ആരാധകരുടെ പ്രിയതാരദമ്പതികളാണ് സെയ്ഫ് അലിഖാനും കരീനയും. ഇവരുടെ മകന്‍ തൈമൂറിന്റെ വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം ആരാധകര്‍ ആവേശത്തോടെയാണ് ഏറ്റെടുക്കാറുളളത്. ടിം എന്നു വിളിക്കുന്ന തൈമൂറിനു പിന്നാലെയാണ് പലപ്പോഴും ക്യാമറക്കണ്ണുകള്‍. കുഞ്ഞ് തൈമൂറിന്റെ ചിത്രങ്ങളും വീഡിയോകളുമൊക്കെ പലപ്പോഴും ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. തൈമൂറിന്റെ നിരവധി ചിത്രങ്ങളും വീഡിയോകളുടെ സോഷ്യല്‍ മീഡിയയില്‍ തരംഗമാകാറുണ്ട്. എത്ര തിരക്കിനിടയില്‍ തൈമൂറിന്റെ കാര്യങ്ങള്‍ കരീന കൃത്യമായി ശ്രദ്ധിക്കാറുണ്ട്.ഇപ്പോള്‍ രണ്ടാമതും അമ്മയാകാന്‍ ഒരുങ്ങുകയാണ് കരീന.
ഗര്‍ഭിണിയായത് കൊണ്ട് മറ്റുള്ള കാര്യങ്ങള്‍ക്ക് ഒരു ബുദ്ധിമുട്ടുമില്ലെന്ന് കരീന തെളിയിച്ചിരുന്നു. ഗര്‍ഭിണി ആയിരിക്കുമ്പോള്‍ തന്നെ ഫാഷനിലും ഫിറ്റ്‌നസിലും തിളങ്ങാന്‍ നടിയ്ക്ക് സാധിക്കാറുണ്ട്. തൈമൂറിന്റെ ചിത്രങ്ങളും വീഡിയോകളുമൊക്കെ നിമിഷ നേരം കൊണ്ടാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഇപ്പോഴിതാ തൈമൂറിന്റെ പുതിയ ഒരു വീഡിയോ ആണ് പുറത്ത് വന്നിരിക്കുന്നത്. ഹിമാചല്‍ പ്രദേശിലെ ധര്‍മ്മശാലയില്‍ അവധി ആഘോഷിക്കുകയാണ് കരീന കപൂറും സെയ്ഫ് അലി ഖാനും തൈമൂറും. അവിടെ നിന്നുള്ളതാണ് രസകരമായ ഈ വീഡിയോ. ഹോട്ടല്‍ സ്റ്റാഫുകളില്‍ ഒരാളുടെ ജന്മദിനാഘോഷത്തിനിടെ ഉച്ചത്തില്‍ ഹാപ്പി ബര്‍ത്ത്‌ഡേ ഗാനം ആലപിക്കുകയാണ് തൈമൂര്‍. ഒന്നു ശബ്ദം കുറച്ചു പാടാന്‍ സെയ്ഫ് തൈമൂറിനോട് ആവശ്യപ്പെടുന്നതും തുടര്‍ന്ന് തൈമൂറും കരീനയും സെയ്ഫും ചേര്‍ന്ന് പാടുന്നതും വീഡിയോയില്‍ കാണാം.
ഭര്‍ത്താവും ബോളിവുഡ് നടനുമായ സെയിഫ് അലി ഖാന്റെ ജന്മദിനവും ഇവരുടെ വിവാഹ വാര്‍ഷികവുമെല്ലാം ഈ കാലയളവിലായിരുന്നു. കൊറോണയുടെ പ്രതിസന്ധികള്‍ നിലനില്‍ക്കുമ്പോഴും പൂര്‍ത്തിയാക്കാനുണ്ടായിരുന്ന സിനിമയുടെ ചിത്രീകരണത്തിനും കരീന എത്തിയിരുന്നു.2012 ലാണ് സെയിഫ് അലി ഖാനും കരീന കപൂര്‍ വിവാഹിതരായത്. 2017 ഡിസംബറില്‍ ഇവര്‍ക്ക് തൈമൂര്‍ അലിഖാന്‍ ജനിച്ചു. ഇരുവരുടേയും ഫാന്‍സ് തൈമൂറിന്റെ ഓരോ ചിത്രങ്ങളും വീഡിയോയുമൊക്കെ സോഷ്യല്‍മീഡിയയില്‍ ഏറ്റെടുക്കാറുണ്ട്.
തൈമൂറിന് പിറകെ ഇവരുടെ കുടുംബത്തിലേക്ക് ഒരാള്‍ കൂടി എത്തുകയാണ്.ആമിര്‍ ഖാന്‍ ചിത്രം ലാല്‍ സിംഗ് ചദ്ദയാണ് അടുത്തായി പുറത്തിറങ്ങാനുള്ള കരീന ചിത്രം. 2020 ഡിസംബറില്‍ റിലീസ് തീരുമാനിച്ച ചിത്രം, കൊവിഡ് ഭീതിയില്‍ റിലീസ് മാറ്റി 2021 ഡിസംബറിലേക്ക് മാറ്റിയിരിക്കുകയാണ്. ബണ്ടി ഓര്‍ ബബ്ലി 2, ഭൂത് പോലീസ് ഇവയാണ് സെയ്ഫ് അഭിനയിച്ച് പുറത്തിറങ്ങാനിരിക്കുന്ന ചിത്രങ്ങള്‍.