Latest News

ജന്മദിനത്തില്‍ കിമോണോ അണിഞ്ഞ് മഞ്ജു വാരിയര്‍; വൈറലായി ജപ്പാനില്‍ നിന്നുള്ള ചിത്രങ്ങള്‍; 'നിങ്ങളുടെ സ്‌നേഹത്തിന് നന്ദിയെന്നും താരത്തിന്റെ കുറിപ്പ്

Malayalilife
ജന്മദിനത്തില്‍ കിമോണോ അണിഞ്ഞ് മഞ്ജു വാരിയര്‍; വൈറലായി ജപ്പാനില്‍ നിന്നുള്ള ചിത്രങ്ങള്‍; 'നിങ്ങളുടെ സ്‌നേഹത്തിന് നന്ദിയെന്നും താരത്തിന്റെ കുറിപ്പ്

ജന്മദിനത്തില്‍ ജപ്പാനില്‍ നിന്നുള്ള ചിത്രങ്ങള്‍ പങ്കുവെച്ച് മലയാളികളുടെ പ്രിയ താരം മഞ്ജു വാര്യര്‍. പരമ്പരാഗത ജാപ്പനീസ് വസ്ത്രമായ കിമോണോ ധരിച്ചാണ് നടി ചിത്രങ്ങളില്‍ പ്രത്യക്ഷപ്പെടുന്നത്. ജാപ്പനീസ് തെരുവുകളിലൂടെയും മധുരപലഹാര കടകള്‍ക്ക് മുന്നിലുമെത്തിയ മഞ്ജുവിന്റെ ചിത്രങ്ങള്‍ ആരാധകശ്രദ്ധ നേടുകയാണ്. ആശംസകള്‍ നേര്‍ന്നവര്‍ക്ക് നന്ദി അറിയിച്ച് കൊണ്ടാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. 

നിരവധി പേരാണ് മഞ്ജുവിന് ജന്മദിനാശംസകള്‍ നേര്‍ന്ന് രംഗത്തെത്തിയത്. പ്രിയാമണി, സൗബിന്‍ ഷാഹിര്‍, ആര്യ ബഡായി, ദീപ്തി സതി തുടങ്ങിയ സിനിമാ താരങ്ങളും മഞ്ജുവിന് ആശംസകളറിയിച്ചിട്ടുണ്ട്. ചിത്രങ്ങളില്‍ മഞ്ജുവിന്റെ വേഷവിധാനങ്ങളെയും ആരാധകര്‍ പ്രശംസിക്കുന്നുണ്ട്. 

'എല്ലായിടത്തുനിന്നും ഇപ്പോഴും വന്നുകൊണ്ടിരിക്കുന്ന നിങ്ങളുടെ സ്‌നേഹത്തിന് നന്ദി. ചെറിയ കാര്യങ്ങള്‍ക്കും വലിയ കാര്യങ്ങള്‍ക്കും അതിനിടയിലുള്ള കാര്യങ്ങള്‍ക്കും, എല്ലാത്തിനും എനിക്കൊരുപാട് നന്ദി പറയാനുണ്ട്. നന്ദി, ഈ യാത്രയ്ക്കും സന്തോഷത്തിനും ശക്തിക്കും. സ്‌നേഹവും നന്ദിയും,' നടി കുറിച്ചു. ജപ്പാനിലെ അനുഭവങ്ങളും കാഴ്ചകളും പങ്കുവെച്ചുകൊണ്ടാണ് മഞ്ജു തന്റെ സന്തോഷം പ്രകടിപ്പിച്ചത്.

manju warrier in japan

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES