Latest News

ഒരാള്‍ ജീവിതത്തെ ചിട്ടയോടെ കെട്ടിപ്പടുക്കാന്‍ നോക്കുമ്പോള്‍ മറ്റേയാള്‍ 'ചില്ല്' ചെയ്ത് നടക്കാന്‍ ആഗ്രഹിച്ചിടത്താണ് മാറ്റങ്ങള്‍ തുടങ്ങിയത്; ആത്മീയ ഉണര്‍വിനെ മനസ്സിലാക്കാന്‍ വീട്ടുകാര്‍ക്കോ മുന്‍ ഭര്‍ത്താവിനോ സാധിച്ചില്ല; കുടുംബം സൈക്യാട്രിക് ആശുപത്രിയിലാക്കി;14 വര്‍ഷത്തോളം മരുന്നുകള്‍ കഴിച്ചു; സാമ്പത്തികമായും തകര്‍ന്നു; ലെനയുടെ വെളിപ്പെടുത്തല്‍

Malayalilife
ഒരാള്‍ ജീവിതത്തെ ചിട്ടയോടെ കെട്ടിപ്പടുക്കാന്‍ നോക്കുമ്പോള്‍ മറ്റേയാള്‍ 'ചില്ല്' ചെയ്ത് നടക്കാന്‍ ആഗ്രഹിച്ചിടത്താണ് മാറ്റങ്ങള്‍ തുടങ്ങിയത്; ആത്മീയ ഉണര്‍വിനെ മനസ്സിലാക്കാന്‍ വീട്ടുകാര്‍ക്കോ മുന്‍ ഭര്‍ത്താവിനോ സാധിച്ചില്ല; കുടുംബം സൈക്യാട്രിക് ആശുപത്രിയിലാക്കി;14 വര്‍ഷത്തോളം മരുന്നുകള്‍ കഴിച്ചു; സാമ്പത്തികമായും തകര്‍ന്നു; ലെനയുടെ വെളിപ്പെടുത്തല്‍

സഹനടിയായും നായികയായുമൊക്കെ മലയാള സിനിമയില്‍ സജീവമാണ് ലെന. മലയാളികളുടെ പ്രിയപ്പെട്ട നടി തന്റെ സ്പിരിച്വാലിറ്റിയെക്കുറിച്ചും ആശയങ്ങളെക്കുറിച്ചുമൊക്കെ പലപ്പോഴും തുറന്ന് പറഞ്ഞ് കൈയ്യടി നേടാറുണ്ട്. 
ദ ഓട്ടോഗ്രാഫി ഓഫ് ഗോഡ് എന്ന പുസ്തകവും നടി എഴുതിയിരുന്നു. ഇപ്പോഴിതാ തന്റെ ആദ്യ വിവാഹവും വേര്‍പിരിയിലിനെയും ഒക്കെ കുറി്ച്ച് ചില വെളിപ്പെടുത്തലുകള്‍ കൂടി നടത്തിയിരിക്കുകയാണ്.

2024ല്‍ ആണ് ലെന ബഹിരാകാശ യാത്രികനായ പ്രശാന്ത് ബാലകൃഷ്ണന്‍ നായരെ വിവാഹം കഴിച്ചത്. അവതാരകയായ രഞ്ജിനി ഹരിദാസുമായി നടത്തിയ അഭിമുഖത്തിലാണ് നടി തന്റെ മനസ്സ് തുറന്നത്.  തന്റെ ആദ്യ വിവാഹത്തെക്കുറിച്ചും വിവാഹമോചനത്തെ് കുറിച്ചുമെല്ലാം നടി മനസ് തുറന്നു. 

ആറാം ക്ലാസ് മുതലുളള പ്രണയമായിരുന്നു അതെന്നാണ് ലെന പറയുന്നത്. 23-ാം വയസില്‍ വിവാഹിതരായ തങ്ങള്‍ 30-ാം വയസില്‍ വിവാഹമോചിതരായെന്ന് പറയുകയാണ് ലെന. ആറാം ക്ലാസ്സില്‍ പഠിക്കുമ്പോഴാണ് തന്റെ പ്രണയം മൊട്ടിടുന്നത്. 12-ാം വയസ്സില്‍ തുടങ്ങിയ ബന്ധം 30-ാം വയസ്സിലാണ് അവസാനിച്ചതെന്ന് നടി പറയുന്നു. മുപ്പതാം വയസ്സില്‍ തങ്ങളുടെ ബന്ധത്തെക്കുറിച്ച് തനിക്കുണ്ടായ വ്യക്തത ആ ബന്ധം എവിടെ എത്തിനില്‍ക്കുന്നുവെന്ന് മനസ്സിലാക്കാന്‍ തന്നെ സഹായിച്ചുവെന്നും താരം പറഞ്ഞു.

വിവാഹമോചന പത്രത്തില്‍ ഒപ്പിട്ടു കഴിഞ്ഞപ്പോള്‍, 'ഓ, എല്ലാം കഴിഞ്ഞു' എന്നോര്‍ത്ത് ചെറിയൊരു ഭാരം മനസ്സില്‍ തോന്നിയിരുന്നു.അതൊരു പ്രാക്ടിക്കല്‍ തീരുമാനം ആയിരുന്നു. ആദ്യ വിവാഹം ചെയ്തതിന് കാരണം മുന്‍ഭര്‍ത്താവുമായി ഞാന്‍ ആറാം ക്ലാസ് മുതല്‍ പ്രണയത്തിലായിരുന്നു എന്നതാണ്. സ്‌കൂള്‍ റൊമാന്‍സായിരുന്നു. അത് വിവാഹത്തിലെത്തി.'' എന്നാണ് ആദ്യ വിവാഹത്തെക്കുറിച്ച് ലെന പറയുന്നത്.എന്നാല്‍ വിവാഹം കഴിക്കേണ്ടിയിരുന്നില്ലെന്ന് തങ്ങള്‍ പിന്നീട് തിരിച്ചറിഞ്ഞുവെന്നാണ് ലെന പറയുന്നത്. അതോടെയാണ് ഇരുവരും പിരിയുന്നത്. പിരിഞ്ഞ ശേഷവും തങ്ങള്‍ നല്ല സുഹൃത്തക്കളായി തുടരുകയാണെന്നും ലെന പറയുന്നു. 

ആ ഏഴര വര്‍ഷത്തെ വിവാഹജീവിതം ഒരു കൗമാര സ്വപ്നത്തിന്റെ തുടര്‍ച്ച മാത്രമായിരുന്നു. സിനിമകളില്‍ കാണുന്നതുപോലെയുള്ള പ്രണയം! ഞങ്ങള്‍ നല്ല സുഹൃത്തുക്കളും സാഹസികത ഇഷ്ടപ്പെടുന്നവരുമായിരുന്നു. എന്നാല്‍ പ്രായമാകുന്തോറും സ്ത്രീകള്‍ വേഗത്തില്‍ പക്വത പ്രാപിക്കുന്നു. എനിക്ക് പരിചയമുള്ള ആ കൗമാരക്കാരന്‍ അപ്പോഴും വെറുതെ തമാശകള്‍ കാട്ടി നടക്കാന്‍ ആഗ്രഹിച്ചു. ജീവിതം എന്തിനാണ് ഇത്ര ഗൗരവമാക്കുന്നത്, എന്തിനാണ് ഫ്‌ലാറ്റ് വാങ്ങുന്നത് എന്നൊക്കെയായിരുന്നു അദ്ദേഹത്തിന്റെ ചിന്ത. ഒരാള്‍ ജീവിതത്തെ വളരെ ചിട്ടയോടെ കെട്ടിപ്പടുക്കാന്‍ നോക്കുമ്പോള്‍ മറ്റേയാള്‍ വെറുതെ 'ചില്ല്' ചെയ്ത് നടക്കാന്‍ ആഗ്രഹിക്കുന്നു. അവിടെയാണ് ഞങ്ങള്‍ക്കിടയില്‍ മാറ്റങ്ങള്‍ തുടങ്ങിയത്.

അതിനുശേഷം എനിക്ക് എന്റെ ജീവിതത്തെ പുതിയ രീതിയില്‍ നോക്കിക്കാണേണ്ടി വന്നു. അന്ന് എനിക്ക് ഇന്റര്‍നെറ്റ് ഉപയോഗിക്കാന്‍ പോലും അറിയില്ലായിരുന്നു. ഒരു കത്തെഴുതാന്‍ അച്ഛനെയോ ഇമെയില്‍ അയക്കാന്‍ അഭിയെയോ ആശ്രയിച്ചിരുന്ന ഞാന്‍ പെട്ടെന്ന് സ്വതന്ത്രയാകാന്‍ തീരുമാനിച്ചു. എന്റെ ജീവിതം എന്റെ നിബന്ധനകള്‍ക്കനുസരിച്ച് മുന്നോട്ട് കൊണ്ടുപോകുമെന്ന് ഞാന്‍ ഉറപ്പിച്ചു. സാമ്പത്തികമായി സ്വതന്ത്രയാവുക എന്നതായിരുന്നു ഏറ്റവും വലിയ വെല്ലുവിളി. പിജി പഠനത്തിനായി സിനിമയില്‍ നിന്ന് വിട്ടുനിന്ന സമയത്തായിരുന്നു വിവാഹം. അതിനാല്‍ സിനിമയില്‍ ഞാന്‍ അന്ന് സജീവമല്ലായിരുന്നു.

ഞാന്‍ എന്റെ പുസ്തകത്തില്‍ എഴുതിയതുപോലെ, ജീവിതത്തിലെ ആ പരിഭ്രാന്തി നിറഞ്ഞ ഘട്ടത്തിലാണ് എനിക്ക് 'ആത്മസാക്ഷാത്കാരം' ഉണ്ടാകുന്നത്. അന്ന് എന്റെ കയ്യില്‍ സമ്പാദ്യമില്ല, ജോലിയുമില്ല. അഭിയുടെ ശമ്പളത്തിലാണ് ഞങ്ങള്‍ ജീവിച്ചിരുന്നത്. കൊടൈക്കനാലിലെ ഒരു സാഹസിക യാത്രയ്ക്കിടയില്‍ 'എന്താണ് ദൈവം?' എന്ന ചോദ്യം ചോദിച്ചപ്പോഴാണ് എന്റെ ബോധം ഉണരുന്നത്. അന്ന് ഞാന്‍ പരീക്ഷിച്ച 'മാജിക് മഷ്‌റൂം' പോലുള്ളവ ഇപ്പോള്‍ ഞാന്‍ ആര്‍ക്കും നിര്‍ദ്ദേശിക്കില്ല. അത് വളരെ അപകടകരമാണ്. ഓരോ വ്യക്തിയിലും അത് ഉണ്ടാക്കുന്ന മാറ്റങ്ങള്‍ പ്രവചിക്കാനാവില്ല. അത് എന്നെ ആശുപത്രിയില്‍ എത്തിച്ചു.  

എന്റെ ആത്മീയമായ ഉണര്‍വിനെ മനസ്സിലാക്കാന്‍ എന്റെ വീട്ടുകാര്‍ക്കോ അന്നത്തെ ഭര്‍ത്താവിനോ സാധിച്ചില്ല. അവര്‍ കരുതിയത് എനിക്ക് ഭ്രാന്താണെന്നാണ്. അങ്ങനെ എന്റെ കുടുംബം എന്നെ സൈക്യാട്രിക് ആശുപത്രിയിലാക്കി. അവിടെ വച്ച് എനിക്ക് മരുന്നുകള്‍ നല്‍കി എന്നെ അബോധാവസ്ഥയിലാക്കി.  ആ മരുന്നുകള്‍ പെട്ടെന്ന് നിര്‍ത്തുമ്പോഴുണ്ടാകുന്ന വിറയലും പെരുമാറ്റ മാറ്റങ്ങളും കണ്ടപ്പോള്‍ അവര്‍ക്ക് എന്റെ ഭ്രാന്ത് കൂടുകയാണെന്നു തോന്നി. സത്യത്തില്‍ അത് മരുന്നുകളുടെ പാര്‍ശ്വഫലങ്ങളായിരുന്നു.  

