നൈനിറ്റാളിലെ  8 ഡിഗ്രി സെല്‍ഷ്യസ് താപനിലയില്‍ ബോക്‌സിങ് പരിശീലനം; യാനിക് ബെന്നിനൊപ്പം ബോക്‌സിംഗ് പരിശീലിക്കുന്ന സാമന്തയുടെ വീഡിയോ വൈറല്‍

Malayalilife
നൈനിറ്റാളിലെ  8 ഡിഗ്രി സെല്‍ഷ്യസ് താപനിലയില്‍ ബോക്‌സിങ് പരിശീലനം; യാനിക് ബെന്നിനൊപ്പം ബോക്‌സിംഗ് പരിശീലിക്കുന്ന സാമന്തയുടെ വീഡിയോ വൈറല്‍

ഭിനയ രംഗത്തേക്ക് ശക്തമായ തിരിച്ചുവരവിന് ഒരുങ്ങുകയാണ് തെന്നിന്ത്യന്‍ താര സുന്ദരി സാമന്ത റൂത്ത് പ്രഭു.റുസ്സോ ബ്രദേഴ്‌സ് സിറ്റാഡലില്‍ എന്ന വെബ് സീരിസിലൂടെയാണ് സാമന്ത തിരിച്ചുവരവിന് ഒരുങ്ങുന്നത്. മയോസിറ്റിസ് എന്ന രോഗാവസ്ഥയുമായി പോരാടുമ്പോഴും, പ്രചോദനാത്മകമായ തന്റെ ഫിറ്റ്നസ് വീഡിയോകള്‍ സമാന്ത ആരാധകരുമായി പങ്കിടാറുണ്ട് ഏറെ. വെല്ലുവിളി നിറഞ്ഞ ഈ പ്രോജക്ടിനോട് നീതി പുലര്‍ത്താന്‍ താരം ബോക്സിംഗ് പരിശിനലത്തിലാണ്.

നൈനിറ്റാളിലെ തന്റെ ബോക്സിംഗ് സെഷനില്‍ നിന്നുള്ള  വീഡിയോയാണ് വൈറലാകുന്നത്.താപനില 8 ഡിഗ്രി സെല്‍ഷ്യസായിരുന്ന സമയത്ത് യാനിക് ബെന്നിനൊപ്പം പരിശീലനം നടത്തിയത്. അഭിനയത്തോടുള്ള തന്റെ അര്‍പ്പണബോധത്തിന് ശക്തമായ തെളിവ് നല്‍കിക്കൊണ്ടാണ് ഈ പരിശീലന വീഡിയോ താരം പങുവെച്ചിരിക്കുന്നത്. അടുത്തിടെ പരമ്പരയിലെ നടിയുടെ ലുക്ക് നിര്‍മ്മാതാക്കള്‍ പുറത്തുവിട്ടിരുന്നു.

മഹാഭാരതത്തിലെ ശകുന്തള-ദുഷ്യന്തന്‍ പ്രണയകഥയായ 'അഭിജ്ഞാന ശാകുന്തളം' എന്ന കൃതിയെ ആസ്പദമാക്കി ഒരുങ്ങുന്ന ചിത്രം ശാകുന്തളമാണ് സാമന്തയുടെ റിലീസിന് ഒരുജ്ങുന്ന ചിത്രം. ചിത്രം ഏപ്രില്‍ 14ന് തിയേറ്ററുകളില്‍ എത്തും. ചിത്രത്തില്‍ സാമന്ത ശകുന്തളയായി എത്തുമ്പോള്‍ സൂഫിയും സുജാതയും എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ദേവ് മോഹനാണ് ദുഷ്യന്തനാവുന്നത്. ഗുണശേഖറാണ് ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്. 

സച്ചിന്‍ ഖേദേക്കര്‍ കബീര്‍ ബേദി, മധുബാല, ഗൗതമി, അനന്യ നാഗല്ല, ജിഷു സെന്‍ഗുപ്ത എന്നിവരടങ്ങുന്ന ഒരു മികച്ച താരനിരയും ചിത്രത്തിലുണ്ട്. ഐക്കണ്‍ സ്റ്റാര്‍ അല്ലു അര്‍ജുന്റെ മകള്‍ അല്ലു അര്‍ഹയും ചിത്രത്തില്‍ ഒരു പ്രധാന വേഷം ചെയ്യുന്നു എന്നതാണ് താരനിരയിലെ മറ്റൊരു ആകര്‍ഷണം.<

മണി ശര്‍മയാണ് സംഗീത സംവിധാനം. ശേഖര്‍ വി ജോസഫ് ഛായാഗ്രഹണവും പ്രവീണ്‍ പുഡി എഡിറ്റിങ്ങും നിര്‍വഹിക്കുന്നു. ദില്‍ രാജു അവതരിപ്പിക്കുന്ന ചിത്രം ഗുണാ ടീംവര്‍ക്സിന്റെ ബാനറില്‍ നീലിമ ഗുണയാണ് നിര്‍മിക്കുന്നത്. തെലുങ്കിന് പുറമേ മലയാളം, തമിഴ്, കന്നഡ, ഹിന്ദി ഭാഷകളില്‍ ചിത്രം മൊഴിമാറിയെത്തും.

 

 

 

Samantha practices boxing at 8 degrees Celsius

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES