ആരാധകരുടെ പ്രിയതാരദമ്പതികളാണ് സെയ്ഫ് അലിഖാനും കരീനയും. ഇവരുടെ മകന്‍ തൈമൂറിന്റെ വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം ആരാധകര്‍ ആവേശത്തോടെയാണ് ഏറ്റെടുക്കാറുളളത്. ടിം എന്നു വിളിക്കുന്ന തൈമൂറിനു പിന്നാലെയാണ് പലപ്പോഴും ക്യാമറക്കണ്ണുകള്‍. കുഞ്ഞ് തൈമൂറിന്റെ ചിത്രങ്ങളും വീഡിയോകളുമൊക്കെ പലപ്പോഴും ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. തൈമൂറിന്റെ നിരവധി ചിത്രങ്ങളും വീഡിയോകളുടെ സോഷ്യല്‍ മീഡിയയില്‍ തരംഗമാകാറുണ്ട്. എത്ര തിരക്കിനിടയില്‍ തൈമൂറിന്റെ കാര്യങ്ങള്‍ കരീന കൃത്യമായി ശ്രദ്ധിക്കാറുണ്ട്.ഇപ്പോള്‍ രണ്ടാമതും അമ്മയാകാന്‍ ഒരുങ്ങുകയാണ് കരീന.
ഇപ്പോള്‍ 40ാം പിറന്നാള്‍ ആഘോഷിക്കുന്ന താരത്തിന്റെ ചിത്രങ്ങളാണ് വൈറലാകുന്നത്. കഴിഞ്ഞ ദിവസമായിരുന്നു താരത്തിന്റെ പിറന്നാള്‍.കുടുംബത്തിനൊപ്പമായിരുന്നു താരത്തിന്റെ ആഘോഷം. ബര്‍ത്ത്‌ഡേ സെലിബ്രേഷന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. ഭര്‍ത്താവ് സെയ്ഫ് അലി ഖാന്‍, സഹോദരി കരിസ്മ കപൂര്‍, മാതാപിതാക്കളായ ബബിത, രണ്‍ധീര്‍ കപൂര്‍ മറ്റ് അടുത്ത കുടുംബാംഗങ്ങള്‍ക്കുമൊപ്പമുള്ള ബര്‍ത്ത്‌ഡേ ഗേളിന്റെ ചിത്രങ്ങളാണ് ആരാധകരുടെ മനം കവരുന്നത്.
40 പിറന്നാളിന് സ്‌പെഷ്യല്‍ കേക്കാണ് താരത്തിനായി ഒരുക്കിയിരുന്നത്. ചുവന്ന വേഷം ധരിച്ച കരീനയുടെ രൂപമുള്ളതായിരുന്നു കേക്ക്. ഫാബുലസ് അറ്റ് 40 എന്നും കേക്കില്‍ എഴുതിയിരുന്നു. പേല്‍ ഗ്രീന്‍ ഫ്‌ളോറല്‍ പ്രിന്റഡ് ടോപ്പ് ധരിച്ച് വളരെ സിംപിള്‍ ലുക്കിലാണ് കരീന എത്തിയത്.40ാം വയസിനെ വളരെ മനോഹരമായാണ് കരീന വെല്‍ക്കം ചെയ്തത്. ഇന്‍സ്റ്റഗ്രാമില്‍ താരം പങ്കുവെച്ച പിറന്നാള്‍ കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയിരുന്നു. രണ്ടാമത്തെ കുഞ്ഞിനായുള്ള കാത്തിരിപ്പിലാണ് കരീന.
2012 ലാണ് സെയിഫ് അലി ഖാനും കരീന കപൂര്‍ വിവാഹിതരായത്. 2017 ഡിസംബറില്‍ ഇവര്‍ക്ക് തൈമൂര്‍ അലിഖാന്‍ ജനിച്ചു. ഇരുവരുടേയും ഫാന്‍സ് തൈമൂറിന്റെ ഓരോ ചിത്രങ്ങളും വീഡിയോയുമൊക്കെ സോഷ്യല്‍മീഡിയയില്‍ ഏറ്റെടുക്കാറുണ്ട്. തൈമൂറിന് പിറകെ ഇവരുടെ കുടുംബത്തിലേക്ക് ഒരാള്‍ കൂടി എത്തുകയാണ്.ആമിര്‍ ഖാന്‍ ചിത്രം ലാല്‍ സിംഗ് ചദ്ദയാണ് അടുത്തായി പുറത്തിറങ്ങാനുള്ള കരീന ചിത്രം. 2020 ഡിസംബറില്‍ റിലീസ് തീരുമാനിച്ച ചിത്രം, കൊവിഡ് ഭീതിയില്‍ റിലീസ് മാറ്റി 2021 ഡിസംബറിലേക്ക് മാറ്റിയിരിക്കുകയാണ്. ബണ്ടി ഓര്‍ ബബ്ലി 2, ഭൂത് പോലീസ് ഇവയാണ് സെയ്ഫ് അഭിനയിച്ച് പുറത്തിറങ്ങാനിരിക്കുന്ന ചിത്രങ്ങള്‍.