ഈ മ യൗവിന് ശേഷം ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കുന്ന ജെല്ലിക്കെട്ട് ലോകപ്രശസ്ത ടൊറന്റോ ചലച്ചിത്രമേളയിലേക്ക്. കേരളത്തില്‍ റിലീസിനെത്തുന്നതിന് മുന്‍പ് തന്നെ അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ എത്തുന്നു എന്ന പ്രത്യേകത കൂടി ഈ ചിത്രത്തിനുണ്ട്. സെപ്റ്റംമ്പര്‍ 5 മുതല്‍ 15 വരെയാണ് ചലച്ചിത്രമേള നടക്കുന്നത്.
എസ്.ഹരീഷ്, ആര്.ജയകുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഹരീഷ് എഴുതിയ മാവോയിസ്റ്റ് എന്ന ചെറുകഥയെ അടിസ്ഥാനമാക്കിയാണ് ചിത്രം പ്രദര്‍ശനത്തിന് എത്തുന്നത്. ഹരീഷ് എഴുതിയ മാവോയിസ്റ്റ് എന്ന ചെറുകഥയെ ആസ്പദമാക്കിയുള്ളതാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.
കണ്ടംപററി വേള്‍ഡ് സിനിമ വിഭാഗത്തിലാണ് ചിത്രം പ്രദര്‍ശിപ്പിക്കുന്നത്. 108 സിനിമകളാണ് ഇക്കുറി ഈ വിഭാഗത്തിലുള്ളത്. 'എ ബോള്‍ഡ് ന്യൂ വോയ്സ് ഇന്‍ മലയാളം സിനിമ' എന്നാണ് മേളയുടെ ഔദ്യോഗിക സൈറ്റില്‍ ചിത്രത്തെ പറ്റി പറഞ്ഞിരിക്കുന്നത്.
വിനായകനും ആന്റണി വര്‍ഗീസുമാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ജല്ലിക്കെട്ടിന് ഛായാഗ്രഹണം നിര്‍വഹിക്കുന്നത് ദേശീയ പുരസ്കാര ജേതാവ് ഗിരീഷ് ഗംഗാധരനാണ്.സിനിമയുടെ പ്രമേയം ഇതുവരെ ലിജോ ജോസ് പെല്ലിശ്ശേരി വ്യക്തമാക്കിയിട്ടില്ല. നേരത്തെ 'തൊണ്ടിമുതലും ദൃക്സാക്ഷിയും' ടൊറന്റോ റീല്‍ ഏഷ്യന്‍ ഫിലിം ഫെസ്റ്റിവല്‍ 2017ലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.