Latest News

പിറന്നാളില്‍ പാപ്പുവിനെ വിളിച്ചവര്‍ക്ക് നന്ദി; അവന്തികയുടെ പിറന്നാള്‍ ആഘോഷച്ചിത്രങ്ങളുമായി അമൃത സുരേഷ്

Malayalilife
പിറന്നാളില്‍ പാപ്പുവിനെ വിളിച്ചവര്‍ക്ക് നന്ദി; അവന്തികയുടെ പിറന്നാള്‍ ആഘോഷച്ചിത്രങ്ങളുമായി അമൃത സുരേഷ്

ശ്രദ്ധേയയായ ഗായികയാണ് അമൃത സുരേഷ്. ഐഡിയ സ്റ്റാര്‍സിംഗറിലൂടെ ശ്രദ്ധിക്കപ്പെട്ട താരം ബിഗ്ബോസിലെത്തിയതോടെ കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു.   അമൃതയ്ക്കൊപ്പം അനിയത്തി അഭിരാമി സുരേഷും എല്ലാവര്‍ക്കും സുപരിചിതയാണ്. ഇരുവരുടെയും വ്ളോഗിലൂടെയും സോഷ്യല്‍ മീഡിയ ചിത്രങ്ങളിലൂടെയും ഇവരുടെ മകള്‍ പാപ്പുവിനെയും ആരാധകര്‍ക്ക് സുപരിചിതമാണ്. കഴിഞ്ഞ ദിവസമായിരുന്നു പാപ്പുവിന്റെ പിറന്നാള്‍.

 ഇപ്പോള്‍ പിറന്നാള്‍ ആഘോഷച്ചിത്രങ്ങള്‍ പങ്കുവച്ച് എത്തിയിരിക്കയാണ് അമൃതയും അഭിരാമിയും. സുന്ദരിക്കുട്ടിക്ക് ഹാപ്പി ബെര്‍ത്ത്‌ഡേ എന്നാണ് പാപ്പുവിന്റെ പിറന്നാളാഘോഷ ചിത്രങ്ങള്‍ പങ്കുവെച്ച് അമൃത കുറിച്ചിരിക്കുന്നത്. ഇതിന് താഴെ പാപ്പുവിന് ആശംസകളുമായി നിരവധി പേര്‍ എത്തിയിരുന്നു. മകളുടെ പിറന്നാള്‍ വീട്ടില്‍ കുടുംബത്തോടൊപ്പം ആഘോഷമാക്കിയിരിക്കുകയാണ് അമൃത. അതേസമയം മകളുടെ പിറന്നാളിന് ഹൃദയസ്പര്‍ശിയായ വീഡിയോ ആയിരുന്നു ബാല പങ്കുവെച്ചിരുന്നത്.

 പാപ്പുവിനൊപ്പമുളള ചിത്രങ്ങള്‍ കോര്‍ത്തിണക്കികൊണ്ടുളള വീഡിയോ ഒരുക്കികൊണ്ടാണ് ബാല മകള്‍ക്ക് ആശംസകള്‍ നേര്‍ന്നത്. പാപ്പുവിനെ ജീവനുതുല്യം സ്‌നേഹിക്കുന്നുണ്ടെന്നും ഒരാള്‍ക്കും നമ്മെ പിരിക്കാനാവില്ലെന്നും ബാല വീഡിയോയില്‍ പറയുന്നുണ്ട്. സെപ്റ്റംബര്‍ 21, പാപ്പു ഹാപ്പി ബെര്‍ത്ത്‌ഡേ ടൂ യൂ. ഞാന്‍ പറഞ്ഞ വാക്ക് പാലിച്ചു. എല്ലാവരെയും എനിക്ക് അറിയിക്കാന്‍ പറ്റില്ല. ഞാന്‍ ജീവിതത്തില്‍ ചെയ്ത എല്ലാ സത്യങ്ങളും പാലിച്ചിട്ടുണ്ട്. ലവ് യൂ സോ മച്ച്. അപ്പ എപ്പോഴും അടുത്തു തന്നെയുണ്ട്. പിറന്നാളിന് നിനക്ക് എന്നെ കാണാന്‍ പറ്റില്ല. പക്ഷേ ഞാന്‍ നിന്നെ കാണും. ഞാന്‍ കണ്ടിരിക്കും നിന്നെ. 

ബാല വീഡിയോയില്‍ പറഞ്ഞ വാക്കുകളാണിവ. പാപ്പുവിന്റെ പിറന്നാളിന് ഫോണ്‍ വിളിച്ചും മെസ്സേജ് അയച്ചും ആശംസ അറിയിച്ച എല്ലാവര്‍ക്കും നന്ദി എന്ന് കുറിച്ചും അമൃത എത്തിയിരുന്നു. ആ മെസ്സേജും കോളും സ്നേഹവും അടുപ്പവും സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുന്നതിനെക്കാളും ഏറെ വലുതാണെന്നാണ് അമൃത കുറിച്ചത്. ബാല സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പിനും വീഡിയോയ്ക്കുമുളള മറുപടിയാണ് ഇതെന്നാണ് ആരാധകര്‍ പറയുന്നത്. 2010ലാണ് ബാലയും അമൃത സുരേഷും വിവാഹിതരായത്. നാല് വര്‍ഷമായി ഇരുവരും വേര്‍പിരിഞ്ഞ് താമസിക്കുകയായിരുന്നു. തുടര്‍ന്ന് കഴിഞ്ഞ വര്‍ഷമാണ് ഇരുവരും നിയമപരമായി വിവാഹ മോചിതരായത്. അമൃതയ്‌ക്കൊപ്പമാണ് പാപ്പു താമസിക്കുന്നത്.


 

amrutha suresh shares birthdays pictures of pappu

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES