Latest News

ജിമ്മില്‍ വര്‍ക്ക്ഔട്ട്‌ ചെയ്യുന്നതിനിടെ നെഞ്ചുവേദനയെ തുടര്‍ന്ന് കുഴഞ്ഞുവീണു; കൊമേഡിയന്‍ രാജു ശ്രീവാസ്തവ വെന്റിലേറ്ററില്‍; മരുന്നുകളോട് പ്രതികരിക്കുന്നുവെന്ന് ആശുപത്രി അധികൃതര്‍

Malayalilife
ജിമ്മില്‍ വര്‍ക്ക്ഔട്ട്‌ ചെയ്യുന്നതിനിടെ നെഞ്ചുവേദനയെ തുടര്‍ന്ന് കുഴഞ്ഞുവീണു; കൊമേഡിയന്‍ രാജു ശ്രീവാസ്തവ വെന്റിലേറ്ററില്‍; മരുന്നുകളോട് പ്രതികരിക്കുന്നുവെന്ന് ആശുപത്രി അധികൃതര്‍

സ്റ്റാന്‍ഡ്-അപ്പ് കൊമേഡിയനും ഹാസ്യ താരവുമായ രാജു ശ്രീവാസ്തവ വെന്റിലേറ്ററില്‍.ജിമ്മില്‍ വര്‍ക്ക്ഒട്ട് ചെയ്യുന്നതിനിടെ നെഞ്ചുവേദന അനുഭവപ്പെടുകയും കുഴഞ്ഞുവീഴുകയും ചെയ്ത രാജുവിനെ ട്രെയിനര്‍ കഴിഞ്ഞ ദിവസം ആശുപത്രിയിലെത്തിക്കുകയായിരുന്നു. നടന്‍ ചികിത്സയോട് പ്രതികരിക്കുന്നതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.

ഗുരുതരാവസ്ഥയില്‍ വെന്റിലേറ്ററില്‍ കഴിയുന്ന പ്രശസ്ത ഹാസ്യനടന്റെ കുടുംബത്തിന് സഹായം നല്‍കാനും മുഖ്യമന്ത്രി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. (എയിംസില്‍ പ്രവേശിപ്പിച്ച നടനെ ആന്‍ജിയോപ്ലാസ്റ്റിക്ക് വിധേയനാക്കുകയായിരുന്നു.

രാജ്യത്തെ ഏറ്റവും വിജയകരമായ സ്റ്റാന്‍ഡ്-അപ്പ് കോമേഡിയന്‍മാരില്‍ ഒരാളും ടെലിവിഷനിലെ ജനപ്രിയമായ പേരുമായ ശ്രീവാസ്തവ, നിലവില്‍ ഉത്തര്‍പ്രദേശിലെ ഫിലിം ഡെവലപ്മെന്റ് കൗണ്‍സിലിന്റെ ചെയര്‍മാനാണ്. ദി ഗ്രേറ്റ് ഇന്ത്യന്‍ ലാഫര്‍ ചലഞ്ച് എന്ന സ്റ്റാന്‍ഡ്-അപ്പ് കോമഡി ഷോയുടെ ആദ്യ സീസണില്‍ പങ്കെടുത്തതിന് ശേഷമാണ് അദ്ദേഹത്തിന് ആദ്യ അംഗീകാരം ലഭിച്ചത്.

Raju Srivastav suffers heart attack at gym

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES