നിറചിരിയോടെ ദീലിപിനൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്ത് കാവ്യ മാധവന്‍; താരദമ്പതികളുടെ ഏറ്റവും പുതിയ ഫോട്ടോ സോഷ്യല്‍മീഡിയയില്‍; കാവ്യയുടെ സന്തോഷത്തിന് പിന്നിലെ കാരണം തിരഞ്ഞ് ആരാധകരും

Malayalilife
topbanner
 നിറചിരിയോടെ ദീലിപിനൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്ത് കാവ്യ മാധവന്‍; താരദമ്പതികളുടെ ഏറ്റവും പുതിയ ഫോട്ടോ സോഷ്യല്‍മീഡിയയില്‍; കാവ്യയുടെ സന്തോഷത്തിന് പിന്നിലെ കാരണം തിരഞ്ഞ് ആരാധകരും

ദിലീപും കാവ്യയും മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ജോഡിയാണ്. മഞ്ജു വാര്യരുമായുള്ള വിവാഹ മോചനത്തിന് ശേഷം കാവ്യയും ദിലീപും കല്യാണം കഴിച്ചതിന് ശേഷം കാവ്യാ പിന്നീട് സിനിമാലോകത്ത് നിന്ന് വിട പറയുകയായിരുന്നു. പലപ്പോഴും പൊതുചടങ്ങുകളില്‍ മാത്രമാണ് കാവ്യ ദിലിപിനൊപ്പം എത്താറ്. ഇപ്പോളിതാ അത്തരത്തിലൊരു ചിത്രമാണ് സോഷ്യല്‍മീഡിയയില്‍ എത്തിയിരിക്കുന്നത്.

ചുവന്ന ഷര്‍ട്ടില്‍ കട്ടത്താടി ലുക്കിലാണ് ദിലീപ് ഫോട്ടോയില്‍ പ്രത്യക്ഷപ്പെട്ടത്. ദിലീപിന്റെ ഈ ലുക്ക് വോയ്സ് ഒഫ് സത്യനാഥന്‍ എന്ന സിനിമയ്ക്ക് വേണ്ടിയാണോ എന്നാണ് ആരാധകര്‍ ചോദിക്കുന്നത്.കാവ്യയാകട്ടെ ചുരിദാര്‍ ധരിച്ച്, ജിമിക്കി കമ്മല്‍ അണിഞ്ഞ് നിറചിരിയോടെയാണ് ഫോട്ടോയ്ക്ക് പോസ് ചെയ്തത്. 

ദീര്‍ഘ നാളുകള്‍ക്ക് ശേഷമാണ് നടിയെ ഇത്രയും സന്തോഷത്തില്‍ കാണുന്നതെന്നാണ് ആരാധകര്‍ പറയുന്നത്. എന്താണ് കാവ്യയുടെ ഈ സന്തോഷത്തിന് കാരണമെന്നാണ് സോഷ്യല്‍ മീഡിയയ്ക്ക് അറിയേണ്ടത്.നടിയുടെ ഈ ആനന്ദത്തിന് പിന്നില്‍ ദിലീപിന്റെ പുതിയ ചിത്രമാണോയെന്ന് ചോദിക്കുന്നവരുണ്ട്. 

ദു:ഖങ്ങള്‍ മാറി എല്ലാം തുറന്നുപറയാന്‍ പറ്റുന്ന ദിവസം വരുമെന്നും അതിനായാണ് കാത്തിരിക്കുന്നതെന്നും നടി നേരത്തെ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. അത്തരത്തില്‍ വല്ല കാര്യവുമാണോ സന്തോഷത്തിന് പിന്നിലെന്നും ആരാധകര്‍ സംശയിക്കുന്നു.നടിയെ ആക്രമിച്ച കേസില്‍ അടുത്തിടെയായിരുന്നു അന്വേഷണ സംഘം അധിക കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചത്. കാവ്യ മാധവന്‍ പ്രതിയാകുമെന്ന് ആദ്യം റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നെങ്കിലും തെളിവില്ലാത്തതിനാല്‍ പ്രതിയാക്കിയിരുന്നില്ല.

Read more topics: # ദിലീപ് ,# കാവ്യ
dileep and kavya madhavans latest photos

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES