അവസാനനിമിഷം തീരുമാനിച്ച പാര്‍ട്ടി; എല്ലാവരോടും നന്ദി പറഞ്ഞ് നവ്യ

Malayalilife
topbanner
 അവസാനനിമിഷം തീരുമാനിച്ച പാര്‍ട്ടി; എല്ലാവരോടും നന്ദി പറഞ്ഞ് നവ്യ

സിബി മലയില്‍ സംവിധാനം ചെയ്ത ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് നവ്യ വെള്ളിത്തിരയില്‍ എത്തുന്നത്. അഭിനേത്രി എന്നതിലുപരി ഒരു നര്‍ത്തകിയാണ് നവ്യ. സിനിമയില്‍ എത്തുന്നതിനു മുന്‍പ് സ്‌കൂള്‍ കലോത്സവ വേദികളിലെ നിറസാന്നിധ്യമായിരുന്ന നവ്യ നന്ദനം എന്ന സിനിമയിലെ ബാലാമണി എന്ന കഥാപാത്ത്ര്തിലൂടെയാണ് ശ്രദ്ധേയയാകുന്നത്. 10 വര്‍ഷത്തോളം സിനിമയിലെ നിറസാന്നിധ്യമായിരുന്ന നവ്യ വിവാഹശേഷം സിനിമയില്‍ നിന്നും ഇടവേള എടുക്കുകയായിരുന്നു. പിന്നീട് നൃത്തവേദികളിലൂടെയും സ്റ്റേജ് ഷോകളിലും മിനിസ്‌ക്രീനില്‍ അവതാരകയായും നവ്യ സ്‌ക്രീനില്‍ തിരിച്ചെത്തിയിരുന്നു.

സോഷ്യല്‍ മീഡിയയില്‍ സജീവമായി നില്‍ക്കുന്ന നവ്യ തന്റെ ജീവിതത്തില്‍ നടക്കുന്ന ഓരോ അവിസ്മരണീയമായ മൂഹൂര്‍ത്തം സോഷ്യല്‍ മീഡിയയിലൂടെ പ്രേക്ഷകരുമായി താരം പങ്കുവെയ്ക്കാറുണ്ട്. കുടുംബവുമൊത്തുളള സന്തോഷകരമായ മൂഹൂര്‍ത്തങ്ങളും കരിയറിലെ ഓരോ ചുവടുകളും നവ്യ പങ്കുവെയ്ക്കാന്‍ മറക്കാറില്ല. നവ്യയുടെ പോസ്റ്റുകള്‍ക്ക് മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്. സിനിമയില്‍ നിന്നും മാറി നിന്നിട്ടും നവ്യയ്ക്ക് ലഭിക്കുന്ന പ്രേക്ഷക പിന്തുണയ്ക്ക് ഒരു മാറ്റവുമില്ലെന്ന് ഇതില്‍ നിന്നും മനസ്സിലാക്കാം.
 


 ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത് നവ്യയുടെ മകന്‍ സായ് കൃഷ്ണയുടെ പിറന്നാള്‍ ആഘോഷ ചിത്രങ്ങളാണ്. വിവാഹ ശേഷം ഭര്‍ത്താവിനും കുട്ടിയ്‌ക്കൊപ്പം നവ്യം മുബൈയിലാണ് താമസം. സ്. മകനോടൊപ്പവും ഭര്‍ത്താവിനോടൊപ്പവുമുളള പിറന്നാള്‍ ആഘോഷ ചിത്രമാണ് പങ്കുവെച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസമായിരുന്നു പിറന്നാള്‍ എങ്കിലും ഇപ്പോഴാണ് താരം പിറന്നാള്‍ ആഘോഷത്തിന്റെ ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്.




 

 

Read more topics: # navya nair,# son,# sai birthday party
navya nair son sai birthday party

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES