Latest News

മമ്മൂക്കയോട് പിണങ്ങിയ കുഞ്ഞാരാധികയ്ക്ക് താരത്തിന്റെ സര്‍പ്രൈസ്; അഞ്ചാം പിറന്നാളിന് പീലിമോള്‍ക്ക് സമ്മാനങ്ങളുമായി മമ്മൂക്ക

Malayalilife
 മമ്മൂക്കയോട് പിണങ്ങിയ കുഞ്ഞാരാധികയ്ക്ക് താരത്തിന്റെ സര്‍പ്രൈസ്; അഞ്ചാം പിറന്നാളിന് പീലിമോള്‍ക്ക് സമ്മാനങ്ങളുമായി മമ്മൂക്ക

മെഗാസ്റ്റാര്‍ മമ്മൂക്കയുടെ പിറന്നാളിനു പിന്നാലെ കുഞ്ഞാരാധികയുടെ വീഡിയോ ആണ് വൈറലായത്. മമ്മൂക്കയുടെ പിറന്നാളിന് പങ്കെടുക്കാന്‍ സാധിച്ചില്ലെന്ന് പറഞ്ഞ് കരഞ്ഞ് നിലവിളച്ച പീലിയുടെ വീഡിയോ മമ്മൂക്കയും പങ്കുവച്ചിരുന്നു.രണ്ട് ലക്ഷത്തിലേറെ പേരാണ് ഒരുമണിക്കൂര്‍ കൊണ്ട് താരം പങ്കുവച്ച ഈ വീഡിയോ കണ്ട് കഴിഞ്ഞിരിക്കുന്നത്.മൂന്ന് വയസ്സോളം പ്രായമുള്ള ഒരു പെണ്‍കുട്ടി മമ്മൂക്കനോട് മിണ്ടുല മമ്മൂക്ക എന്നെ ഹാപ്പി ബര്‍ത്ത്ഡേക്ക് വിളിച്ചില്ല എന്ന് ആവര്‍ത്തിച്ച് പറഞ്ഞ് കരയുകയായിരുന്നു. പിണങ്ങല്ലേ , എന്താ മോള്‍ടെ പേര് ?എന്ന് പറഞ്ഞ് കൊണ്ടായിരുന്നു മമ്മൂക്ക ഈ വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചതും. ഇതിനോടകം തന്നെ ഈ വീഡിയോ സോഷ്യല്‍ മീഡിയ ഏറ്റെടുക്കുകയും ചെയ്തു.

പെരിന്തല്‍മണ്ണ സ്വദേശികളായ ഹമീദലിയുടെയും സജ്‌ലയുടെയും മകളായ പീലിയാണ് ആ ആരാധിക. മമ്മൂക്കാനോട് ഞാന്‍ മിണ്ടൂല, എന്നെ മാത്രം ഹാപ്പി ബര്‍ത്ത്ഡേയ്ക്ക് വിളിച്ചില്ല എന്ന് പറഞ്ഞായിരുന്നു പീലിയുടെ കരച്ചില്‍. അന്വേഷിച്ച് ആളെ കണ്ടുകിട്ടിയതും കുരുന്ന് ആരാധികയെ തേടി മമ്മൂക്കയുടെ പിആര്‍ഒ റോബര്‍ട്ട് കുര്യാക്കോസിന്റെ വിളിയെത്തി. കോവിഡ് മാറിയാലുടന്‍ വീട്ടിലെത്തി കാണാനുള്ള സൗകര്യം ഒരുക്കാമെന്ന് അറിയിക്കുകയും ചെയ്തു. എന്നാലിപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ തരംഗമായ പീലിമോള്‍ ശരിക്കും ഞെട്ടിയിരിക്കയാണ്. പീലിയുടെ അഞ്ചാം പിറന്നാളിന് കേക്ക് മുറിക്കാന്‍ തുടങ്ങുന്ന സമയത്ത് കൊച്ചിയില്‍ നിന്നും രണ്ടു പേര്‍ എത്തി. കയ്യില്‍ ഒരു കിടിലന്‍ കേക്ക്, പുത്തനുടുപ്പും സമ്മാനങ്ങളും ഒക്കെയായി. എന്താണ് സംഭവിക്കുന്നതെന്നു മനസ്സിലാകാതെ പകച്ചു നിന്ന പീലി മോളുടെ വീട്ടുകാര്‍ കേക്കില്‍ എഴുതിയ വാക്കുകള്‍ കണ്ട് ശരിക്കും ഞെട്ടി. 'ഹാപ്പി ബര്‍ത്ത്ഡേയ് പീലിമോള്‍ , വിത്ത് ലവ് മമ്മൂട്ടി '. തന്റെ ജന്മദിനത്തില്‍ 'കരഞ്ഞു വാശി പിടിച്ച ' കുസൃതികുടുക്കയെ മലയാളത്തിന്റെ വല്യേട്ടന്‍ നെഞ്ചോടു ചേര്‍ക്കുന്ന രംഗങ്ങള്‍ക്കാണ് എല്ലാവരും സാക്ഷി ആയത്. പിന്നീട് വീട്ടുകാര്‍ തയ്യാറാക്കി വച്ച കേക്ക് പിതാവ് ഹമീദ് തന്നെ മാറ്റി വച്ച്, മമ്മൂക്ക സമ്മാനിച്ച കേക്ക് തന്നെ മുറിച്ചു ആഘോഷിക്കുന്ന രംഗങ്ങളാണ് കണ്ടത്. അപ്പോഴേക്കും ദേ വരുന്നൂ സാക്ഷാല്‍ മെഗാസ്റ്ററിന്റ വീഡിയോ കോള്‍. മമ്മൂക്കയെ കണ്ടതും പീലി നാണം കുണുങ്ങി. കൊച്ചിയിലെ യുവ ഫാഷന്‍ ഡിസൈനാറായ ബെന്‍ ജോണ്‍സണ്‍ പ്രത്യേകം നെയ്തെടുത്ത മനോഹരമായ ഉടുപ്പും അദ്ദേഹം കൊടുത്തു വിട്ടിരുന്നു.

അങ്കമാലി ചമ്പന്നൂര്‍ സ്വദേശികളായ ജോസ് പോളും ബിജു പൗലോസും ആണ് മമ്മൂട്ടിയുടെ സമ്മാനങ്ങളുമായി പെരിന്തല്‍മണ്ണയില്‍ എത്തിയത് . കഴിഞ്ഞ സെപ്റ്റംബര്‍ ഏഴിനായിരുന്നു മമ്മൂട്ടിയുടെ ജന്മദിനം. മമ്മൂട്ടി കേക്കുമുറിക്കുന്ന ചിത്രങ്ങളൊക്കെ മാധ്യമങ്ങളില്‍ വന്നിരുന്നു. ഇത് കാണാനിടയായ പീലി എന്ന് വിളിക്കുന്ന ദുആ മാതാപിതാക്കള്‍ ജോലി കഴിഞ്ഞു വരുമ്‌ബോള്‍ അവര്‍ മമ്മൂട്ടിയുടെ ജന്മദിന ആഘോഷത്തിന് പോയതാണ് എന്ന് കരുതിയാണ് കരഞ്ഞു വഴക്കുണ്ടാക്കിയത്. എന്തായാലും വീഡിയോ കോളിലൂടെ മമ്മൂക്കയെ കാണുകയും സമ്മാനങ്ങള്‍  കിട്ടുകയും ചെയ്തതോടെ പീലിമോളും ഹാപ്പിയാണ്.


 

mamookka gives a big surprise to his little fan peeli

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES