Latest News

എല്ലാ തടസ്സങ്ങളെയും ഭേദിച്ച് കടുവ നാളെ തിയേറ്ററുകളില്‍; മെഗാ താരങ്ങളിലൊരാളെ വച്ച് ചിത്രത്തിന് രണ്ടാം ഭാഗം ഒരുക്കുമെന്ന് അറിയിച്ച് തിരക്കഥാകൃത്ത്; പൃഥിരാജ് ഷാജി കൈലാസ് ചിത്രത്തെ വരവേല്ക്കാനൊരുങ്ങി ആരാധകരും

Malayalilife
എല്ലാ തടസ്സങ്ങളെയും ഭേദിച്ച് കടുവ നാളെ തിയേറ്ററുകളില്‍; മെഗാ താരങ്ങളിലൊരാളെ വച്ച് ചിത്രത്തിന് രണ്ടാം ഭാഗം ഒരുക്കുമെന്ന് അറിയിച്ച് തിരക്കഥാകൃത്ത്; പൃഥിരാജ് ഷാജി കൈലാസ് ചിത്രത്തെ വരവേല്ക്കാനൊരുങ്ങി ആരാധകരും

സൂപ്പര്‍ ഹിറ്റ് സംവിധായകന്‍ ഷാജി കൈലാസ് സംവിധാനം ചെയ്ത മാസ്സ് ചിത്രമായ കടുവ നാളെ റിലീസിനെത്തുകയാണ്. യുവ സൂപ്പര്‍ താരം പൃഥ്വിരാജ് സുകുമാരന്‍ നായകനായെത്തുന്ന ചിത്രം ഏറെ തടസ്സങ്ങളും പ്രതിസന്ധികളെയും തരണം ചെയ്താണ് റിലിസിനെത്തുന്നത്. 

കടുവ എന്ന സിനിമ നിലവിലെ രൂപത്തില്‍ റിലീസ് ചെയ്താല്‍ തന്നെയും കുടുംബത്തെയും അപകീര്‍ത്തിപ്പെടുത്തുന്നതാകും എന്നു ചൂണ്ടിക്കാട്ടി പാലാ സ്വദേശിയും പ്ലാന്ററും കേരള കോണ്‍ഗ്രസ് (ജെ) നേതാവുമായ ജോസ് കുരുവിനാക്കുന്നേല്‍ ഹര്‍ജി നല്‍കിയിരുന്നു. ഇതേ തുടര്‍ന്നാണ് റിലീസ് വൈകുകയായിരുന്നു്. ആദ്യം ജൂണ്‍ 30നായിരുന്നു റിലീസ് പ്രഖ്യാപിച്ചത്. 

എന്നാല്‍ പരാതി വന്നതോടെ റീലിസ് നീട്ടി. എന്നാല്‍ ഇന്നലെ റിലീസ്് ചെയ്യുന്നതിനുള്ള നിയമ തടസ്സങ്ങള്‍ ഒഴിഞ്ഞതായി അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു. സെന്റിംഗ് പൂര്‍ത്തിയാക്കിയ ചിത്രത്തിന് യു/ എ സര്‍ട്ടിഫിക്കേഷന്‍ ആണ് ലഭിച്ചിരിക്കുന്നത്. . റിലീസ് തീയതിയില്‍ അന്തിമ തീരുമാനമായതോടെ അഡ്വാന്‍സ് റിസര്‍വേഷനും ആരംഭിച്ചിട്ടുണ്ട്.
.
പൃഥ്വിരാജ് - ഷാജി കൈലാസ് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന കടുവ എന്ന ചിത്രം രണ്ടാം ഭാഗം വരുമെന്ന സൂചനകളും പുറത്ത് വന്നു. കുറുവച്ചന്റെ അപ്പന്‍ കഥാപാത്രമായ കടുവാക്കുന്നേല്‍ കോരുത് എന്ന കഥാപാത്രത്തിലൂടെയാണ് രണ്ടാം ഭാഗം ഒരുങ്ങുന്നത്. ഈ വേഷം മമ്മൂട്ടിയോ മോഹന്‍ലാലോ അവതരിപ്പിക്കും. അതിനായി അണിയറപ്രവര്‍ത്തകര്‍ ഇരുവരെയും സമീപിച്ചതായാണ് വിവരം. സംവിധായകനും തിരക്കഥാകൃത്തുമായ ജിനു വി. എബ്രഹാമിന്റെ രചനയിലാണ് കടുവ ഒരുങ്ങുന്നത്. 

ലൂസിഫറിനുശേഷം വിവേക് ഒബ്റോയി അഭിനയിക്കുന്ന മലയാളം ചിത്രം കൂടിയാണ്. പൃഥ്വിരാജ് കോട്ടയം അച്ചായനായി എത്തുന്ന ചിത്രത്തില്‍ സംയുക്ത മേനോന്‍ ആണ് നായിക.വന്‍ താരനിരയിലാണ് ഷാജി കൈലാസ് കടുവ ഒരുക്കുന്നത്.

ഇടവേളക്കുശേഷം പൃഥ്വിരാജും ഷാജി കൈലാസും വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകതയുണ്ട്.ലിസ്റ്റിന്‍ സ്റ്റീഫന്റെ മാജിക് ഫ്രെയിംസും പൃഥ്വിരാജ് പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് നിര്‍മ്മാണം. രവി കെ. ചന്ദ്രന്‍ ആണ് ഛായാഗ്രഹണം. തമിഴിലെ പ്രശസ്ത സംഗീത സംവിധായകന്‍ എസ്. തമന്‍ സംഗീതം ഒരുക്കുന്നു.

kaduva release date

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES