Latest News

സസ്‌പെന്‍സും ത്രില്ലും കോര്‍ത്തിണക്കിയ വെബ്സീരീസ്; വട്ടവട ഡയറീസ് രണ്ടാമത്തെ എപ്പിസോഡ് റിലീസായി

Malayalilife
സസ്‌പെന്‍സും ത്രില്ലും കോര്‍ത്തിണക്കിയ വെബ്സീരീസ്;  വട്ടവട ഡയറീസ് രണ്ടാമത്തെ എപ്പിസോഡ് റിലീസായി

ലയാള വെബ് സീരീസിൻ്റെ ചിരിത്രത്തിലാദ്യമായി പ്രൊഡ്യൂസർ പ്രൊഡ്യൂസറായും ഡയറക്ടർ ഡയറക്ടറായും കൺ ടോളർ കൺട്രോളറയും അഭിനയിക്കുന്ന വട്ടവട ഡയറീസ്, രണ്ടാമത്തെ എപ്പിസോഡ് റിലീസായി. ആരോണ്‍ എന്‍റര്‍ടൈമെന്‍റ്സിന്‍റെ ബാനറില്‍ അനി തോമസ് നിര്‍മ്മിക്കുന്ന വട്ടവട ഡയറീസിന്‍റെ കഥ, സംവിധാനം യുവ ചലച്ചിത്ര സംവിധായകന്‍ ഷാന്‍ ബഷീര്‍ നിര്‍വ്വഹിക്കുന്നു. തിരക്കഥ, സംഭാഷണം ഷാന്‍ ബഷീര്‍, അരവിന്ദ് എ ആറുമാണ്.  ഓരോ എപ്പിസോഡുകളും ഓരോ കഥകളിലൂടെയാണ് കടന്നുപോകുന്നത്. വട്ടവട എന്ന മലയോരപ്രദേശത്തെ ദിനരാത്രങ്ങളാണ് ഡയറീസിൻ്റെ ഇതിവൃത്തം.  കൊച്ചു കൊച്ചു സംഭവങ്ങളിലൂടെയാണ് വട്ടവട ഡയറീസിന്‍റെ ഓരോ എപ്പിസോഡുകളും സഞ്ചരിക്കുന്നത്.

മൂന്നാര്‍, നെല്ലിയാമ്പതി, വട്ടവട, തുടങ്ങിയ പ്രദേശങ്ങളിലാണ് വട്ടവട ഡയറീസിന്‍റെ പ്രധാന ലൊക്കേഷന്‍.  യുവനടന്‍ ചാര്‍ളി, സംവിധായകന്‍ ഷാന്‍ ബഷീര്‍, എക്സി. പ്രൊഡ്യൂസര്‍ വിനു മാത്യു പോള്‍, സിനാജ് കലാഭവന്‍, കലാഭവന്‍ റഹ്മാന്‍, ജയന്‍ ചേര്‍ത്തല, നസീര്‍ സംക്രാന്തി, കിരണ്‍ രാജ്, ബിജു ശിവദാസ്, ജോസ്, ഷാജി ജോണ്‍, അരവിന്ദ്, വൈശാഖ്, കിജന്‍ രാഘവന്‍, രമ്യ പണിക്കര്‍, സനോജ, ദേവി അജിത്ത് തുടങ്ങിയവരാണ് അഭിനേതാക്കള്‍.


 

Vattavada Diaries Web Series second episode

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES