തമിഴിലെ പ്രശസ്ത യുവനടി ദീപയെ ഫ്ളാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത് ഇന്നലെ ഉച്ചയോടെയാണ്. നടി താമസിക്കുന്ന ചെന്നൈയിലെ അപ്പാര്‍ട്ടുമെന്റില്‍ തൂങ്ങിമരിച്ച നിലയില്‍ ആണ് കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.നടിയുടെ മരണത്തില്‍ അന്യഭാഷാ സിനിമകളില്‍ നിന്നുള്ളവരും.
29 കാരിയായ ദീപ ഇതിനോടകം നിരവധി തമിഴ് സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. ചെന്നൈ വിരുഗമ്പാക്കത്തുള്ള സ്വകാര്യ ഫ്ളാറ്റിലാണ് ദീപ താമസിച്ചിരുന്നത്. വിരുഗമ്പാക്കത്തെ സ്വകാര്യ അപ്പാര്‍ട്ട്മെന്റില്‍ ദീപ തനിച്ചാണ് താമസിക്കുന്നതെന്നാണ് വിവരം. ഇന്ന് ഉച്ചയോടെ മുറിയില്‍ ദുപ്പട്ട കൊണ്ട് തൂങ്ങി മരിച്ച നിലയിലാണ് ദീപയെ കണ്ടെത്തിയത്. വീട്ടുകാര്‍ നടിയുടെ മൊബൈലിലേക്ക് വിളിച്ചിട്ടും എടുക്കാതെയായതോടെയാണ് കുടുംബാംഗങ്ങള്‍ ദീപയുടെ സുഹൃത്തിനെ വിവരം അറിയിച്ചത്. സുഹൃത്ത് അപ്പാര്‍ട്ട്മെന്റില്‍ എത്തിയപ്പോഴാണ് ദീപയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
നടി ദീപ വര്‍ഷങ്ങളായി വീട്ടില്‍ നിന്ന് മാറി ഒറ്റയ്ക്കാണ് അപ്പാര്‍ട്ട്മെന്റില്‍ താമസിച്ചിരുന്നത്. അടുത്തകാലത്തായി ഇവര്‍ കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായിരുന്നുവെന്നാണ് സൂചന. പ്രണയ പരാജയത്തെ തുടര്‍ന്നാകാം ആത്മഹത്യ ചെയ്തതെന്നും സംശയിക്കുന്നു. ദീപയുടെ അച്ഛനും അമ്മയും വിവാഹത്തിനായി സമ്മര്‍ദ്ദം ചെലുത്തിയിരുന്നതായാണ് അടുത്ത സുഹൃത്തുക്കള്‍ പറയുന്നത്. സമ്മര്‍ദ്ദം താങ്ങാനാവാതെ ആത്മഹത്യ ചെയ്തതായി സംശയിക്കുന്നു. ആത്മഹത്യ ചെയ്യുന്നതിനു മുമ്പ് ദീപ ആത്മഹത്യകുറിപ്പ് എഴുതിയ ആത്മഹത്യാക്കുറിപ്പ് പൊലീസ് കണ്ടെടുത്തു
ആന്ധ്രയിലുള്ള ബന്ധുക്കള്‍ ചെന്നൈയിലെത്തിയ ശേഷം ദീപയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടം ചെയ്യും. ദീപയുടെ സെല്‍ഫോണും ലാപ്ടോപ്പും പൊലീസ് പിടിച്ചെടുത്തു. ദീപയുടെ മരണകാരണം കണ്ടെത്താന്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രശസ്ത തമിഴ് നടന് വിശാല്‍ നായകനാകുന്ന തുപ്പരിവാളനില്‍ വേലക്കാരിയുടെ വേഷത്തിലാണ് ദീപ അഭിനയിച്ചത്. ചെറിയ വേഷമാണെങ്കിലും മികച്ച പ്രകടനത്തിലൂടെ അവര്‍ ശ്രദ്ധ നേടി. നാസര്‍ നായകനായ വൈദ എന്ന ചിത്രത്തിലും അവര്‍ പ്രധാന വേഷം ചെയ്തു. നിരവധി ടിവി ഷോകളിലും ദീപ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.