ലൊക്കേഷനിലിരുന്ന്‌ അപ്പയുടെ താടിയില്‍ പിടിച്ച് അന്നാ ബെന്‍; കീപ്പിങ് ഇറ്റ് പ്രഫഷണല്‍ എന്ന അടിക്കുറിപ്പോടെ അച്ഛന്‍ ബെന്നി പി നായരമ്പലത്തിനൊപ്പമുള്ള ചിത്രം പങ്ക് വച്ച് നടി

Malayalilife
ലൊക്കേഷനിലിരുന്ന്‌ അപ്പയുടെ താടിയില്‍ പിടിച്ച് അന്നാ ബെന്‍; കീപ്പിങ് ഇറ്റ് പ്രഫഷണല്‍ എന്ന അടിക്കുറിപ്പോടെ അച്ഛന്‍ ബെന്നി പി നായരമ്പലത്തിനൊപ്പമുള്ള ചിത്രം പങ്ക് വച്ച് നടി

കുമ്പളങ്ങി നൈറ്റ്സ് എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ മലയാളികളുടെ മനം കവര്‍ന്ന നടിയാണ് അന്ന ബെന്‍. ഇപ്പോള്‍ തന്റെ പിതാവും തിരക്കഥാകൃത്തുമായ ബെന്നി പി നായരമ്പത്തിനൊപ്പം ജോലി ചെയ്യാന്‍ സാധിച്ചതിന്റെ സന്തോഷം പങ്കുവെച്ചിരിക്കുകയാണ് നടി. ലൊക്കേഷനില്‍ ഇരിക്കുന്ന ബെന്നിയുടെ താടിയില്‍ പിടിക്കുന്ന അന്നയുടെ ചിത്രമാണ് നടി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരിക്കുന്നത്.

അന്നയുടെ പപ്പയുടെ തിരക്കഥയില്‍ ഒരുങ്ങുന്ന ചിത്രത്തിലാണ് അന്ന ഇപ്പോള്‍ അഭിനയിക്കുന്നത്. അഞ്ച് സെന്റും സെലീനയും എന്ന പേരിലുളള ചിത്രത്തിന്റെ ഷൂട്ടിങ് സെറ്റില്‍ നിന്നുമുളള ചിത്രങ്ങളാണ് അന്ന ആരാധകര്‍ക്കായി പങ്കുവച്ചിരിക്കുന്നത്.

കീപ്പിങ് ഇറ്റ് പ്രഫഷണല്‍ എന്ന അടിക്കുറിപ്പോടെയാണ് അന്ന സമൂഹമാധ്യമത്തില്‍ ഫോട്ടോ ഷെയര്‍ ചെയ്തിരിക്കുന്നത്. പപ്പയുടെ താടിയില്‍ പിടിച്ചു വലിയ്ക്കുന്ന കുസൃതിക്കാരിയായ അന്നയെന്ന മകളെയാണ് ചിത്രത്തില്‍ കാണുവാന്‍ സാധിക്കുന്നത്. അച്ഛനൊപ്പം ആദ്യമായാണ് വര്‍ക്ക് ചെയ്യുന്നതെന്നും അന്ന ചിത്രത്തിനോടൊപ്പം കുറിച്ചിട്ടുണ്ട്. എന്നാല്‍ ഇതിനു മുമ്പ് സാറാസ്  എന്ന ചിത്രത്തില്‍ അന്നയുടെ അച്ഛന്‍ കഥാപാത്രമായി ബെന്നി അഭിനയിച്ചിരുന്നു.

ജെക്സന്‍ ആന്റണിയുടെ സംവിധാനത്തില്‍ അരങ്ങേറുന്ന ചിത്രമാണ് അഞ്ച് സെന്റും സെലീനയും.  ചിത്രത്തിന്‍രെ മോഷന്‍ പോസ്റ്റര്‍ ഇതിനോടകം തന്നെ വളരെയധികം പ്രേക്ഷക സ്വീകാര്യത നേടിയിരുന്നു. ഇ ഫോര്‍ എന്റര്‍ടെയിന്‍മെന്റ്സിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ചിത്രമാണിത്. ചിത്രം ഉടന്‍ തന്നെ റിലീസിനെത്തുമെന്ന തരത്തിലുളള റിപ്പോര്‍ട്ടുകളാണ് പുറത്തു വരുന്നത്. മാത്യൂ തോമസ്, ശ്രിന്ദ, സുധി കോപ്പ, ശാന്തി കൃഷ്ണ എന്നിവരാണ് ചിത്രത്തില്‍ മറ്റു പ്രധാന ചിത്രങ്ങളെ അവതരിപ്പിക്കുന്നത്.   

Read more topics: # അന്ന ബെന്‍
anna ben with benny p nayarambalam

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES