഹ, മുദുല്‍ നായര്‍ എന്നിവരും ചിത്രത്തിലുണ്ട്. സംഗീതം - ഗുണസുബ്രഹ്മണ്യം, ഛായാഗ്രഹണം - വിശ്വജിത് ഒടുക്കത്തില്‍, എഡിറ്റിംഗ് - രഞ്ജന്‍ ഏബ്രഹാം.

Oru Jaathi Jaathakam Official Teaser

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES