മകളോടുള്ള സ്‌നേഹത്തിന്റെ തിവ്രത വിളിച്ചുകാട്ടുന്ന മക്കന ജൂലൈ 19ന് തിയറ്ററുകൡലെത്തും

Malayalilife
മകളോടുള്ള സ്‌നേഹത്തിന്റെ തിവ്രത വിളിച്ചുകാട്ടുന്ന മക്കന ജൂലൈ 19ന് തിയറ്ററുകൡലെത്തും


ന്ത്യന്‍ പനോരമയില്‍ ഫീച്ചര്‍ വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച്, പ്രേക്ഷകരുടെ പ്രശംസ നേടിയ മക്കന ജൂലൈ 19ന് തിയറ്ററുകളിലെത്തുന്നു. ഫോര്‍ യു ക്രിയേഷന്‍സിന്റെ ബാനറില്‍ അലി കാക്കനാട് നിര്‍മിക്കുന്ന ചിത്രം റഹിം ഖാദര്‍ കഥയും തിരക്കഥയും സംഭാഷണവും എഴുതി സംവിധാനം ചെയ്യുന്നു. വിതരണം സൂരി സിനിമാസ്. 

സ്‌നേഹം മാത്രം നല്‍കി വളര്‍ത്തിയ മകള്‍ കാമുകനൊപ്പം പോകുമ്പോള്‍ അവളെ കാണാനും സ്‌നേഹിക്കാനും മാത്രമായി മതം മാറാന്‍ ശ്രമിക്കുന്ന മാതാപിതാക്കളുടെ കഥയാണ് മക്കന. ഇന്ദ്രന്‍സ്, സന്തോഷ് കീഴാറ്റൂര്‍, പ്രവീണ്‍ വിശ്വനാഥ്, സാജന്‍ പള്ളുരുത്തി, നസീര്‍ സംക്രാന്തി, ചേലാമറ്റം ഖാദര്‍, എന്‍.സി മോഹനന്‍, ടി.ആര്‍ രാജേന്ദ്രന്‍, മോഹനന്‍ മാണിക്യമംഗലം, ഖാലിദ് മഞ്ഞപ്പെട്ടി, മണി മായമ്പിള്ളി, ബിജോയ് വര്‍ഗീസ്, സുമേഷ്, മീനാക്ഷി മധുരാഘവ്, സജിത മഠത്തില്‍, ശാന്താകുമാരി, തെസ്‌നിഖാന്‍, കുളപ്പുള്ളി ലീല, മാലതി ടീച്ചര്‍, മിയ അഷറഫ് തുടങ്ങിയവര്‍ അഭിനയിക്കുന്നു. ആബിദ് ഷാ ഛായാഗ്രാഹണവും  മെന്റോസ് ആന്റണി ചിത്ര സംയോജനവും നിര്‍വഹിക്കുന്നു. പ്രദീപ് ശിവശങ്കരന്‍, ശിവദാസ് തത്തംപള്ളി എന്നിവരുടെ വരികള്‍ക്ക് അര്‍ഷിദ് ശ്രീധര്‍ സംഗീതം പകര്‍ന്നു. പശ്ചാത്തലസംഗീതം ജിനു വിജയന്‍. ഒക്കല്‍ദാസ് ചമയവും മില്‍ട്ടണ്‍ തോമസ് കലാസംവിധാനവും ഷാജി കൂനമ്മാവ് വസ്ത്രാലങ്കാരവും ഫസല്‍ ആലൂര്‍ നിശ്ചലഛായാഗ്രഹണവും സജീഷ് പരസ്യകലയും ഏബ്രഹാം ലിങ്കണ്‍ വാര്‍ത്താവിതരണവും കൈകാര്യം ചെയ്യുന്നു. നിര്‍മാണനിര്‍വണം ജോസ് വരാപ്പുഴ, പ്രൊഡക്ഷന്‍ ഡിസൈനര്‍ ബിപിന്‍ വല്ലശ്ശേരി. ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ അമ്പിളി എസ്.കുമാര്‍. അസോസിയേറ്റ് ഡയറക്ടര്‍ വിനോദ്‌റാം.   
 

indrans new movie makkana release date

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES