Latest News

ഗായകനായും ചുവടുവച്ച് റാണ ദഗ്ഗുബതി;  വിശാല്‍ തമന്ന ജോഡികളുടെ ആക്ഷന്‍ എന്ന ചിത്രത്തിനായി റാപ് സോങ് പാടി ബാഹുബലി നായകന്‍

Malayalilife
ഗായകനായും ചുവടുവച്ച് റാണ ദഗ്ഗുബതി;  വിശാല്‍ തമന്ന ജോഡികളുടെ ആക്ഷന്‍ എന്ന ചിത്രത്തിനായി റാപ് സോങ് പാടി ബാഹുബലി നായകന്‍

ടന്മാര്‍ ഗായകന്മാരായി ചുവടുവയ്ക്കുന്നത് പുതുമയല്ല. ഇപ്പോളിത ആ ലിസ്റ്റിലേക്ക് ചുവടുവച്ചിരിക്കുകയാണ് ബാഹുബലി നായകനും.  ബാഹുബലിയിലെ പല്‍വാല്‍ ദേവനായി തെന്നിന്ത്യയില്‍ പ്രേക്ഷകരെ വിസ്മയിപ്പിച്ച റാണാ ദഗ്ഗുബതിയാണ് ഗായകനാവുന്നത്.വിശാലും തമന്നയും കേന്ദ്രകഥാപാത്രങ്ങളിലെത്തുന്ന 'ആക്ഷന്‍' എന്ന ചിത്രത്തിനു  വേണ്ടിയാണ് റാണയുടെ പാട്ട്. 

ചിത്രത്തിന്റെ തെലുങ്ക് പതിപ്പിനു വേണ്ടിയാണ് റാണ പാടിയിരിക്കുന്നത്. കമ്പോസറായ ഹിപ്പ് ഹോപ്പ് ആധിയാണ് റാണയ്ക്ക് വേണ്ടി പാട്ടൊരുക്കിയിരിക്കുന്നത്. 'ലൈറ്റ്സ് ക്യാമറ ആക്ഷന്‍' എന്ന് തുടങ്ങുന്ന റാംപ് ഗാനമാണ് റാണ ആലപിച്ചിരിക്കുന്നത്. 

ഹൈദരാബാദിലെ സ്റ്റുഡിയോയിലാണ് ഗാനം റെക്കോര്‍ഡ് ചെയ്തതെന്നാണ് റിപ്പോര്‍ട്ട്. സ്റ്റുഡിയോയില്‍ നിന്നുള്ള ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധനേടിയിരുന്നു. ഹിപ് ഹോപ് സ്റ്റുഡിയോയുടെ ട്വിറ്റര്‍ പേജിലാണ് റാണയുടെ ചിത്രം പങ്കുവെച്ചിരിക്കുന്നത്.

സുന്ദര്‍ സിയാണ് ആക്ഷന്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത്. തമിഴിന് പുറമേ തെലുങ്കാനയിലും ആന്ധ്രാപ്രദേശിലും ചിത്രം റിലീസ് ചെയ്യുന്നുണ്ട്. തെലുങ്ക് പതിപ്പില്‍ റാണാ ദഗ്ഗുബതി ഒരു സ്പെഷ്യല്‍ കഥാപാത്രമായി ചിത്രത്തിലെത്തുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. 

'കത്തി സണ്ടൈ'  ആയിരുന്നു വിശാലും തമന്നയും ആദ്യമായി ഒരുമിച്ച ചിത്രം. എന്നാല്‍ ചിത്രം ബോക്സോഫീസില്‍ പരാജയപ്പെട്ടിരുന്നു. ഇപ്പോഴിതാ വീണ്ടും ഈ താരജോഡികള്‍ ഒന്നിക്കുകയാണ്.
വിശാലും തമന്നയും ഒന്നിക്കുന്ന രണ്ടാമത്തെ ചിത്രമാണ് ആക്ഷന്‍. മലയാളി താരം ഐശ്വര്യലക്ഷ്മിയും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ഈ മാസം 15ന് ചിത്രം തീയേറ്ററുകളിലെത്തും

Rana Daggubati turns rapper for Vishal movie

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES