ഫഹദ് ഫാസില്‍ കേന്ദ്ര കഥാപാത്രമായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് പാച്ചുവും അത്ഭുതവിളക്കും. ചിത്രത്തിന്റെ ടീസര്‍ കഴിഞ്ഞ ദിവസം ഇറങ്ങിയിരുന്നു. യൂട്യൂബില്‍ ട്രെന്‍ഡിങ് നമ്പര്‍ 5 ആണ് ട്രെയിലര്‍. ചിത്രം ഏപ്രില്‍ 28 ന് തിയേറ്ററുകളില്‍ റിലീസ് ചെയ്യും. ഇന്നസെന്റും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
സംവിധായകന്‍ സത്യന്‍ അന്തിക്കാടിന്റെ മകന്‍ അഖില്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ഒരു കോമഡി ഫാമിലി ഗണത്തില്‍ പെടുന്നചിത്രമായിരിക്കും ഇതെന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന. ഫുള്‍മൂണ്‍ സിനിമയുടെ ബാനറില്‍ സേതു മണ്ണാര്‍കാടാണ് ചിത്രം നിര്‍മ്മിക്കുന്നത്.
ശരണ്‍ വേലായുധന്‍ ഛായാഗ്രഹണവും ജസ്റ്റിന്‍ വര്‍ഗീസ് സംഗീതവും കൈകാര്യം ചെയ്യുന്നു. വിജി വെങ്കടേഷ്, അഞ്ജന ജയപ്രകാശ്, ധ്വനി രാജേഷ്, മുകേഷ്,? വിനീത്, ഇന്ദ്രന്‍സ്, അല്‍ത്താഫ് സലിം, മോഹന്‍ ആകാഷെ, ഛായാ കദം, പീയൂഷ് കുമാര്‍, അഭിറാം രാധാകൃഷ്ണന്‍, അവ്യുക്ത് മേനോന്‍ തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.കലാസംഗം റിലീസാണ് ചിത്രം തിയേറ്ററുകളിലെത്തിക്കുന്നത്.