35 വര്‍ഷത്തോളം നീണ്ട കരിയറില്‍ ആദ്യമായി അഭിനയത്തിന് ബ്രേക്കെടുക്കാനൊരുങ്ങി അമീര്‍ ഖാന്‍; നടന്‍ ഇടവേളയെടുക്കുന്നത് അമ്മയ്ക്കും മക്കള്‍ക്കും ഒപ്പം കഴിയാന്‍ വേണ്ടി; നടന്റെ വെളിപ്പെടുത്തലിങ്ങനെ

Malayalilife
 35 വര്‍ഷത്തോളം നീണ്ട കരിയറില്‍ ആദ്യമായി അഭിനയത്തിന് ബ്രേക്കെടുക്കാനൊരുങ്ങി അമീര്‍ ഖാന്‍; നടന്‍ ഇടവേളയെടുക്കുന്നത് അമ്മയ്ക്കും മക്കള്‍ക്കും ഒപ്പം കഴിയാന്‍ വേണ്ടി; നടന്റെ വെളിപ്പെടുത്തലിങ്ങനെ

ബോളിവുഡ് സൂപ്പര്‍താരം അമീര്‍ഖാന്റെ അവസാനമായി തിയേറ്ററുകളിലെത്തിയ ലാല്‍ സിങ് ഛദ്ദയും പരാജയപ്പെട്ടതോടെ സിനിമയില്‍ നിന്നും  ഇടവേള എടുക്കാനൊരുങ്ങുകയാണ് താരം.നിരവധി ഹിറ്റ് ചിത്രങ്ങള്‍ സമ്മാനിച്ച ആമീറിന്റെ പുതിയ തീരുമാനം ആരാധകരെ നിരാശരാക്കിയിരിക്കുകാണ്. ഒരു പരിപാടിക്കിടെയാണ് താന്‍ സിനിമാ അഭിനയത്തില്‍ നിന്നും ഇടവേളയെടുക്കാന്‍ പോകുകയാണെന്ന് വെളിപ്പെടുത്തിയത്,

തന്റെ അമ്മയ്ക്കും കുടുംബത്തിനും മക്കള്‍ക്കും ഒപ്പം കഴിയാന്‍ വേണ്ടിയാണ് അഭിനയത്തില്‍ നിന്നും ഇടവേളയെടുക്കുന്നത് എന്നാണ് ആമീര്‍ അറിയിക്കുന്നത്.എന്നാല്‍ ഇതിനര്‍ത്ഥം സിനിമാ മേഖലയില്‍ നിന്നും തീരെ അകലുന്നു എന്നല്ല. ആമീര്‍ നിര്‍മ്മിക്കുന്ന 'ചാമ്പ്യന്‍സ്' എന്ന ചിത്രത്തിന്റെ പിന്നണിയില്‍ താരം സജീവമാണ്. 35 വര്‍ഷത്തോളം നീണ്ട കരിയറില്‍ ആദ്യമായാണ് താന്‍ ബ്രേക്കെടുക്കുന്നത് എന്നാണ് ആമീര്‍ ഖാന്‍ വ്യക്തമാക്കുന്നത്. 

ജോലി ചെയ്യുമ്പോള്‍ ശ്രദ്ധ മുഴുവന്‍ അതിലാകും. അതിനാല്‍ ജീവിതത്തെ മറ്റൊരു വഴിയിലൂടെ കാണാന്‍ താല്‍പര്യപ്പെടുന്നതായും അടുത്ത ഒന്നോ ഒന്നരയോ വര്‍ഷത്തോളം അഭിനയിക്കുന്നില്ലെന്നുമാണ് ആമീറിന്റെ തീരുമാനം.

ആമീര്‍ നായകനായി അവസാനമായി റിലീസ് ചെയ്ത 'ലാല്‍ സിംഗ് ഛദ്ദ' നാല് വര്‍ഷത്തിന് ശേഷം പുറത്ത് വന്ന ആമിര്‍ ഖാന്‍ ചിത്രമായിരുന്നു.ചിത്രം വലിയ തോതില്‍ വിമര്‍ശനങ്ങള്‍ക്ക് വിധേയമായിരുന്നു. തന്റെ ചിത്രത്തിനായി എന്ത് വ്യത്യസ്തതയും പരീക്ഷിക്കാന്‍ മടിയില്ലാത്ത താരം കൂടിയാണ് അമീര്‍.

ant a break to be with family says Aamir Khan

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES