രാമലീലയ്ക്ക് ശേഷം ദിലിപിനൊപ്പം വീണ്ടും സിനിമയൊരുക്കാന്‍ അരുണ്‍ ഗോപി; അണിയറയില്‍ ഒരുങ്ങുന്നത് ദിലീപിന്റെ കരിയറിലെ 147 മത് ചിത്രം; ഉദയകൃഷ്ണയുടെ തിരക്കഥയില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ പ്രഖ്യാപനം ഉടന്‍

Malayalilife
 രാമലീലയ്ക്ക് ശേഷം ദിലിപിനൊപ്പം വീണ്ടും സിനിമയൊരുക്കാന്‍ അരുണ്‍ ഗോപി; അണിയറയില്‍ ഒരുങ്ങുന്നത് ദിലീപിന്റെ കരിയറിലെ 147 മത് ചിത്രം; ഉദയകൃഷ്ണയുടെ തിരക്കഥയില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ പ്രഖ്യാപനം ഉടന്‍

രാമലീല'യ്ക്ക് ശേഷം സംവിധായകന്‍ അരുണ്‍ ഗോപിയും ദിലീപും വീണ്ടും ഒന്നിക്കുന്നു. അരുണ്‍ ഗോപി തന്നെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ദിലീപിന്റെ സിനിമാ കരിയറിയെ 147മത്തെ ചിത്രം കൂടിയായിരിക്കും ഇത്. ഈ ചിത്രവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അണിയറയില്‍ നടക്കുകയാണെന്നും സംവിധായകന്‍ പറഞ്ഞു. ഉദയകൃഷ്ണയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുക. സിനിമയുടെ ഔദ്യോ?ഗിക പ്രഖ്യാപനം ഉടന്‍ നടക്കും. 

വന്‍താരനിരയോടെ 2017ല്‍ പുറത്തിറങ്ങിയ ദിലീപ് ചിത്രമാണ് രാമലീല. സച്ചി തിരക്കഥ എഴുതിയ ചിത്രത്തിന്റെ സംഗീത സംവിധായകന്‍ ഗോപി സുന്ദര്‍ ആയിരുന്നു. മുകേഷ്, പ്രയാഗ മാര്‍ട്ടിന്‍, രാധിക ശരത്കുമാര്‍, കലാഭവന്‍ ഷാജോണ്‍ എന്നിവരായിരുന്നു ചിത്രത്തില്‍ പ്രധാനകഥാപാത്രങ്ങളായി എത്തിയത്. മുളകുപാടം ഫിലിംസ് ആയിരുന്നു നിര്‍മ്മാണം.

അതേസമയം, രാമലീല, കമ്മാര സംഭവം എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ദിലീപ് മാസ് ഫാമിലി എന്റര്‍ടെയിനറിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ദിലീപ് ആരാധകര്‍. കമ്മാര സംഭവത്തിന് ചലച്ചിത്ര പുരസ്‌ക്കാരങ്ങളും പ്രത്യേക പരാമര്‍ശങ്ങളും നേടിയിരുന്നു.  ഇപ്പോള്‍ 'വോയിസ് ഓഫ് സത്യനാഥന്‍' എന്ന ചിത്രം ദിലീപ് ആരാധകര്‍ക്ക് മുന്നില്‍ വെയ്ക്കുന്നത് വലിയ പ്രതീക്ഷയാണ്.

കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് പുനഃരാരംഭിച്ചത്. ഇപ്പോള്‍ മുബൈയില്‍ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. 2021 ഒക്ടോബറിലാണ് വോയിസ് ഓഫ് സത്യനാഥന്റെ ഷൂട്ടിംഗ് ആരംഭിക്കുന്നത്. ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ അടക്കെം ശ്രദ്ധേയമായിരുന്നു. എന്നാല്‍ അധികം മുന്നോട്ടു പോേകുന്നതിന് മുന്‍പ് തന്നെ ഷൂട്ടിംഗ് നിര്‍ത്തിവെയ്ക്കേണ്ടിവന്നു. 

ദിലീപിന് പുറമെ ജോജു ജോര്‍ജ്, സിദ്ധിഖ്, വീണ നന്ദകുമാര്‍, ജോണി ആന്റണി എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നു. കേശു ഈ വീടിന്റെ നാഥനാണ് ഏറ്റവും അവസാനം പുറത്തിറങ്ങിയ ദിലീപ് സിനിമ. ചിത്രത്തില്‍ ഉര്‍വശിയായിരുന്നു നായികയായത്. നാദിര്‍ഷയായിരുന്നു സംവിധാനം. ദിലീപിനെ വെച്ച് നാദിര്‍ഷ ചെയ്ത ആദ്യ സിനിമയും കേശു ഈ വീടിന്റെ നാഥനാണ്.

dileep arun gopi team up again

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES