ലോക് ഡൗണ്‍ കാലത്ത് ഏറെ ഹിറ്റായ താര കുടുംബമാണ് കൃഷ്‌കുമാറിന്റെത്. തുടക്കത്തില്‍ ഫോട്ടോഷൂട്ടുകളൊക്കെയായി സജീവമായിരുന്ന അഹാന സിസ്റ്റേഴ്സ് യൂട്യൂബ് ചാനലുമായി എത്തുകയായിരുന്നു. ഒരു കുടുബത്തിലെ ആറുപേര്‍ക്കും യൂട്യൂബ് ചാനല്‍ എന്നത് ആ കുടുംബത്തിന്റെ പ്രത്യേകതയാണ്. അഹാനയുടെ അച്ഛനമ്മമാരും സഹോദരിമാരും ഒക്കെ യൂട്യൂബ് ചാനലുമായി സജീവമാണ്. തങ്ങളും വിശേങ്ങളും പാചകങ്ങളും ഫാഷനും ഒക്കെയായി നാലു പെണ്‍മക്കളും യൂട്യൂബ് അടക്കി വാഴുകയാണ് എന്ന് തന്നെ പറയാം. ഇപ്പോള്‍ ഒട്ടു മിക്ക ആളുകള്‍ക്ക് സ്വന്തമായി യൂട്യൂബ് ചാനല്‍ ഉണ്ട്. അതിലൂടെ സില്‍വര്‍ ബട്ടണും ഗോള്‍ഡ് ബട്ടണും ഡയമണ്ട് ബട്ടണുമൊക്കെ ലഭിക്കുക എന്നത് അടുത്തിടെ സോഷ്യല്‍മീഡിയയില്‍ ഒരു സാധാരണ സംഭവമായി മാറിയിട്ടുണ്ട്. എന്നാല്‍ ഒരു കുടുംബത്തിലെ എല്ലാ അംഗങ്ങളും യൂട്യൂബിലെ വൈറല്‍ താരങ്ങളായി മാറുന്ന അപൂര്‍വ്വ ഭാഗ്യം ലഭിച്ചിരിക്കുകയാണ് നടന്‍ കൃഷ്ണകുമാറിന്റെ കുടുംബത്തിന്. മക്കളായ അഹാന കൃഷ്ണ, ദിയ കൃഷ്ണ, ഇഷാനി കൃഷ്ണ, ഹന്‍സിക കൃഷ്ണ എന്നിവര്‍ക്ക് യൂട്യൂബില്‍ നിന്നും സില്‍വര്‍ പ്ലേ ബട്ടണ്‍ അവാര്‍ഡ് ലഭിച്ചിരിക്കുകയാണ്.
എല്ലാവരുടെയും പ്രോത്സാഹനത്തിനും സ്‌നേഹത്തിനും നന്ദി പറഞ്ഞുകൊണ്ട് നാലുപേരും പുതിയ വീഡിയോയുമായി എത്തിയിരിക്കുകയാണ്.
ജീവിതത്തിലേറ്റവും പ്രാധാന്യമുള്ള കാര്യമാണ് നന്ദി എന്നുള്ളതെന്ന് പറഞ്ഞാണ് നടി അഹാന വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ജീവിതത്തില്‍ എന്തെങ്കിലും ഒരു സമ്മാനം ലഭിക്കുന്നത് വളരെ സന്തോഷമുള്ള കാര്യമാണെന്നും യൂട്യൂബില്‍ ഒരു ലക്ഷം സബ്സ്‌ക്രൈബേഴ്സ് പൂര്‍ത്തിയായപ്പോള്‍ യൂട്യൂബ് സില്‍വര്‍ ബട്ടണ്‍ ഒരെണ്ണം കാണമെന്ന് ആഗ്രഹിച്ചിരുന്നു. ഇപ്പോള്‍ നാലെണ്ണം വന്നിരിക്കുകയാണ്, ഞങ്ങള്‍ക്ക് 4 പേര്‍ക്കും, ഇത് അപൂര്‍വ്വതയാണ്, ഒരു വീട്ടിലേക്ക് നാല് സില്‍വര്‍ ബട്ടണുകളെന്നും അഹാന പറഞ്ഞിരിക്കുകയാണ്.
നിങ്ങള്‍ കാരണമാണ് ഇത് സാധ്യമായത്. വലിയ സന്തോഷമുണ്ട് നിങ്ങളുടെ പിന്തുണ, സ്നേഹം, കമന്റുകള്‍ ലൈക്കുകള്‍, ഷെയര്‍ എല്ലാം കൊണ്ടാണ് ഇത് ലഭിച്ചത്. ഇനി അച്ഛന്റേയും അമ്മയുടേയും ചാനലുകള്‍ക്ക് പ്ലേ ബട്ടണ്‍ ഉടന്‍ ലഭിക്കണമേയെന്ന് പ്രാര്‍ത്ഥിക്കുകയാണ്, അഹാന വീഡിയോയില്‍ പറഞ്ഞിരിക്കുകയാണ്.