ഏകദേശം 14 വര്‍ഷത്തോളം ഞാന്‍ മരുന്നുകള്‍ കഴിക്കേണ്ടി വന്നു. അതൊരു വല്ലാത്ത അവസ്ഥയായിരുന്നു. ഞാനൊരു പബ്ലിക് ഫിഗര്‍ ആണ്, അതുകൊണ്ട് തന്നെ മരുന്ന് പെട്ടെന്ന് നിര്‍ത്തിയാല്‍ എന്റെ പെരുമാറ്റത്തില്‍ മാറ്റങ്ങള്‍ വരുമെന്നും അത് ആളുകള്‍ക്ക് ഉള്‍ക്കൊള്ളാന്‍ കഴിയില്ലെന്നും എനിക്കറിയാമായിരുന്നു. അത് വലിയൊരു കുഴപ്പമുണ്ടാക്കും.സത്യത്തില്‍ എനിക്ക് ഭ്രാന്തായിരുന്നില്ല. ഞാന്‍ ചില പരമമായ സത്യങ്ങള്‍ കണ്ടെത്തിയ ആവേശത്തിലായിരുന്നു. പക്ഷേ, എന്റെ ചുറ്റുമുള്ളവര്‍ക്ക് അത് മനസ്സിലായില്ല. അവര്‍ വിചാരിച്ചു എനിക്ക് എന്തോ കുഴപ്പമുണ്ടെന്ന്. അങ്ങനെ എന്റെ അനുവാദമില്ലാതെ എന്നെ ഹോസ്പിറ്റലില്‍ കൊണ്ടുപോയി. ഒരുതരം തട്ടിക്കൊണ്ടുപോകല്‍ പോലെയായിരുന്നു അത്. അവിടെ എനിക്ക് ട്രാന്‍ക്വിലൈസറുകള്‍ തന്നു. പത്ത് ദിവസത്തെ കടുത്ത മരുന്നുകള്‍ക്ക് ശേഷം ഞാന്‍ വീട്ടിലെത്തുമ്പോള്‍ എന്റെ തലച്ചോറ് മരവിച്ച അവസ്ഥയിലായിരുന്നു.

ഈ മരുന്നുകള്‍ എന്നെ കടുത്ത വിഷാദത്തിലേക്ക് തള്ളിവിട്ടു. എന്നെ ആരും മനസ്സിലാക്കുന്നില്ലെന്ന തിരിച്ചറിവ് എന്നെ തളര്‍ത്തി. അതിനേക്കാള്‍ വലിയ സങ്കടം, സാമ്പത്തികമായി ഞാന്‍ തകര്‍ന്നുപോയി എന്നതാണ്. 16 വയസ്സ് മുതല്‍ അഭിനയിച്ചും ആങ്കറിങ് ചെയ്തും സ്വന്തമായി പണം സമ്പാദിച്ചിരുന്ന എനിക്ക്, 24-ാം വയസ്സില്‍ ആദ്യമായി എന്റെ ബാങ്ക് ബാലന്‍സ് പൂജ്യം ആയി മാറുന്നത് കാണേണ്ടി വന്നു.  ആത്മീയമായ വലിയൊരു തിരിച്ചറിവ് ഉണ്ടാകുമ്പോള്‍ ഭൗതികമായ ലോകം തകര്‍ന്നടിയുമെന്ന് പറയാറുണ്ട്. ഞാന്‍ ആ 'റോക്ക് ബോട്ടത്തില്‍' എത്തിനില്‍ക്കുകയായിരുന്നു. മരുന്നുകള്‍ തരുന്ന തളര്‍ച്ചയും ഡിപ്രഷനും കാരണം എനിക്ക് ആത്മഹത്യാ ചിന്തകള്‍ പോലുമുണ്ടായി. എങ്കിലും എനിക്ക് എങ്ങനെയെങ്കിലും സാമ്പത്തികമായി സ്വതന്ത്രയാകണം എന്നുണ്ടായിരുന്നു.

എന്റെ അമ്മ കത്തോലിക്കയാണ്. ആ അവസ്ഥയില്‍ ഒരു ഞായറാഴ്ച ഞാന്‍ അമ്മയോടൊപ്പം പള്ളിയില്‍ പോയി. അവിടെ സെന്റ് ആന്റണീസിന്റെ രൂപത്തിന് മുന്നില്‍ മുട്ടുകുത്തി നിന്ന് ഞാന്‍ പറഞ്ഞു, എനിക്ക് എങ്ങനെയെങ്കിലും ഒരു വഴി കാണിച്ചു തരണം. ഇവിടെ നിന്ന് ഒരു വഴിയുണ്ടാകാതെ ഞാന്‍ എഴുന്നേല്‍ക്കില്ല. അതൊരു പ്രാര്‍ഥനയല്ലായിരുന്നു, മറിച്ച് ഒരുതരം ബ്ലാക്ക്‌മെയിലിങ് ആയിരുന്നു.

>ഞാന്‍ അവിടെ മുട്ടുകുത്തി നില്‍ക്കുമ്പോള്‍ പള്ളിക്ക് പുറത്ത് നില്‍ക്കുന്ന അമ്മയ്ക്ക് ഒരു ഫോണ്‍ കോള്‍ വന്നു. പ്രവീണ്‍ ആയിരുന്നു അത്. ഞാന്‍ സീരിയലില്‍ അഭിനയിക്കുമോ എന്ന് ചോദിക്കാനാണ് അദ്ദേഹം വിളിച്ചത്. സിനിമ മാത്രം ചെയ്യുന്ന ഞാന്‍ സീരിയല്‍ ചെയ്യുമോ എന്ന് അവര്‍ക്ക് സംശയമുണ്ടായിരുന്നു. അമ്മ എന്നോട് വന്ന് ചോദിച്ചു. ആ നിമിഷം എനിക്ക് മനസ്സിലായി, ദൈവം എനിക്ക് വഴി കാണിച്ചു തന്നിരിക്കുന്നു എന്ന്. പ്രാര്‍ഥിച്ചു തീരുന്നതിന് മുന്‍പേ എനിക്ക് മറുപടി ലഭിച്ചു.

അങ്ങനെയാണ് ഞാന്‍ 'ഓമനത്തിങ്കള്‍ പക്ഷി' എന്ന സീരിയലില്‍ എത്തുന്നത്. അന്ന് മരുന്നുകളുടെ പാര്‍ശ്വഫലം കാരണം 20 കിലോയോളം ഞാന്‍ കുറഞ്ഞിരുന്നു. ആ സീരിയലിലെ കഥാപാത്രവും ജീവിതത്തില്‍ തകര്‍ന്നുപോയ, ഗര്‍ഭിണിയായ, പണമില്ലാത്ത ഒരു പെണ്‍കുട്ടിയുടേതായിരുന്നു. എന്റെ അപ്പോഴത്തെ അതേ അവസ്ഥ! ആ സീരിയലില്‍ ഞാന്‍ കരയുന്നതൊക്കെ എന്റെ യഥാര്‍ഥ വിഷമത്തില്‍ നിന്നായിരുന്നു. ആ ജോലി എനിക്ക് വേണ്ടി മാത്രം നെയ്‌തെടുത്തത് പോലെയായിരുന്നു. അവിടെ നിന്നാണ് ഞാന്‍ വീണ്ടും സ്വന്തം കാലില്‍ നില്‍ക്കാന്‍ തുടങ്ങിയത്.

വീട്ടുകാര്‍ പോലും എന്നെ ചോദ്യം ചെയ്ത സമയത്തു നിന്ന് 20 വര്‍ഷമെടുത്തിട്ടാണെങ്കിലും ഞാന്‍ പറയുന്നത് ശരിയാണെന്ന് തെളിയിക്കാന്‍ എനിക്ക് കഴിഞ്ഞു. കാരണം എനിക്ക് എന്നില്‍ വിശ്വാസമുണ്ടായിരുന്നു. എന്റെ സത്യം പരീക്ഷിച്ചറിഞ്ഞ ശേഷം, ഇന്ന് ഒരു വിജയിയായി നിങ്ങളുടെ മുന്നില്‍ നില്‍ക്കുമ്പോള്‍ ഇത് വിളിച്ചുപറയാന്‍ എനിക്ക് ഭയമില്ല.''-  ലെന പറയുന്നു.

ഈയ്യടുത്തും മുന്‍ ഭര്‍ത്താവിനെ കണ്ടതിനെക്കുറിച്ചും ലെന സംസാരിക്കുന്നുണ്ട്. ''2013 ലാണ് ലെന ആദ്യ വിവാഹ ബന്ധം അവസാനിപ്പിക്കുന്നത്. പിന്നീട് 2024 ല്‍ ലെന ആസ്ട്രോനോട്ട് ആയ പ്രശാന്ത് നായരെ വിവാഹം കഴിച്ചു.


 

Read more topics: # ലെന
lena opens up about her first marriage

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES