മേപ്പടിയാന്‍ സിനിമയ്ക്ക് വേണ്ടി പുരസ്‌കാരം വാങ്ങാനെത്തി ഉണ്ണി മുകുന്ദന്റെ അച്ഛന്‍;പ്രത്യേക ജൂറി പുരസ്‌കാരം ഏറ്റുവാങ്ങി നടന്‍ ഇന്ദ്രന്‍സ്; മലയാള സിനിമയ്ക്ക് അഭിമാനമായി  ഹോം സിനിമ; വിവാഹ സാരിയില്‍ ദേശീയ പുരസ്‌കാരം സ്വീകരിച്ച്  ആലിയ ഭട്ട്; അവാര്‍ഡ് വിതരണ കാഴ്ച്ചകള്‍ ഇങ്ങനെ

Malayalilife
മേപ്പടിയാന്‍ സിനിമയ്ക്ക് വേണ്ടി പുരസ്‌കാരം വാങ്ങാനെത്തി ഉണ്ണി മുകുന്ദന്റെ അച്ഛന്‍;പ്രത്യേക ജൂറി പുരസ്‌കാരം ഏറ്റുവാങ്ങി നടന്‍ ഇന്ദ്രന്‍സ്; മലയാള സിനിമയ്ക്ക് അഭിമാനമായി  ഹോം സിനിമ; വിവാഹ സാരിയില്‍ ദേശീയ പുരസ്‌കാരം സ്വീകരിച്ച്  ആലിയ ഭട്ട്; അവാര്‍ഡ് വിതരണ കാഴ്ച്ചകള്‍ ഇങ്ങനെ

69മത് ദേശീയ ചലച്ചിത്ര പുരസ്‌കാര വിതരണ ചടങ്ങ് ഇന്നലെ ഡല്‍ഹിയിലെ വിജ്ഞാന്‍ ഭവനില്‍ നടന്നു ചടങ്ങില്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മു പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു. എട്ട് വിഭാഗങ്ങളിലാണ് മലയാള സിനിമ ദേശീയ പുരസ്‌കാരങ്ങള്‍ സ്വന്തമാക്കിയത്. ഫീച്ചര്‍, നോണ്‍ ഫീച്ചര്‍ വിഭാഗങ്ങളിലായാണ് സമ്മാനം. ഹോം സിനിമയിലെ അഭിനയത്തിന് നടന്‍ ഇന്ദ്രന്‍സ് പ്രത്യേക ജൂറി പുരസ്‌കാരം ഏറ്റുവാങ്ങി.

മികച്ച മലയാള ചിത്രമായി തിരഞ്ഞെടുത്ത ഹോമിന് വേണ്ടി നിര്‍മാതാവ് വിജയ് ബാബു പുരസ്‌കാരം ഏറ്റുവാങ്ങി. ഷാഹി കബീറാണ് മികച്ച തിരക്കഥാകൃത്ത്. മാര്‍ട്ടിന്‍ പ്രക്കാട്ട് സംവിധാനം ചെയ്ത നായാട്ട് എന്ന ചിത്രത്തിനാണ് പുരസ്‌കാരം. മികച്ച പുതുമുഖ സംവിധായകനുള്ള പുരസ്‌കാരം മേപ്പടിയാന്‍ എന്ന ചിത്രത്തിന് വിഷ്ണു മോഹന്‍ ഏറ്റുവാങ്ങി. കൃഷാന്ത് സംവിധാനം ചെയ്ത 'ആവാസവ്യൂഹ'മാണ് മികച്ച പരിസ്ഥിതി ചിത്രം.

മേപ്പടിയാന്‍ സിനിമയ്ക്കു വേണ്ടി പുരസ്‌കാരം ഏറ്റുവാങ്ങാന്‍ നടന്‍ ഉണ്ണി മുകുന്ദന്റെ അച്ഛന്‍ എം. മുകുന്ദന്‍ ആണ് എത്തിയത്.മികച്ച നവാഗത സംവിധായകനുളള ഇന്ദിരാഗാന്ധി പുരസ്‌കാരം നേടിയ 'മേപ്പടിയാന്‍' സിനിമയുടെ നിര്‍മാതാവെന്ന നിലയിലാണ് എം. മുകുന്ദന്‍ വേദിയിലെത്തിയത്. സിനിമയുടെ സംവിധായകനായ വിഷ്ണു മോഹനും രാഷ്ട്രപതി ദ്രൗപതി മുര്‍മുവില്‍ നിന്നും പുരസ്‌കാരം ഏറ്റുവാങ്ങി. 

ബഹുമാനപ്പെട്ട രാഷ്ട്രപതിയില്‍ നിന്ന് ദേശീയ അംഗീകാരം സ്വീകരിക്കുന്ന തന്റെ പിതാവിനെ നോക്കി സന്തോഷത്തോടെ തലയുയര്‍ത്തി നില്‍ക്കുന്നുവെന്നായിരുന്നു ഉണ്ണി മുകുന്ദന്റെ പ്രതികരണം. അച്ഛന്‍ പുരസ്‌കാരം സ്വീകരിക്കുന്ന വിഡിയോ പങ്കുവച്ച് വികാരനിര്‍ഭരമായൊരു കുറിപ്പും ഉണ്ണി എഴുതുകയുണ്ടായി.
    
മേപ്പടിയാന്‍, ഒരു സാധാരണക്കാരന്റെ കഥ, എങ്ങനെയോ എന്റെ വ്യക്തിജീവിതവുമായി പ്രതിധ്വനിച്ചു, ഒരുപക്ഷേ ഞാന്‍ ഈ പ്രോജക്റ്റ് ഏറ്റെടുക്കാനുള്ള ഒരു കാരണവും ഇതായിരിക്കാം. ഇന്ന്, ബഹുമാനപ്പെട്ട രാഷ്ട്രപതിയില്‍ നിന്ന് ദേശീയ അംഗീകാരം വാങ്ങുന്ന എന്റെ പിതാവിനെ നോക്കി സന്തോഷത്തോടെ , അഭിമാനിക്കുന്ന മകനായി ഞാന്‍ തലയുയര്‍ത്തി നില്‍ക്കുന്നു. 

ഞാന്‍ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും സത്യസന്ധനും നിര്‍ഭയനുമായ മനുഷ്യനോട്. എന്നില്‍ വിശ്വസിച്ചതിന് എന്റെ അച്ഛനും അമ്മയ്ക്കും എന്റെ എളിയ സമ്മാനമാണിത്. വിഷ്ണു മോഹന്‍, അഭിനന്ദനങ്ങള്‍! ഇനിയും പലതും വരാനുണ്ട്. ഇതൊരു തുടക്കം മാത്രം.''-ഉണ്ണി മുകുന്ദന്‍ കുറിച്ചു.

 

 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Unni Mukundan (@iamunnimukundan)

        
       

 

പുരസ്‌കാര വേദിയില്‍ ബോളിവുഡ് താരം ആലിയ ഭട്ട് വിവാഹ സാരിയിലാണ് എത്തിയത്. സഞ്ജയ് ലീല ബന്‍സാലി സംവിധാനം ചെയ്ത ഗംഗുഭായ് കത്ത്യാവാഡി എന്ന സിനിമയിലെ പ്രകടനത്തിനാണ് മികച്ച നടിക്കുള്ള പരസ്‌കാരം ആലിയ നേടിയത്.

മിമിയിലെ പ്രകടനത്തിലൂടെ കൃതി സനോണിനൊപ്പം ആലിയ ഭട്ട് മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം പങ്കിടുകയായിരുന്നു. ഭര്‍ത്താവും നടനുമായ രണ്‍ബീര്‍ കപൂറും ആലിയക്കൊപ്പം ചടങ്ങിനെത്തിയിരുന്നു.

അവാര്‍ഡ് നേട്ടത്തില്‍ സന്തോഷം പ്രകടിപ്പിച്ച ആലിയ സംവിധായകന്‍ സഞ്ജയ് ലീലാ ബന്‍സാലിയോടുള്ള നന്ദി റെഡ് കാര്‍പ്പറ്റില്‍ വച്ച് അറിയിച്ചു. തന്നെ വിശ്വസിച്ച് ഏല്‍പ്പിച്ച കഥാപാത്രം തന്നാല്‍ ആകും വിധം അവതരിപ്പിക്കാന്‍ കഴിഞ്ഞെന്നും ആലിയ പറഞ്ഞു.

തന്റെ വിവാഹ സാരിയിലാണ് ആലിയ പുരസ്‌കാരം ഏറ്റുവാങ്ങാനായി എത്തിയത്. സഭ്യസാചി ക്രിയേഷന്‍സ് ഡിസൈന്‍ ചെയ്ത ഓഫ് വൈറ്റ് നിറത്തില്‍ ഗോള്‍ഡന്‍ എംബ്രോയ്ഡറിയുള്ള സാരി ആലിയയുടെ വിവാഹത്തിലെ ശ്രദ്ധിക്കപ്പെട്ടിരുന്നു. 2022 ഏപ്രില്‍ 14ന് ആയിരുന്നു ആലിയയും രണ്‍ബിറും തമ്മിലുള്ള വിവാഹം.


മറ്റു പുരസ്‌കാര ജേതാക്കള്‍

ഫീച്ചര്‍ വിഭാഗം

ഫീച്ചര്‍ ഫിലിം റോക്കട്രി:ദ നമ്പി എഫക്ട്

നടന്‍ അല്ലു അര്‍ജുന്‍(പുഷ്പ)

നടി ആലിയ ഭട്ട് (ഗംഗുഭായ് കത്ത്യാവാടി), കൃതിസനോണ്‍(മിമി)

സഹനടന്‍ പങ്കജ് ത്രിപാഠി (മിമി)

സഹ നടി പല്ലവി ജോഷി (കശ്മീര്‍ ഫയല്‍സ്)

ബാലതാരം ഭവിന്‍ റബാരി (ഛെല്ലോ ഷോ)

തിരക്കഥ (ഒറിജിനല്‍) ഷാഹി കബീര്‍ (നായാട്ട്)

അഡാപ്റ്റഡ് തിരക്കഥ സഞ്ജയ് ലീലാ ഭന്‍സാലി, ഉത്കര്‍ഷിണി വസിഷ്ട്(ഗംഗുഭായി കത്ത്യാവാടി)

ഡയലോഗ്ഉത്കര്‍ഷിണി വസിഷ്ട്, പ്രകാശ് കപാഡിയ(ഗംഗുഭായി കത്ത്യാവാടി)

ഛായാഗ്രഹണം സര്‍ദാര്‍ ഉധം(അവിക് മുമുഖോപാധ്യായ)

സംഗീത സംവിധായകന്‍ ദേവിശ്രീ പ്രസാദ്(പുഷ്പ)

സംഗീത സംവിധായകന്‍ (പശ്ചാത്തലം) എം.എം. കീരവാണി (ആര്‍.ആര്‍.ആര്‍)

ഗായിക ശ്രേയ ഘോഷാല്‍(മായവാ ഛായാവാ ഇരവിന്‍ നിഴല്‍)

ഗായകന്‍ കാലാഭൈരവ(കൊമരം ഭീമുഡോ ആര്‍ആര്‍ആര്‍)

ഗാനരചയിതാവ്: ചന്ദ്രബോസ് (ആര്‍ആര്‍ആര്‍)

നവാഗത സംവിധായകനുള്ള ഇന്ദിര ഗാന്ധി പുരസ്‌കാരം വിഷ്ണു മോഹന്‍(മേപ്പടിയാന്‍)

എഡിറ്റിങ് സഞ്ജയ് ലീലാ ഭന്‍സാലി(ഗംഗുഭായി കത്ത്യാവാടി)

കോസ്റ്റിയൂം ഡിസൈനര്‍ വീര കപൂര്‍(സര്‍ദാര്‍ ഉധം)

പ്രൊഡക്ഷന്‍ ഡിസൈന്‍ ദിമിത്രി മലിച്ച്

ഓഡിയോഗ്രഫി അരുണ്‍ അശോക്, സോനു കെ.പി.(ചവിട്ട്), അനീഷ്(സര്‍ദാര്‍ ഉധം), സിനോയ് ജോസഫ്(ഝില്ലി)

സംഘട്ടന സംവിധാനം കിംഗ് സോളമന്‍(ആര്‍.ആര്‍.ആര്‍)

നൃത്തസംവിധാനം പ്രേം രക്ഷിത്(ആര്‍.ആര്‍.ആര്‍)

പരിസ്ഥിതി ചിത്രം ആവാസവ്യൂഹം

ജനപ്രിയചിത്രം ആര്‍.ആര്‍.ആര്‍

മലയാളം സിനിമ ഹോം

തമിഴ് സിനിമ കടൈസി വിവസായി

കന്നട സിനിമ 777 ചാര്‍ളി

തെലുങ്ക് സിനിമ ഉപ്പേന

ഹിന്ദി സിനിമ സര്‍ദാര്‍ ഉധം

മറാഠി സിനിമ ഏക്ദാ കായ് സാലാ

ആസാമീസ് സിനിമ ആനുര്‍

ബംഗാളി സിനിമ കാല്‍കോക്കോ

ഗുജറാത്തി സിനിമ ലാസ്റ്റ് ഫിലിം ഷോ

നോണ്‍ ഫീച്ചര്‍ വിഭാഗം

സിനിമ ചാന്ദ് സാന്‍സേ(പ്രതിമ ജോഷി)

പരിസ്ഥിതി ചിത്രം മൂന്നാം വളവ്(ആര്‍.എസ്. പ്രദീപ്)

ഷോര്‍ട്ട് ഫിലിം ഫിക്ഷന്‍ ദാല്‍ഭാട്

ആനിമേഷന്‍ ചിത്രം കണ്ടിട്ടുണ്ട്(അദിതി കൃഷ്ണദാസ)

പ്രത്യേക പരാമര്‍ശം ബാലേ ബംഗാര

സംഗീതം ഇഷാന്‍ ദേവച്ഛ(സക്കലന്റ്)

റീ റെക്കോര്‍ഡ്ങ് ഉണ്ണിക്കൃഷ്ണന്‍

സംവിധാനം ബാകുല്‍ മാത്യാനി(സ്മൈല്‍ പ്ലീസ്


 

national award winners

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES