റോം നഗരം ചുറ്റി മഞ്ജു; നടിയുടെ സൂപ്പര്‍ കൂള്‍ ലുക്ക് പകര്‍ത്തി മിഥുന്‍ രമേശ്; നടിയുടെ ഏറ്റവും പുതിയ യാത്രാ ചിത്രങ്ങള്‍ക്ക് സോഷ്യല്‍മീഡിയയില്‍ ആരാധകരേറെ

Malayalilife
റോം നഗരം ചുറ്റി മഞ്ജു; നടിയുടെ സൂപ്പര്‍ കൂള്‍ ലുക്ക് പകര്‍ത്തി മിഥുന്‍ രമേശ്; നടിയുടെ ഏറ്റവും പുതിയ യാത്രാ ചിത്രങ്ങള്‍ക്ക് സോഷ്യല്‍മീഡിയയില്‍ ആരാധകരേറെ

സോഷ്യല്‍ മീഡിയയിലൂടെ നിരന്തരം ആരാധകരുമായി തന്റെ വിശേഷങ്ങള്‍ പങ്കു വയ്ക്കുന്ന താരമാണ് മഞ്ജു വാര്യര്‍. താരം ഈയടുത്ത് ഒരു യാത്ര പോവുകയാണ് എന്ന് ആരാധകരെ അറിയിച്ചിരുന്നു. എന്നാല്‍ ഇതിനു ശേഷം താരത്തിന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ നിറയുന്നത് യാത്രാചിത്രങ്ങളാണ്. ഇറ്റലിയിലേക്കായിരുന്നു മഞ്ജു യാത്ര തിരിച്ചത്. ഇപ്പോഴിതാ റോമും ജെറുസലേമുമെല്ലാം ചുറ്റി നടന്നു കാണുകയാണ് മലയാളത്തിന്റെ ലേഡി സൂപ്പര്‍ സ്റ്റാര്‍. 

മഞ്ജുവിനൊപ്പം സഹയാത്രികരായി രമേഷ് പിഷാരടിയും മിഥുന്‍ രമേഷുമുണ്ട്. ഒരു യാത്രക്ക് ഒരുങ്ങുകയാമഅ എന്ന് താരം കുറിച്ചപ്പോള്‍ നരവധി പേരാണ് താരത്തിന് ആശംസകള്‍ അറിയിച്ചത്. അതേസമയം താരം പങ്കു വയ്ക്കുന്ന ചിത്രങ്ങളൊക്കെയും വളരെ പെട്ടെന്നു തന്നെ ആരാധകര്‍ ഏറ്രെടുക്കുകയും വൈറലാകുകയുമായിരുന്നു.

ഡിസംബര്‍ മിസ്റ്റ് എന്ന ഒരു പരിപാടിയുടെ ഭാഗമായി അതില്‍ പങ്കെടുക്കുന്നതിനു വേണ്ടി മലയാളത്തില്‍ നിന്നും വലിയോരു താര നിര അടുത്തിടെ ജെറുസലേമില്‍ എത്തിയിരുന്നു. ഇതിനാണ് മഞ്ജുവും അവിടെ എത്തിയിരിക്കുന്നത്. മറ്റു താരങ്ങളായ കുഞ്ചാക്കോ ബോബന്‍, ടൊവിനോ തോമസ്, നീരജ് മാധവ്, എന്നിവരും പരിപാടിയുടെ ഭാഗമായി അവിടെ എത്തിയിരുന്നു. എന്നാല്‍ ഇതിനോടകം തന്നെ യാത്രയ്ക്കിടയില്‍ ബദ്ലഹേം വാഥികളിലൂടെ ചുറ്റിക്കറങ്ങുന്ന താരത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങള്‍ ഏറ്റെടുത്തിരുന്നു.  

അജിത്ത് നായകനായി എത്തുന്ന തുനിവ് എന്ന ചിത്രത്തിന്റെ തിരക്കുകളിലാണ് താരം ഇപ്പോള്‍. അജിത്ത് - എച്ച് വിനോദ് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന മൂന്നാം ചിത്രമാണ് തുനിവ്. വലിമൈ, ബോളിവുഡ് ചിത്രം പിങ്കിന്റെ റീമേക്കായ നേര്‍ക്കൊണ്ട പാര്‍വൈ എന്നിവയാണ് ഇവരുടെ കൂട്ടുകെട്ടില്‍ അരങ്ങേറിയ മറ്റു ചിത്രങ്ങള്‍. സീ സ്റ്റുഡിയോസും ബോണി കപൂറിന്റെ ബെയ് വ്യൂ പ്രോജക്ടും ചേര്‍ന്നാണ്  തുനിവിന്റെ നിര്‍മ്മാണം. ആയിഷ, വെളളരിപ്പട്ടണം എന്നിവയാണ് താരത്തിന്റെ മറ്റുളള പുതിയ ചിത്രങ്ങള്‍. 

 

 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Manju Warrier (@manju.warrier)

manju warrier rome tour

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES