മലയാളികൾക്ക് ഏറെ സുപരിചിതയായ താരമാണ് നിത്യ ദാസ്. സൂപ്പര്‍ ഹിറ്റ് ചിത്രം പറക്കും തളികയിലൂടെയാണ് നിത്യ ദാസ് വെള്ളിത്തിരയിലേക്ക് ചുവട് വയ്ക്കുന്നത്. താരത്തിന്റെ ചിത്രത്തിലെ ബസന്തി എന്ന കഥാപാത്രം ഏറെ പ്രേക്ഷക പ്രശംസ നേടുകയും ചെയ്‌തിരുന്നു. നിരവധി ചിത്രങ്ങളിൽ ശ്രദ്ധേയമായ കഥാപാത്രങ്ങൽ അവതരിപ്പിച്ച താരം ഇപ്പോൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ച വിശേഷമാണ് ശ്രദ്ധ നേടുന്നത്.
മകന്‍ നമന്റെ നാലാം ജന്മദിനം ആഘോഷമാണ് താരം സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചിരിക്കുന്നത്. അവഞ്ചേഴ്‌സ് തീമിലുള്ള കേക്കാണ് അവഞ്ചേഴ്‌സ് കഥാപാത്രങ്ങളുടെ ആരാധകനായ നമന് വേണ്ടി ഒരുക്കിയത്. കുടുംബാംഗങ്ങളും സുഹൃത്തുക്കളും ചേർന്നാണ് മകന്റെ പിറന്നാൾ ആഘോഷത്തില്‍ പങ്കെടുത്തത്. മകൻ പിറന്നാൾ ആശംസകൾ നേർന്ന് നിരവധി പേരാണ് എത്തിയിരിക്കുന്നത്.
ഗുരുവായൂര്‍ ക്ഷേത്രത്തിൽ വച്ചായിരുന്നു ഏറെ നാളത്തെ പ്രണയത്തിനൊടുവിൽ വിവാഹിതരായത്. എയര്‍ ഇന്ത്യ ഉദ്യോഗസ്ഥനായ അരവിന്ദ് കാശ്മീര്‍ സ്വദേശി കൂടിയാണ്. ഇരുവരും വിവാഹശേഷം കാശ്മീരിലായിരുന്നെങ്കിലും ഇപ്പോള്‍ കോഴിക്കോടാണ് തമാസം. വിവാഹത്തോടെ സിനിമ വിട്ട് നിൽക്കുകയാണ് താരം.