Latest News

തന്റെ പേര് ഗൂഗിളിൽ സെർച്ച് ചെയ്യുമ്പോൾ കാണുന്നത് ഇതൊക്കെയാണ്; അത് തന്നെ വല്ലാതെ ബുദ്ധിമുട്ടിക്കുന്നുണ്ട് ; മനസ്സ് തുറന്ന് മേതിൽ ദേവിക

Malayalilife
തന്റെ പേര് ഗൂഗിളിൽ സെർച്ച് ചെയ്യുമ്പോൾ കാണുന്നത് ഇതൊക്കെയാണ്; അത് തന്നെ വല്ലാതെ ബുദ്ധിമുട്ടിക്കുന്നുണ്ട് ; മനസ്സ് തുറന്ന് മേതിൽ ദേവിക

ലയാളി പ്രേക്ഷകർക്ക് ഏറെ സുപരിചിതയായ നർത്തകിയാണ് മേതിൽ ദേവിക. നടൻ മുകേഷുമായുള്ള മേതിൽ ദേവികയുടെ വിവാഹ മോചനം 
ഏറെ ശ്രദ്ധ നേടിയിരുന്നു. എന്നാൽ ഇപ്പോൾ വിവാഹ മോചനത്തെ കുറിച്ച്  പ്രതികരിച്ച് മേതിൽ ദേവിക പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധ നേടുന്നത്. ദി ഫോർത്തിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യത്തെ കുറിച്ച് അവർ സംസാരിച്ചത്.

തന്റെ പേര് ഗൂഗിളിൽ സെർച്ച് ചെയ്യുമ്പോൾ കാണുന്നത് വിവാഹ മോചനത്തെ കുറിച്ചുള്ള വാർത്തകളാണ്, അത് തന്നെ വല്ലാതെ ബുദ്ധിമുട്ടിക്കുന്നുണ്ട് എന്നായിരുന്നു ദേവിക പറഞ്ഞത്. പുറത്തുള്ള പല യൂണിവേഴ്‌സിറ്റികളിൽ നിന്നും ക്ലാസുകൾക്കായി ബന്ധപ്പെടാറുണ്ട്. ആ സമയത്ത് തന്റെ പേര് അവർ ഗൂഗിൾ ചെയ്തു നോക്കും. അപ്പോൾ കാണുന്നത് മുഴുവൻ ഇതാണ്. പുറത്ത് നിന്ന് ഫെലോഷിപ്പ് ഒക്കെ കിട്ടുമ്പോൾ അവർ ആദ്യം ചെയ്യുന്നത് എന്നെ കുറിച്ചുള്ള കാര്യങ്ങൾ ഗൂഗിൽ ചെയ്യുകയാണ്. അത് എനിക്ക് വളരെ അധികം ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ടെന്നും അവർ പറഞ്ഞു,’

തനിക്ക് മികച്ച അക്കാദമിക് ബാക്ക്ഗ്രൗണ്ട് ഉണ്ട്. അത് കാരണം താൻ മറ്റൊരു കാര്യം ചെയ്തു, ഒരു വെബ്‌സൈറ്റ് തുടങ്ങി.  അതില്‍ തന്റെ ഡാന്‍സും ക്ലാസും ലെക്ചറുകളും എല്ലാം ഉണ്ട്. അത് എല്ലാം ആളുകള്‍ കാണുകയും പിന്തുടരുകയും ഒക്കെ ചെയ്യുന്ന ഒരുപാട് പേര്‍ ഉണ്ട് എന്നതും വലിയ സന്തോഷമാണെന്നും മേതിൽ ദേവിക പറഞ്ഞു. ഒരാൾ മതി മാറ്റമുണ്ടാക്കാൻ. താൻ ആണെങ്കിൽ അത് ചിലപ്പോൾ ചെയ്യില്ലായിരിക്കും. നമ്മളറിയാതെ നമ്മുടെ ഒരു വാക്ക് കൊണ്ട് ജീവിതം മാറി മറയുന്നവരുണ്ടാകാമെന്നും അവർ പറഞ്ഞു.

വിവാഹ മോചനത്തിൽ ആരെയും കുറ്റപ്പെടുത്താതെയിരുന്ന തീരുമാനത്തെ കുറിച്ചും മേതിൽ ദേവിക സംസാരിക്കുന്നുണ്ട്.  നമ്മൾ ഓരോ തീരുമാനവും എടുക്കുന്നത് വളരെ ആലോചിച്ചുതന്നെയാണ്. ആ തീരുമാനം നമ്മുടെ ചുറ്റുമുള്ളവരെ എങ്ങനെ ബാധിക്കുന്നു എന്നതാണ് ഏറ്റവും പ്രധാനം. ആ ചിന്ത വരുമ്പോൾ തന്നെ നമ്മൾ അൽപ്പം കൂടി കരുതലുള്ളവരായി മാറും. പ്രശ്‌നങ്ങൾ വളരെ എളുപ്പത്തിൽ ഉണ്ടാക്കാൻ കഴിയും. പക്ഷെ അതെങ്ങനെ ഒഴിവാക്കാം എന്നതാണ് വലിയ കാര്യമെന്നും  മേതിൽ ദേവിക പറഞ്ഞു. 

Read more topics: # methil devika words about google
methil devika words about google

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES