Latest News

ദളപതിയുടെ യാത്രയ്ക്ക് കൂട്ടായി ആഡംബര ഇലക്ട്രിക് വാഹനം;  2.14 കോടി രൂപയുടെ ബിഎംഡബ്ല്യു സ്വന്തമാക്കി വിജയ്

Malayalilife
topbanner
 ദളപതിയുടെ യാത്രയ്ക്ക് കൂട്ടായി ആഡംബര ഇലക്ട്രിക് വാഹനം;  2.14 കോടി രൂപയുടെ ബിഎംഡബ്ല്യു സ്വന്തമാക്കി വിജയ്

താരങ്ങള്‍ക്കു കാറുകളോട് പ്രത്യേക താല്പര്യമാണ്. വില കൂടിയ വാഹനങ്ങള്‍ താരങ്ങള്‍ സ്വന്തമാക്കാറുമുണ്ട്. പല താരങ്ങളും വിവപണിയില്‍ പുത്തന്‍ വാഹനങ്ങള്‍ എത്തുമ്പോള്‍ തന്നെ സ്വന്തമാക്കാറുണ്ട്. കാറുകളോട് വളരെ ഇഷ്ടമുള്ള താരമാണ് നടന്‍ വിജയ്. അദ്ദേഹത്തിന്റെ ഗ്യാരേജില്‍ ധാരാളം കാറുകളുമുണ്ട്. ഇപ്പോള്‍ പുതിയൊരു കാര്‍ കൂടി താരം സ്വന്തമാക്കിയിരിക്കുകയാണ് എന്നാണ് പുറത്തുവരുന്ന വിവരം.

വിജയ് പുത്തന്‍ ബിഎംഡബ്യൂ സ്വന്തമാക്കിയെന്നാണ് തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. BMW i7 xDrive 60 ആണ് വിജയ് സ്വന്തമാക്കിയിരിക്കുന്നത്. ഇന്ത്യയില്‍ അപൂര്‍വമായ ഇല്‌ക്ടോണിക് മോഡല്‍ കാറാണിത്. 2 മുതല്‍ 2.3 കോടി വരെയാണ് ഈ ആഡംബര കാറിന്റെ വില. 

ടാറ്റ എസ്റ്റേറ്റ്, ടൊയോട്ട സെറ, BMW X6, നിസ്സാന്‍ എക്‌സ്-ട്രെയില്‍, ഓഡി എ8, പ്രീമിയര്‍ 118 NE, മിനി കൂപ്പര്‍ എസ്,മാരുതി സുസുക്കി സെലേറിയോ, Mercedes-Benz GLA,  റേഞ്ച് റോവര്‍ ഇവോക്ക്, ടൊയോട്ട ഇന്നോവ ക്രിസ്റ്റ, റോള്‍സ്-റോയ്‌സ് ഗോസ്റ്റ് എന്നിവയാണ് വിജയിയുടെ ഗ്യാരേജിലെ മറ്റ് കാറുകള്‍. വിജയ്ക്ക് കാറുകള്‍ ഭയങ്കര ഇഷ്ടമാണെന്ന് അടുത്തിടെ ഒരു അഭിമുഖത്തില്‍ അമ്മ ശോഭ പറഞ്ഞിരുന്നു. 

'അവന് കാര്‍ എന്ന് പറഞ്ഞാല്‍ ഭ്രാന്ത് ആണ്. ഏത് പുതിയ കാര്‍ വന്നാലും അച്ഛനോട് പറഞ്ഞ് അത് വാങ്ങിക്കുമായിരുന്നു. അച്ഛനും മകനും കാര്‍ എന്ന്വെച്ചാല്‍ ഭ്രാന്ത് ആണ്. ഇപ്പോഴും അങ്ങനെ തന്നെയാണ്. വിജയ് ടെന്‍ഷനൊന്നും ഇല്ലാതെ കാര്‍ ഓടിക്കും. സ്പീഡ് ബ്രേക്ക് വരെ പതിയെ ഇടത്തുള്ളൂ', എന്നാണ് ശോഭ അന്ന് പറഞ്ഞത്.

Read more topics: # വിജയ്
Thalapathy Vijay Buys Luxury Electric Car

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES